Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 15

രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ
എന്നതു കേട്ടു സുമന്ത്രരും ചൊല്‌ളിനാന്‍:
ചെന്നു കുമാരനെ ക്കൊണ്ടുവരാമലേ്‌ളാ?
രാജവചനമനാകര്‍ണ്യ ഞാനിഹ
രാജീവലോചനേ പോകുന്നതെങ്ങിനെ?
എന്നതു കേട്ടു ഭൂപാലനും ചൊല്‌ളിനാന്‍:
ചെന്നു നീ തന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരനാം
നന്ദനന്‍ തന്‍ മുഖം വൈകാതെ കാണണം
എന്നതുകേട്ടു സുമന്ത്രരുഴറിപേ്പായ്
ച്ചെന്നു കൌസല്യാസുതനോടു ചൊല്‌ളിനാന്‍:
താതന്‍ ഭവാനെയുണ്ടലേ്‌ളാ വിളിയ്ക്കുന്നു
സാദരം വൈകാതെഴുന്നള്ളുക വേണം
മന്ത്രിപ്രവരവാക്യം കേട്ടു രാഘവന്‍
മന്ദേതരമവന്‍ തന്നോടു കൂടവെ
സൌമിത്രിയോടും കരേറി രഥോപരി
പ്രേമവിവശനാം താതന്‍ മരുവിടും
മന്ദിരേ ചെന്നു പിതാവിന്‍പദദ്വയം
വന്ദിച്ചുവീണു നമസ്‌കരിച്ചീടിനാന്‍
രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാന്‍
ഭൂമിപനാശു സമുത്ഥായ സംഭ്രമാല്‍
ബാഹുക്കള്‍ നീട്ടിയ നേരത്തു ദു:ഖേന
മോഹിച്ചു ഭൂമിയില്‍ വീണിതു ഭൂപനും
രാമരാമേതി പറഞ്ഞു മോഹിച്ചൊരു
ഭൂമീപനെക്കണ്ടു വേഗേന രാഘവന്‍
താതനെച്ചെന്നെടുത്താശേ്‌ളഷവും ചെയ്തു
സാദരം തന്റെ മടിയില്‍ കിടത്തിനാന്‍
നാരീജനങ്ങളതുകണ്ടനന്തര
മാരൂഢശോകാല്‍ വിലാപം തുടങ്ങിനാര്‍
രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും
ഖേദേന മന്ദിരം പുക്കിതു സത്വരം
ശ്രീരാമദേവനുംചോദിച്ചിതന്നേരം:
കാരണമെന്തോന്നു താതദു:ഖത്തിനു
നേരേ പറവിനറിഞ്ഞവരെന്നതു
നേരം പറഞ്ഞിതു കേകയപുത്രിയും
കാരണം പുത്രദു:ഖത്തിനു നീ തന്നെ
പാരില്‍ സുഖം ദു:ഖമൂലമലെ്‌ളാ നൃണാം
ചേതസി നീ നിരൂപിയ്ക്കിലെളുതിനി

Exit mobile version