Keralaliterature.com

യുദ്ധകാണ്ഡംപേജ് 39

പ്രീത്യാ ഭരതകുമാരനോടന്നേര
മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാന്‍
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാര്‍ക്കും യഥോചിതം
സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി
ലാക്കുകവേണമവരെ വിരയെ നീ
എന്നതു കേട്ടതു ചെയ്താന്‍ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍
സുഗ്രീവനോടു പറഞ്ഞു ഭരതനു
മഗ്രജനിപേ്പാളഭിഷേകകര്‍മ്മവും
മംഗലമാമ്മാറു നീ കഴിച്ചെടണ
മംഗദനാദികളോടും യഥാവിധി
നാലുസമുദ്രത്തിലും ചെന്നു തീത്ഥവും
കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും
എങ്കിലോ ജാംബവാനും മരുല്‍പ്പുത്രനു
മംഗദന്‍താനും സുഷേണനും വൈകാതെ
സ്വര്‍ണ്ണകലശങ്ങള്‍തന്നില്‍ മലയജ
പര്‍ണേ്ണന വായ്‌ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെന്നയച്ചോരളവവര്‍
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം
പുണ്യനദീജലം പുഷ്‌കരമാദിയാ
മന്യതീത്ഥങ്ങളിലുള്ള സലിലവും
മൊക്കെ വരുത്തി മറ്റുള്ള പദാര്‍ത്ഥങ്ങള്‍
മര്‍ക്കടവൃന്ദം വരുത്തിനാര്‍ തല്‍ക്ഷണേ
ശത്രുഘ്‌നനുമമാത്യൗഘമുമായ്മറ്റു
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചീടിനാര്‍
രത്‌നസിഹാസനേ രാമനേയും ചേര്‍ത്തു
പത്‌നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവന്‍ മുനി ജാബാലി ഗൗതമന്‍
വാത്മീകിയെന്നവരോടും വസിഷ്ഠനാം
ദേശികന്‍ ബ്രാഝണശ്രേഷ്ഠരോടും കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നില്‍ കലശങ്ങളായിരിത്തെട്ടുമ
ങന്യൂനശോഭം ജപിച്ചാല്‍ മറകളും
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്‌നദണ്ഡം പൂണ്ട ചാമരം വീയിനാര്‍
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ
ചിത്തമഴിഞ്ഞു പുകഴ്ന്നു തുടങ്ങിനാര്‍
‘ദുഷ്ടനാം രാവണന്‍ നഷ്ടനായാനിന്നു
തുഷ്ടരായ് വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍
പിണ്ഡോദകങ്ങളുദിക്കായ കാരണം
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!’
യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശകനാകിയ രാമനെ
‘രക്ഷിതന്മാരായ് ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെവധിച്ചമൂലം ഭവാന്‍
പക്ഷീന്ദവാഹന! പാപവിനാശന!
രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ’
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തുതിച്ചിതു
പംക്തികണ്ഠാന്തകന്‍ തന്നെ നിരാമയം
‘അന്ധനാം രാവണന്‍ തന്നെബ്ഭയപെ്പട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും
നന്നായ് സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ!
നിന്‍ചരാംബുജം നിത്യം നമോ നമഃ’
കിന്നരന്മാരും പുകഴ്ന്നു തുടങ്ങിനാര്‍
മന്നവന്‍തന്നെ മനോഹരമംവണ്ണം
‘ദുര്‍ന്നയമേറിയ രാക്ഷസരാജനെ
ക്കൊന്നു കളന്‍ഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ച
നിന്നെബ്’ജിപ്പാനവകാശമുണ്ടായി
വന്നതും നിന്നുടെ കാരുണ്യവൈഭവം
പന്നഗതല്‍പേ വസിയ്ക്കും ഭവല്‍പ്പദം
വന്ദാമഹേ വയം വന്ദാമഹേ വയം’
കിംപുരുഷന്മാര്‍ പരംപുരുഷന്‍പദം
സംഭാവ്യ ഭക്ത്യാ പുകഴ്ന്നാരതിദുതം
‘കമ്പിതന്മാരായ് വയം ഭയംപൂണ്ടൊളി
ച്ചെന്‍പോറ്റി! രാവണെനെന്നു കേള്‍ക്കുന്നേരം
അംബരമാര്‍ഗേ്ഗ നടക്കുമാറി,ല്‌ളിനി
നിന്‍പാദപത്മം ഭജിയ്ക്കായ്‌വരേണമേ’
സിദ്ധസമൂഹവുമപേ്പാള്‍ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാല്‍
‘യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു
ചിത്തഭയം തീര്‍ത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവല്‍പ്പദം
നിത്യം നമോനമോ നിത്യം നമോ നമഃ’
വിദ്യാധരന്മാരുമത്യാദരം പൂണ്ടു
ഗദ്യപദ്യാദികള്‍കൊണ്ടു പുകഴ്ത്തിനാര്‍
‘വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാത്ത
തത്ത്വാത്മനേ പരമാത്മനേ തേ നമഃ
ചാരുരൂപം തേടുമപ്‌സരസാം ഗണം
ചാരണന്മാരുരഗന്മാര് മരുത്തുക്കള്
തുംബുരു നാരദഗുഹ്യകവ്യന്ദവു
മംബരചാരികള് മറ്റുള്ളവര്‍കളും
സ്പഷ്ടവര്‍ണേ്ണാദ്യന്മധുരപദങ്ങളാല്
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രാനുഗ്രഹേണ സമസ്തരും
കാമാലാഭേന നിജ നിജ മന്ദിരം
പ്രാപിച്ചു താരകബ്രഝവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാര്
സച്ചില്‍പരബ്രഝപൂര്‍ണ്ണമാത്മാനന്ദ
മച്യുതമദ്വയമേകമനാമയം
ഭാവനയാ ഭഗവല്പാദാംഭോജവും
സേവിച്ചിരുന്നാറ് ജഗത്രയവാസികള്
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോറ്റിപ്രഭം
സോദരവാനര! താപസ രാക്ഷസ
ഭൂദേവവൃന്ദനിഷേവ്യമാണം പരം
രാമമ’ിഷേകതീര്‍ത്ഥാര്‍ദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം
ചന്ദ്രബിംബാനനം ചാര്‍വ്വായുതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവര്‍ക്കഭീഷ്ടാസ്പദം കണ്ടു ക
ണ്ടാനന്ദമുള്‍ക്കൊണ്ടിരുന്നിതെല്‌ളാവരും

Exit mobile version