Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 64

ദേവലോകം ചെന്നുപുക്കാനറിക നീ
ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.
കര്‍ണ്ണശൂലാഭം ഗുരുവചനം സമാ
കര്‍ണ്യരഘുവരന്‍ വീണിതുഭുമിയില്‍.
തല്‍ക്ഷണമുച്ചൈര്‍വിലപിച്ചിതേറ്റവും
ലക്ഷമണനോടു ജനനീജനങ്ങളും
ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു
മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാര്‍:
ഹാ! താത!മാം പരിത്യജ്യ വിധിവശാ
ലേതൊരു ദിക്കിനു പോയിതയ്യോഭവാന്‍!
ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി
സ്‌നേഹേനലാളിപ്പതാരനുവാസരം
ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാന്‍
മോഹമെനിക്കിനിയില്‌ള ജീവിക്കയില്‍.
സീതയും സൌമിത്രിതാനുമവ്വണ്ണമേ
രോദനം ചെയ്തു വീണീടിനാര്‍ ഭൂതലെ.
തദ്ദശായാം വസിഷ്‌ഠോകതികള്‍ കേട്ടവ
രുള്‍ത്താപമൊട്ടു ചുരുക്കി മരുവിനാര്‍.
മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍
മന്ദേതരമുദകക്രിയയും ചെയ്താര്‍.
പിണ്ഡം മധുസഹിതേംഗുദീസല്‍ഫല
പിണ്യാകനിര്‍മ്മതാംന്നംകൊണ്ടു വച്ചിത്
യതൊരന്നം താന്‍ ഭുജിക്കുന്നതുമതു
സാദരംനല്‍ക പിതൃക്കള്‍ക്കുമെന്നലെ്‌ളാ
വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി
ഖേദേന പിണ്ഡദാനാനന്തരം തദാ
സ്‌നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ
സ്‌നാനാദനന്തരം പ്രാപിച്ചിതാശ്രമം,
അന്നുപവാസവും ചെയ്തിതെല്‌ളാവരും
വന്നുദിച്ചീടിനാനാദിത്യദേവനും.
മന്ദാകിനിയില്‍ കുളീച്ചൂത്തു സന്ധ്യയും
വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ!ര്‍.

്ഭരതരാഘവസംവാദം

അന്നേരമാശുഭരതനും രാമനെ
ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍:
രാമരാമ പ്രഭോ! രാമ! മഹാഭാഗ!
മാമകവാക്യം ചെവിതന്നു കേള്‍ക്കണം.
ഉണ്ടടിയനഭിഷേകസംഭാ!രങ്ങള്‍
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ
ചെയ്കവേണമഭിഷേകവും പാലനം
ചെയ്ക രാജ്യംതവ പൈത്ര്യം യഥോചിതം.
ജേഷ്ഠനലെ്‌ളാ ഭവാന്‍ ക്ഷത്രിയാണാമതി
ശ്രേഷ്ഠമാം ധര്‍മ്മം പ്രജാപരിപാലനം.
അശ്വമേധാദിയും ചെയ്തു കീര്‍ത്ത്യാ ചിരം
വിശ്വമെല്‌ളാം പരത്തിക്കുലതന്തവേ
പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ
പുത്രങ്കലാക്കി വനത്തിനുപോകണം.

Exit mobile version