Keralaliterature.com

പേജ് 32

സമാപ്തം

സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വര്‍ണ്ണങ്ങല്‍ കലര്‍ത്തി
ഏറെക്കുറെ ആത്മകഥാരൂപത്തില്‍ രചിയ്ക്കപെ്പട്ട ഒരു നിന്ദ്യാകാവ്യമാണിത്.
മലയാളത്തിലെ ആദ്യത്തെ ”നിഹിലിസ്റ്റിക്” കവിത. ചങ്ങമ്പുഴയുടെ
മറ്റെല്‌ളാ കൃതികളില്‍നിന്നും ഇതു വേറിട്ടുനില്‍ക്കുന്നു. സൌന്ദര്യ
സങ്കല്‍പങ്ങളേക്കാള്‍ കവിയുടെ നാനാമുഖമായ മാനസിക വ്യാപാരങ്ങളാണു
ഇതില്‍ പ്രതിഫലിച്ചു കാണുന്നത്. മാനുഷിക മൂല്യങ്ങളുടെ നിലവാരം
ഇടിഞ്ഞുകഴിഞ്ഞു. കാപട്യം കൊടികുത്തിവാഴുന്നു. മുഖം മൂടികളാണു
ചുറ്റും. വഞ്ചന, ചതി! എന്തൊരു വൈ്യരുദ്ധ്യം! ചങ്ങമ്പുഴ തന്നെ
മറ്റൊരിടത്തു പറഞ്ഞിട്ടുണ്ട്, ”ഞങ്ങല്‍ക്കാക്കവിതയൊ’രവളലേ്‌ളാ’ ഭരതു’
മാത്രംഅതു ഞങ്ങള്‍ നിങ്ങള്‍ തന്‍ നേര്‍ക്കു വീശും” എന്ന്. ആ ‘അതെ’ടുത്ത്
ആഞ്ഞൊരു വീശുവീശിയിരിയ്ക്കുകയാണു ചങ്ങമ്പുഴ. ആ വീശലില്‍
ഏതൊക്കെ മുഖം മൂടികള്‍ തെറിച്ചിരിക്കുന്നു വെന്ന് ഈ കൃതി വായിച്ചു
തന്നെ അറിയണം. ഒരിക്കലല്‌ള, ആവര്‍ത്തിച്ചു വായിച്ചു ഹൃദിസ്ഥമാക്കേണ്ടൊരു
വിശിഷ്ട കൃതിയാണിത്. കയ്യെഴുത്തുപ്രതിയുമായി ഒത്തുനോക്കി വിട്ടുപോയ
വരികള്‍ കൂട്ടിച്ചേര്‍ത്ത് വിപുലപെ്പടുത്തിയ പുതിയ പതിപ്പാണിത്.

Exit mobile version