Keralaliterature.com

പേജ് 2

രമണന്‍/കഥാപാത്രങ്ങള്‍

രമണന്‍, മദനന്‍ : ചങ്ങാതിമാരായ രണ്ടാട്ടിടയന്മാര്‍
ചന്ദ്രിക : ഒരു പ്രഭുകുമാരി
ഭാനുമതി : ചന്ദ്രികയുടെ സഖി
ഗായകസംഘം
മറ്റു ചില ഇടയന്മാര്‍

കുന്നുകളും കാടുകളും പൂഞ്ചോലകളും നിറഞ്ഞ മനോഹരമായ ഒരു ഗ്രാമപ്രദേശം
രമണന്‍/സമര്‍പ്പണം

ഉന്നതസൗഭാഗ്യത്തിന്‍ ശൃംഗത്തില്‍ കനിവിന്റെ

പൊന്നോടക്കുഴലുമായ് വര്‍ത്തിക്കും മഹാത്മാവേ!

താവകോജ്ജ്വലപാദപങ്കജങ്ങളില്‍, സ്‌നേഹം

താവുമീ വിനീതോപഹാരം ഞാന്‍ സമര്‍പ്പിപ്പൂ.

അവിടുന്നീ ഗ്രാമീണകാവ്യകന്യയെ മോദാ

ലനുഭാവോദ്ദീപ്തമാം കണ്‍കളാലാശേ്‌ളഷിക്കേ,

ചാരിതാര്‍ത്ഥ്യാവേശത്താലവള്‍തന്‍ പിതൃചിത്തം

ദൂരെയാകിലും മേന്മേല്‍ തുടിപ്പൂ ജാതോല്‌ളാസം!

അങ്ങതന്‍ കാരുണ്യത്തില്‍ കലേ്‌ളാലങ്ങളില്‍ത്തത്തി

ത്തങ്ങി ഞാന്‍ മതിമറന്നൊഴുകിപേ്പായീടുമ്പോള്‍,

നന്മതന്‍ നികേതമാമവിടേയ്ക്കര്‍പ്പിക്കുന്നി

തെന്മനമാത്മാര്‍ത്ഥമായിന്നിദമാശീര്‍വ്വാദം:

അവിരാമോല്‍ക്കര്‍ഷത്തിന്‍

തൂമലര്‍ക്കളിത്തോപ്പി

ലവിടന്നാത്തോല്‌ളാസം

വിഹരിക്കാവൂ മേന്മേല്‍!

ചങ്ങമ്പുഴ

ഇടപ്പള്ളി
1944 ഫെബ്രുവരി

Exit mobile version