Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 58

മംഗലദേവതാവല്‌ളഭന്‍ തങ്കലി
ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാല്‍
പുണ്യവാന്മാരിവച്ചഗ്രേസരന്‍ ഭവാന്‍
നിര്‍ണ്ണയമെങ്കിലോ കേള്‍ക്ക മഹാമതേ!
ഗംഗാനദി കടന്നാലടുത്തെത്രയും
മംഗലമായുള്ള ചിത്രകൂടാചലം
തന്നികടേ വസിക്കുന്നു സീതയാ
തന്നുടെ സോദരനോടും യഥാസുഖം.
ഇത്ഥം ഗുഹോകതികള്‍ ഭരതനും
തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ!
തര്‍ത്തുമമര്‍ത്ത്യതടിനിയെ സത്വരം
കര്‍ത്തുമുദ്യോഗം സമര്‍ത്ഥോ ഭവാദ്യ നീ.
ശ്രുതാഭരതവാക്യം ഗുഹന്‍ സാദരം
ഗത്വാ വിബുധനദിയെക്കടത്തുവാന്‍
ഭൃത്യജനത്തോടു കൂടെസ്‌സസംഭ്രമം
വിസ്താരയുക്തം മഹാക്ഷേപനീയുതം
അഞ്ജസാകൂലദേശം നിറച്ചീടിനാ
നഞ്ഞൂറു തോണി വരുത്തി നിരത്തിനാന്‍.
ഊറ്റമായോരു തുഴയുമെടുത്തതി
ലേറ്റം വലിയൊരു തോണിയില്‍ താന്‍ മുദാ
ശത്രുഘ്‌നനേയും ഭരതനേയും മുനി
സത്തമനായ വസിഷ്ഠനേയും തഥാ
രാമമാതാവായ കൊസല്യതന്നെയും
വാമശീലാംഗിയാം കൈകേയിതന്നെയും
പൃത്ഥ്വീശപത്‌നിമാര്‍ മറ്റുള്ളവരേയും
ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ
ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാല്‍
ഉമ്പര്‍തടിനിയെ കുമ്പിട്ടനാകുലം
മുമ്പേ കടന്നിതു വമ്പടയും തദാ.
ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം
വ്യാഘ്രഗോവൃന്ദപൂര്‍ണ്ണം വിരോധം വിനാ
സം പ്രാ!പ്യസം പ്രീതനായ ഭരതനും
വന്‍പടയൊക്കവേ ദൂരെനിര്‍ത്തീടിനാന്‍.
താനുമനുജനുമായുടജാങ്കണേ
സാനന്ദമാവിശ്യ നിന്നോരനന്തരം
ഉജ്ജ്വലന്തം മഹാതേജസാ താപസം
വിജ്വരാത്മാനമാസീനം വിധിസമം
ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം
പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം
ജ്ഞാത്വാ ദശരഥനന്ദനം ബാലകം
പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും.
ഹൃഷ്ടവാചാ കുശലപ്രശ്‌നവും ചെയ്തു

Exit mobile version