ലക്ഷമീനിവാസനാം രാമചന്ദ്രം മുദാ
കാണായ് വരുന്നു നമുക്കിനിയെന്നിദം
മാനസതാരില്‍ കൊതിച്ച നമുക്കെല്‌ളാം
ക്ഷോണീപതിസുതനാകിയ രാമനെ
ക്കാണായ് വരും പ്രഭാതേ ബത നിര്‍ണ്ണയം
രാത്രിയാം രാക്ഷസി പോകുന്നതിലെ്‌ളന്നു
ചീര്‍ത്തവിഷാദമോടൌത്സുക്യമുള്‍ക്കൊണ്ടു
മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണാമൃതാബ്ധിയില്‍
വീണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാര്‍ പുരവാസികളാദരാല്‍.
വിച്ഛിന്നാഭിഷേകം
അന്നേരമാദിത്യനുമുദിച്ചീടിനാന്‍
മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും
എന്തൊരുമൂലമതിനെന്നു മാനസേ
ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു
മന്ത:പുരമകം പുക്കാനതിദൃതം
രാജീവമിത്രഗോത്രോല്‍ഭൂത!ഭൂപതേ!
രാജരാജേന്ദ്രപ്രവര!ജയജയ!
ഇത്ഥംനൃപനെ സ്തുതിച്ചുനമസ്‌കരി
ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപേ്പാള്‍
എത്രയും ഖിന്നനായ് കണ്ണുനീരും വാര്‍ത്തു
പൃത്ഥ്വിയില്‍ത്തന്നെ കിടക്കും നരേന്ദ്രനെ
ചിത്താകുലതയാ കണ്ടു സുമന്ത്രരും
സത്വരം കൈകേയി തന്നോടു ചോദിച്ചാന്‍:
ദേവനാരീസമേ!രാജപ്രിയതമേ!
ദേവി കൈകേയീ!!ജയജയ സന്തതം
ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍
മൂലമെന്തോന്നു മഹാരാജവല്‌ളഭേ!
ചൊല്‌ളുകെന്നോടെന്നു കേട്ടു കൈകേയിയും
ചൊല്‌ളിനാളാശു സുമന്ത്രരോടന്നേരം:
ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല
രാത്രിയിലെന്നതു കാരണമാകയാല്‍
സ്വസ്ഥനല്‌ളാതെ ചമഞ്ഞിതു തന്നുടെ
ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാല്‍
രാമ രാമേതി രാമേതി ജപിയ്ക്കയും
രാമനെത്തന്നെ മനസി ചിന്തിയ്ക്കയും
ഉദ്യല്പ്രജാഗര സേവയും ചെയ്കയാ
ലത്യന്ത മാകുലനായിതു മന്നവന്‍