Keralaliterature.com

വാഴക്കുല പേജ് 4

ഇരുള്‍ വന്നു മൂടുന്നു മലയന്റെ കണ്‍മുമ്പി,
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍
ചതിവീശും വിഷവായു തിരയടിപ്പൂ !
അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?…

കുലവെട്ടി മോഹിച്ചു, മോഹിച്ചു, ലാളിച്ച
കുതുകത്തിന് കച്ചക്കഴുത്തു വെട്ടി !
കുല വെട്ടി ശൈശവോല്‌ളാസ കപോതത്തിന്‍
കുളിരൊളിപ്പൂവല്‍ക്കഴുത്തു വെട്ടി !

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്‍മണികള്‍ .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്
മലയന്റെ വക്ര്തം വിളര്‍ത്തുപോയി !
കുല തോളിലേന്തി പ്രതിമയെപേ്പാലവന്‍
കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ
മപരാധം, നിശിതമാമശനിപാതം !
കളവെന്തെന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റ ലോകം, കപടലോകം !
നിസ്വാര്‍ത്ഥസേവനം, നിര്‍ദ്ദയമര്‍ദ്ദനം
നിസ്‌സഹായത്വം, ഹാ, നിത്യദുഃഖം !
നിഹതാനിരാശാ തിമിരം ഭയങ്കരം !
നിരുപാധികോഗ്രനിനിയമഭാരം !
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ , നിങ്ങള്‍തള്‍ പിന്മുറക്കാര്‍?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ
മലയനാ മുറ്റത്തു നിന്നുപോയി .
അരുതവനൊച്ച പൊങ്ങുന്നതില്‌ള, ക്കരള്‍
തെരുതെരെപേ്പര്‍ത്തും തുടിപ്പു മേന്മേല്‍ !
ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള്‍ തെറിപ്പു കാറ്റില്‍:
കരയാതെ മക്കളേ ….. കല്പിച്ചു … തമ്പിരാന്‍…
ഒരുവാഴ വേറെ …ഞാന്‍ കൊണ്ടുപോട്ടെ !”

മലയന്‍ നടന്നു നടക്കുന്നു മാടത്തി
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാരാലംബഹീനന്മാ
രവരുടെ സങ്കടമാരറിയാന്‍ ?
പണമുള്ളോര്‍ നിര്‍മ്മിച്ച നീതിക്കിതിലൊന്നും
പറയുവാനിലേ്‌ള ? ഞാന്‍ പിന്‍വലിച്ചു !

Exit mobile version