അയ്യോമടുത്തു, മടുത്തു! വഞ്ചിക്കുവാന്‍
വ യ്യെനി.ക്കീ മേന്മ വേണ്ട മേലില്‍.
എന്‍ ചിറകിന്മേലെനിക്കെന്റെയല്ളാത്ത
പൊന്‍തൂവലൊന്നുമാവശ്യമില്ള!
പാട്ടില്‍ ക്കരഞ്ഞ ഞാന്‍, ജീവിതപ്പൂമര
ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു.
നിസ്തുല ഭോഗവിലാസ ലഹരിയില്‍
നിത്യമിന്നോളവും മത്തടിച്ചു.
പാടി ഞാന്‍ നിര്‍മ്മലപ്രേമം മധുരമായ്
തേടി നിര്‍ലജ്ജമക്കാമവും ഞാന്‍.
ആദര്‍ശശാലിഞാ, നാദര്‍ശശാലി ഞാ
നോതുന്നിതന്ധരാരാധകന്മാര്‍!
വസ്തുസ്ഥിതികള്‍ മറച്ചുവച്ചുള്ളതാ
മിസ്തുതിഗീതങ്ങളാര്‍ക്കുവേണം?
പങ്കിലന്‍ ഞാന്‍ സ്വയം വഞ്ചിച്ചു നേടിയ
തങ്കക്കിരീടം തെറിച്ചുപോണം!
വന്ദിച്ചിടേണ്ടെന്നെയാരും, യശസ്സിന്റെ
ചന്ദ്രികച്ചാറുമെനിക്കു വേണ്ട
ഉള്ളുപൊട്ടി,ക്കണ്ണുനീര് പയ്തൊടുങ്ങണം
തള്ളിവിണേ്ണറിയ കാളമേഘം.
തൂമ വഴിഞ്ഞതവതരിപ്പിക്കുന്നൊ
രാ മഴവില്ളും മറഞ്ഞു പോണം!
എന്നേകമോഹമിതാണിന്നു ശേഷിപ്പ
തൊന്നായ് വെറുക്കണം ലോകമെന്നെ!
വേണ്ടെനിക്കാരും, ജഗത്തിലെന്നെക്കൂടി
വേണ്ടെനി,ക്കെല്ളാമകന്നിടട്ടെ!
മജ്ജഡമ്പോലുമെടുത്തു ചിതാഗ്നിയില്‍
സംസ്കരിച്ചീടുവാനാളു വേണ്ട.
ചത്തടിഞ്ഞാല്‍ ഞാന്‍, സഹോദരസ്നേഹമാ
ര്‍ന്നെത്തും കഴുകുകളെന്നരികില്‍.
നിശ്ച്യിക്കാന്‍ മേ,ലവജ്ഞ തോന്നാമെന്നൊ
ടത്രയ്ക്കുമേലന്നവയ്ക്കു പോലും!
രക്ത ബന്ധംപെടും മിത്രങ്ങളോള, മുള്
ക്കട്ടിയെന്നാലവയ്ക്കില്ളതന്നെ!
സ്വന്തം സഹോദരനെക്കാള്‍ കരുണയും
നന്ദിയുമുണ്ടാക്കഴുകുകളില്‍!
കൊത്തുമെന്നാലും മരിച്ചിട്ടുമാത്രമേ
കൊത്താനവ വന്നു കൊക്കു നീട്ടൂ!
രാഗപരവശേ, മജ്ജീവിതത്തില്‍ നീ
യാഗമിച്ചില്ളായിരുന്നു വെങ്കില്‍,
കാണാതെയെന്‍ കണ്ണടഞ്ഞേനെയെന്നിലീ
വീണവായിക്കും പിശാചിനെ ഞാന്‍!
എന്നെ നീ കാണിച്ചുതന്നു, നിന്‍പ്രേമത്തിന്‍
മിന്നിജ്വലിക്കുമപെ്പാന്നൊളിയില്.
ഇന്നോളം വഞ്ചിച്ചു ലോകത്തെയൊന്നായ് ഞാന്‍
മുന്നില്‍ നീയെത്തി, ഞാനാളുമാറി.