നാല്

രണ്ടല്‌ള നാലല്‌ള നാനൂറു കയ്യുക
ളുണ്ടെനിക്കുഗ നഖങ്ങളുമായ്!

പല്‌ളുകളല്‌ളുഗ ദംഷ്ര്ടകള്‍, കണ്ണുനീ
രലെ്‌ളന്‍ മിഴികളില്‍ തീപെ്പാരികള്‍!

ചെണ്ടല്‌ള വജ്ര ശിലയാണകം, മെയ്യില്‍
കാണ്ടാമൃഗത്തിന്‍ കടുത്ത ചര്‍മ്മം.

ഓടക്കുഴലൊരു കയ്യില്‍,ക്കൊടും തല
യോടു മറ്റൊന്നി,ലൊന്നില്‍ക്കുഠാരം,

വേറൊന്നില്‍ മദ്യചഷകം, സ്ഫുലിംഗങ്ങള്‍
പാറും ഗരളമൊരു കരത്തില്‍,

രക്തമിറ്റിറ്റു വീഴും കുടല്‍ മാലകള്‍
തത്തിക്കളിക്കുന്ന ഹസ്തമേകം,

ശ്രീല സൌരഭ്യമെഴും മലര്‍മാലകള്‍
ചേലഞ്ചി മിന്നുന്ന ഹസ്തമന്ന്യം,

ഹസ്തമൊന്നില്‍ ഗീത; മറ്റൊന്നില്‍ കാമാഗ്‌നി
കത്തുന്ന പൂരപ്രബന്ധ കാവ്യം

എന്തു വൈരുദ്ധ്യം! ഹാ, മാറിപേ്പാ, മാറിപേ്പാ
ചെന്തീ വമിക്കും കൊലപ്പിശാചേ!….