പത്ത്
ഭദ്രേ, വെറുമൊരുദുസ്വപ്നംപോലെയീ
ക്ഷുദ്രകീടത്തെ നീ വിസ്മരിക്കൂ!
നോവിച്ചു നിര്‍ദ്ദയമിത്രയും കാലമീ
പ്പൂവുപോലുള്ള നിന്മാനസം ഞാന്‍.
ഇത്രയ്ക്കഴകും സുഗന്ധവുമൊത്തെഴും
ചിത്തം നിനക്കല്‌ളാതാര്‍ക്കുകിട്ടും?
എന്നിട്ടും ഞാനതില്‍ സൌന്ദര്യം കണ്ടിട്ടും,
വന്നിലെ്‌ളടുത്തതൊന്നോമനിക്കാന്‍;
എന്നല്‌ള, ഞാനതിന്‍പിഞ്ചിതളോരോന്നു
മെന്‍ നഖാഗത്താല്‍ മുറിപെ്പടുത്തി!
ദുഃഖം സഹിക്കുവാനാകാതെ നിങ്കരള്‍
പൊട്ടി, നീ തേങ്ങിക്കരഞ്ഞീടുമ്പോള്‍,
ദൂരെ ഞാനോരോരോ തങ്കക്കിനാക്കളെ
വാരിപ്പുണരുകയായിരുന്നു.
ചേലില്‍ നവനവോല്‌ളാസപുഷ്പങ്ങളില്‍
മൂളിപ്പറക്കുകയായിരുന്നു.
നീയതറിഞ്ഞിട്ടും, നിന്മനമത്രമേല്‍
നീറിപ്പുകഞ്ഞിട്ടു, മെന്നരികില്‍
നിന്നെ സ്വയം ഞാന്‍ പിരിഞ്ഞുപോകുംവരെ
നിന്നതെമ്മട്ടു നീ നിഷ്‌കളങ്കേ?
പ്രേമസാന്ദ്രങ്ങളാമാ നിന്‍സപര്യകള്‍
കോള്‍മയിര്‍ക്കൊള്ളിപ്പതായിരുന്നു.
എന്നാലതിനൊരു നന്ദിവാക്കെങ്കിലും
ചൊന്നതായോര്‍പ്പീലൊരിക്കലും ഞാന്‍.
എന്നല്‌ള, കേവലം നിസ്‌സാരഭാവത്തില്‍
നിന്ദിച്ചതൊക്കെ ഞാന്‍ ധിക്കരിച്ചൂ!
ആ മുഖത്തെന്നിട്ടും കണ്ടീല ഞാനൊരു
കാര്‍മുകില്‍തന്‍ നിഴല്‍പാടുപോലും.
അത്ഭുത, മിപ്പിഞ്ചുഹൃത്തിലെമ്മട്ടി,ലൊ
രഗ്‌നിശൈലം നീയടക്കിനിര്‍ത്തി?
മാന്‍ പേടയെപോലൊതുക്കവു,മുള്ളിനു
മാന്തളിര്‍പോലുള്ള മാര്‍ദ്ദവവും
മിന്നിസ്ഫുരിക്കും കുലീനതാദീപ്തിയു
മൊന്നിച്ചിണങ്ങി ലസിച്ച നിന്നെ,
ഹാ, കഷ്ട,മെന്തുകൊ,ണ്ടെന്തിനാ,യേവമി
ശേ്ശാകഗര്‍ത്തത്തിലടിച്ചു വീഴ്ത്തി?
ആ മുഖം കണ്ടാല്‍, മൃഗീയമായീവിധ
മാചരിച്ചീടുവാനാര്‍ക്കു തോന്നും?
ദുഷ്ടനാ, ണയ്യോ, പിശാചാണു ഞാ,നെന്നെ
വിട്ടകന്നീടുകെന്‍ദേവതേ, നീ!