Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 66

എങ്കില്‍ ഞാനും നിന്തിരുവടി പിന്നാലെ
കിങ്കരനായ് സുമിത്രാത്മജനെപേ്പാലെ
പോരുവന്‍ കാനനത്തിന്നരുതെങ്കില്‍
ചേവന്‍ ചെന്നു പരലോകമാശു ഞാന്‍
നിത്യോപവാസേന ദേഹമുപേക്ഷിപ്പ
നിത്യേനമാത്മനി നിശ്ചയിച്ചന്തികേ
ദര്‍ഭവിരിച്ചു കിഴക്കു തിരിഞ്ഞു നി
ന്നപേ്പാള്‍ വെയിലത്തുപുക്കു ഭരതനും.
നിര്‍ബന്ധബുദ്ധി കണ്ടപേ്പാള്‍ രഘുവരന്‍
തല്‍ബോധനാര്‍ത്ഥം നയനാന്തസംജ്ഞയാ
ചൊന്നാന്‍ ഗുരുവിനോടപെ്പാള്‍ വസിഷ്ഠനും
ചെന്നു കൈകേയീസുതനോടു ചൊല്‌ളിനാന്‍:
മൂഢനായീടൊലാ കേള്‍ക്ക നീയെങ്കിലോ
ഗൂഢമായൊരുവൃത്താന്തം നൃപാത്മജാ!
രാമനാകുന്നതു നാരായണന്‍ പരന്‍
താമരസോത്ഭവനര്‍ത്ഥിക്കകാരണം
ഭൂമിയില്‍ സൂര്യകുലത്തിലയൊദ്ധ്യയില്‍
ഭൂമിപാലാത്മജനായിപ്പിറന്നിതു.
രാവണനെക്കൊന്നുധര്‍മ്മത്തെ രക്ഷിച്ചു
ദേവകളേപ്പരിപാലിച്ചു കൊള്ളുവാന്‍.
യോഗമായാദേവിയായതു ജാനകി
ഭോഗിപ്രവരനാകുന്നതു ലക്ഷമണന്‍.
ലോകമാതാവും പിതാവും ജനകജാ
രാഘവന്മാരെന്നറിക വഴിപോലെ
രാവണനെക്കൊല്‍ വതിന്നു വനത്തിനു
ദേവകാര്യാര്‍ത്ഥം പുറപെ്പട്ടു രാഘവന്‍.
മന്ഥരാവാക്യവും കൈകേയി ചിത്തനിര്‍
ബ്ബന്ധവും ദേവകൃതമെന്നറിക നീ
ശ്രീരാമദേവനിവര്‍ത്തനത്തിങ്കലു
ള്ളാഗ്രഹം നീയും പരിത്യജിച്ചീടുക,
കാരണപൂരുഷാനുജ്ഞയാ സത്വരം
നീ രാജധാനിക്കു പോക മടിയാതെ.
മന്ത്രികളോടും ജനനീജനത്തോടു
മന്തമില്‌ളാത പടയോടുമിപേ്പാഴേ
ചെന്നയൊദ്ധ്യാപുരിപുക്കു വസിക്ക നീ.
വന്നീടുമഗ്രജന്‍ താനു മനുജനും
ദേവിയുമീരേഴുസംവത്സരാവധൌ
രാവണന്‍ തന്നെ വധിച്ചു സപുത്രകം.
ഇത്ഥം ഗുരുകതികള്‍ കേട്ടു ഭരതനും
ചിത്തേ വളര്‍ന്നൊരു വിസ്മയം കൈക്കൊണ്ടു
ഭക്ത്യാ രഘുത്തമസന്നിധൌ സാദരം
ഗത്വാ മുഹൂര്‍ന്നമസ്‌കൃത്വാ സസോദരം:
പാദുകാം ദേഹി!രാജേന്ദ്ര! രാജ്യായതേ
പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാന്‍.
യാവത്തവാഗമന്ം ദേവ ദേവ! മേ
താവദേവാനാരതം ഭജിച്ചീടുവന്‍.

Exit mobile version