Keralaliterature.com

പേജ് 28

ഏകാദശി, ഷഷ്ഠി, പൂജ, പാല്‍ക്കാവടി,
ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി

എന്നിവയൊക്കെയുണ്ടെങ്കിലേ സര്‍വ്വേശന്‍
തന്നിടൂ നിങ്ങള്‍ക്കാ നേട്ടമെല്‌ളാം!

ഇത്രയും പോ,രിനി നിങ്ങളിലാരാനും
മര്‍ത്ത്യനായ്‌പെ്പട്ടെന്നു മാറുന്നെങ്കില്‍

കര്‍മ്മം ചിലതു,ണ്ടതുകൂടിയാകിലേ
സമ്മതനാകൂ, യശ്വസ്വയാകൂ.

വീട്ടില്‍ വരുത്തിക്കുടിച്ചിടാം ചാരായം,
റോട്ടില്‍ ഖദറിട്ടുതന്നെ പോണം.

അല്‍പം പ്രമാണിത്തം വേണമെങ്കില്‍ ഗാന്ധി
ത്തൊപ്പികൂടുണ്ടെങ്കിലേറ്റം നന്നായ്!

വീട്ടില്‍ വരുന്ന പിച്ചക്കാരെയൊക്കെയു
മാട്ടിയോടിക്കാം വിരോധമില്‌ള.

എന്നാല്‍പ്പണക്കാര്‍ക്കിടയ്ക്കിടയ്‌ക്കേകണം
നന്നായ് വിരുന്നുക, ളാ വിരുന്നില്‍

പത്രറിപേ്പാര്‍ട്ടരെയാദ്യം ക്ഷണിക്കണം,
സല്‍ക്കരിച്ചീടണം ഭംഗിയായി

ആരുമറിയരു,തല്‌ളില്‍ ഗൃഹവേല
ക്കാരിയെത്തെല്‌ളും വിരോധമില്‌ള.

വീറോടെതിര്‍ക്കണം നാലുപേര്‍ കൂടുകില്‍
വീതശങ്കം സദാചാരഭംഗം.

‘ഏതിസ’ക്കാരനാകേണമെന്നുള്ളതു
ഭൂതോദയംകൊണ്ടു തോന്നിക്കൊള്ളും.

കമ്യൂണിസത്തിനാണിപേ്പാള്‍ വിലക്കേറ്റം,
ചുമ്മാ പറഞ്ഞു നടന്നാല്‍ മതി.

നാലഞ്ചു വാക്കുകള്‍ കാണുവോരോടൊക്കെ
നാലുദിവസം പറയാമെങ്കില്‍,

അത്ഭുത,മഞ്ചാം ദിവസം പുലര്‍ച്ചയ്ക്കു
നിദ്രവിട്ടേറ്റാല്‍ സഖാവുതന്നെ!

റഷ്യ, ബൂര്‍ഷ്വാ, രക്തസേന, തൊഴിലാളി,
കര്‍ഷകന്‍,ചൂഷണം, ജീവരക്തം,

ദേശാഭിമാനി, പീപ്പിള്‍ വാര്‍, ലെനിന്‍,സ്റ്റാലി
നീ ശബ്ദവേരുകളാകമാനം,

നാരും മൊരിയും കളയാതെടുത്തൊരു
നാഴിയാവേശത്തിലിട്ടിളക്കി,

ശുണ്ഠിയില്‍ നന്നായ്ത്തിളപ്പിച്ചെടുത്തിട്ടു
ചുണ്ടുവിറയിലരിച്ചശേഷം,

കാറല്‍മാര്‍ക്‌സ് മേമ്പൊടി ചേര്‍ത്തങ്ങരത്തുടം
കാലത്തും വൈകിട്ടും നാലുനേരം,

കൃത്ത്യമായ്‌സേ്‌സവിച്ചാല്‍ പിന്തിരിപ്പന്‍ചൊറി
സത്യമാ,ണയ്യോ, പറപറക്കും.

Exit mobile version