Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 62

ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ
മുന്നം മയ കൃതം പുണ്യപൂരം പരം
ശ്രീരാമപാദപത്മാഞ്ചിതം ഭൂതല
മാരാലെനിക്കു കാണ്‍മാനവകാശവും
വന്നിതലെ്‌ളാ മുഹുരിപ്പാദപാംസുക്ക
ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും
വേദങ്ങളും നാരദാദിമുനികളും.
ഇത്ഥമോര്‍ത്തത്ഭുതപ്രേമരസാപ്‌ളുത
ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ്
മന്ദം മന്ദം പരമാശ്രമസന്നിധൌ
ചെന്നു നിന്നനേരത്തു കാണായിതു
സുന്ദരം രാമചന്ദ്രം പരമാനന്ദ
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ
വന്ദിതമിന്ദിരാമന്ദിരോരസ്ഥല
മിന്ദ്രാവരജമിന്ദീവരലോചനം
ദൂര്‍വ്വാദളനിഭശ്യാമളം കോമളം
പൂര്‍വ്വജം നീലനളിനദളേക്ഷണം
രാമം ജടാമകുടം വല്കലാംബരം
സോമബിംബാഭപ്രസന്നവക്രതാംബുജം
ഉദ്യത്തരുണാ!രുണായുതശോഭിതം
വിദ്യുത്സമാംഗിയാം ജാനകിയായൊരു
വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു
വിദ്യോതമാനമാത്മാനമവ്യാകുലം
വക്ഷസി ശ്രീവത്സലക്ഷണമവ്യയം
ലകക്ഷമീനിവാസം ജഗന്മയമച്യുതം
ലക്ഷമണസേവിതപാദപങ്കേരുഹം
ലക്ഷമണലകഷ്യസ്വരൂപം പുരാതനം
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം
രക്ഷോവിനാശനം രക്ഷാവിചക്ഷണം
ചക്ഷു:ശ്രവണപ്രവരപല്യങ്കഗം
കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം
കാരുണ്യപൂര്‍ണ്ണം ദശരഥനന്ദന്‍
മാരണ്യവാസരസികം മനോഹരം.
ദു:ഖവും പ്രീതിയും ഭക്തിയുമുള്‍ക്കൊണ്ടു
തൃക്കാല്‍ക്കല്‍ വീണു നമസ്‌കരിച്ചീടീനാന്‍.

Exit mobile version