Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 51

പുത്രനീവണ്ണം കരയുന്നതുനേര
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട
ച്ചാസ്വസിച്ചീടുക ദു:ഖേന കിം ഫല
മീശ്വരകല്പിതമെല്‌ളാമറിക നീ.
അഭ്യുദയം വരുത്തീടിനേന്‍ ഞാന്‍ തവ
ലഭ്യമെല്‌ളാമേ ലഭിച്ചിതറിക നീ.
മാതൃവാക്യം സമാകര്‍ണ്യഭരതനും
ഖേദപരവശചേതസാ ചോദിച്ചു:
ഏതാനുമൊന്നു പറഞ്ഞതിലേ്‌ള മമ
താതന്‍ മരിക്കുന്നനേരത്തു മാതാവേ!
ഹാ രാമ രാമ! കുമാര! സീതേ! മമ
ശ്രീരാമ! ലകഷ്മണ! രാമ! രാമ! രാമ!
സീതേ! ജനകസുതേതി പുന:പുന
രാതുരനായ് വിലാപിച്ചു മരിച്ചിതു
താതനതു കേട്ടനേരം ഭരതനും
മാതാവിനോടു ചോദിച്ചാനതെന്തയ്യോ!
താതന്‍ മരിക്കുന്ന നേരത്തു രാമനും
സീതയും സൌമിത്രിയുമരികത്തിലേ്‌ള?
എന്നതു കേട്ടു കൈകേയിയും ചൊല്‌ളിനാള്‍:
മന്നവന്‍ രാമനഭിഷേകമാരഭ്യ
സന്നദ്ധനായതു കണ്ടനേരത്തു ഞാ
നെന്നുടെ നന്ദനന്തന്നെ വാഴിക്കണം
എന്നുപറഞ്ഞഭിഷേകം മുടക്കിയേന്‍
നിന്നോടതിന്‍ പ്രകാരം പറയാമലെ്‌ളാ.
രണ്ടുവരം മമ തന്നു തവ പിതാ,
പണ്ടതിലൊന്നിനാല്‍ നിന്നെ വാഴിക്കെന്നും
രാമന്‍ വനത്തിനുപോകെന്നു മറ്റതും
ഭൂമിപന്‍ തന്നോടിതുകാലമര്‍ത്ഥിച്ചേന്‍.
സത്യപരായണനായ നരപതി
പൃത്ഥ്വീതലം നിനക്കും തന്നു രാമനെ
കാനനവാസത്തിനായയച്ചീടിനാന്‍
ജാനകീദേവി പാതിവ്രത്യമാലംബ്യ
ഭര്‍ത്താ!സമം ഗമിച്ചീടിനാളാശുസൌ
മിത്രിയും ഭ്രാതാവിനോടു കൂടെപേ്പായാന്‍.
താതനവരെ നിനച്ചു വിലാപിച്ചു
ഖേദേനരാമരാമേതി ദേവാലയം
പുക്കാനറി കെന്നു മാതൃവാക്യം കേട്ടു
ദു:ഖിച്ചു ഭൂമിയില്‍ വീണു ഭരതനും
മോഹം കലര്‍ന്നനേരത്തു കൈകേയിയു
മാഹന്ത ശോകത്തിനെന്തൊരു കാരണം?
രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു
പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.
എന്നു കൈകേയി പറഞ്ഞതു കേട്ടുട
നൊന്നു കോപിച്ചു നോക്കീടിനന്‍ മാതരം
ക്രോധാഗ്‌നിതന്നില്‍ ദഹിച്ചുപോമമ്മയെ
ന്നാധിപൂണ്ടീടിനാര്‍ കണ്ടുനിന്നോര്‍കളും
ഭര്‍ത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിര്‍ദ്ദയേ! ദുഷേ്ട! നിശാചരീ!

Exit mobile version