Keralaliterature.com

പേജ് 11

 

സ്പന്ദിപ്പതിലെ്‌ളന്‍ മനമിന്നകൃത്രിമ
സൌന്ദര്യ പൂജതന്‍ നിര്‍വൃതിയില്‍.

ഓമല്‍ക്കിനാക്കളി,ലെ്‌ളന്നല്‌ളണവതി
ല്‌ളീ മലര്‍മെത്തയില്‍ നിദ്രപോലും!

ചന്ദ്രികയിങ്കല്‍ കുളുര്‍മ്മയി,ല്‌ളിന്നത്തെ
മന്ദാനിലനില്‍പുളകമില്‌ള.

ഈ വട്ടമേശമേല്‍സ്ഫടികക്കുപ്പിയി
ലാവതും ഭംഗിയില്‍ച്ചേര്‍ത്തിണക്കി,

കേവലമാഡമ്പരാര്‍ത്ഥമായ് വെച്ചൊരി
പ്പൂവണിച്ചെണ്ടില്‍പ്പുതുമയില്‌ള.

വീറോടീ യന്ത്രം വമിക്കുന്ന സംഗീത
വീചികള്‍ക്കൊന്നിനും ജീവനില്‌ള.

സ്പന്ദമി,ല്‌ളില്‌ള ചൂ,ടില്‌ള ചൈതന്യ,മി
ന്നെന്തും ജഡം, ഹിമശീതകൂടം !

ഇത്ര നാളയ്യോ പണിപെ്പട്ടു ഞാന്‍ പാഞ്ഞ
തിപ്രേതലോകത്തിലെത്തുവാനോ?

അയ്യോ, മതി, മതി; പോകട്ടെനിക്കിനി
വയ്യ, വയ്യിങ്ങനെ വീര്‍പ്പുമുട്ടാന്‍!

അന്നെന്റെ മുന്നില്‍, നിന്നുത്തേജനവുമായ്
വന്നതെന്തിന്നു നീ മല്‍സുഹൃത്തേ?

സ്വപ്നവിഹാരിയാണെങ്കിലു, മന്നു ഞാന്‍
സ്വച്ഛാര്‍ദ്രമാനസനായിരുന്നു.

നിത്യപരാജിതനാകിലു,മന്നെന്നില്‍
നിഷ്‌കളങ്കത്വം നിറഞ്ഞുനിന്നു.

നീയന്നു നല്‍കിയ പോര്‍ച്ചട്ടയുമിട്ടു
പായുകമൂലം പുരോഗതിയെ

ഏവം പുണരാന്‍ കഴിഞ്ഞുവെന്നാകിലും
ജീവിതമിന്നെനിക്കുഗ ഭാരം!

ഹന്ത, ഞാനോരോരോ വഞ്ചന ചെയ്തു ചെ
യ്‌തെന്തിനു ചൂടിയിപെ്പാന്‍ കിരീടം?

സത്യത്തില്‍നിന്നുമകന്നകന്നെന്തിന്നു
പൊത്തിപ്പിടിപ്പതീപ്പുഷ്പതല്‍പം?

ജീവിതവീഥിയില്‍ ച്ചിന്തിയാതാവിധം
നീ വന്നു ചേര്‍ന്നിരുന്നില്‌ളയെങ്കില്‍,

ഹാ,പിശാചായി ഞാന്‍ മാറാതിരുന്നേനേ
പാപത്തെപേ്പടിച്ചു മേവിയേനേ!

കാടും മലകളും കുന്നും പുഴകളും,
കാണിച്ച ലോകത്തില്‍ ത്തൃപ്തനായി,

ശത്രുക്കളില്‌ളാതെ, ശത്രുവായ്ത്തീരാതെ,
നിത്യ ശാന്തിക്കു വിധേയനായി,

ആരുമറിയാതെ ജീവിത നാടക
മാടി,യണിയറ പൂകിയേനേ!

നാണയത്തുട്ടെടുത്തമ്മാനമാടുന്ന
താണുപോലുല്‍കര്‍ഷമാനദണ്ഡം,!

Exit mobile version