ഭാനുമതി
അസ്വതന്ത്രയേശിടാത്തൊരെ
ന്തത്യനഘമാം ജീവിതം!
ചന്ദ്രിക
സ്വര്‍ഗ്ഗശാന്തി തുളുമ്പിടും ലസല്‍
സ്വപ്നസാന്ദ്രമാം ജീവിതം!
ഭാനുമതി
കാട്ടുപൂങ്കളിര്‍ച്ചോലയെപേ്പാലെ
പാട്ടുപാടുന്ന ജീവിതം!
ചന്ദ്രിക
വെണ്ണിലാവിലും വെണ്‍മ താവിടും
പുണ്യപൂര്‍ണ്ണമാം ജീവിതം!
ഒട്ടധികം കൊതിപ്പൂ ഞാനതി
ലൊട്ടിയൊട്ടിപ്പിടിക്കുവാന്‍.
ഭാനുമതി
അദ്ഭുതമാ,ണാ വേഴ്ചമൂലമൊ
രപ്‌സരസ്‌സായിത്തീര്‍ന്നു നീ!
ചന്ദ്രിക
മാമകാശാഖയൂഖചുംബിത
രോമഹര്‍ഷകമണ്ഡലം.
കര്‍മ്മഭീരുതകാരണ,മൊരു
കന്മതിലാല്‍ മറയ്ക്കുവാന്‍
എത്രമാത്രം ശ്രമിച്ചുനോക്കിയാ
നിസ്തുലാമലമാനസന്‍!
മാമകാര്‍ദ്രനയോകതിയാലൊരു
മാനസാന്തരമേകി ഞാന്‍;
മാറിമാറിയണഞ്ഞ രശ്മിയെ
മാറോടു ചേര്‍ത്തണച്ചു ഞാന്‍!
ഭാനുമതി
അത്രമാത്രം വിജയമായി നിന്‍
സ്തുത്യരാഗാത്മകോദ്യമം!
ചന്ദ്രിക
(എഴുന്നേറ്റിരുന്നിട്ട്)
പൊട്ടുകില്‌ളിനി ഞങ്ങളിലുള്ളൊ
രിപ്രണയത്തിന്‍ ശൃംഖല
നിര്‍വൃതിതന്നപാരതയുടെ
നിര്‍മ്മലസ്വപ്നമേഖല
കാലദേശങ്ങള്‍ക്കപ്പുറം പൂത്തു
ലാലസിക്കുന്ന പൂങ്കുല
ദുഃഖജീവിതം ഗാനശീകര
മഗ്‌നമാക്കുന്ന പൊന്നല!
ഇല്‌ളിനി,സ്‌സഖി, കൈവെടിയുക
യില്‌ളിതു ഞാനൊരിക്കലും!
ഭാനുമതി
ആ മുരളീധരന്റെയുജ്ജ്വല
പ്രേമവൃന്ദാവനികയില്‍
സ്വപ്നവും കാത്തിരുന്നിടുമൊരു
കൊച്ചുരാധയായ്ത്തീര്‍ന്നു നീ!