Keralaliterature.com

ആരണ്യകാണ്ഡം പേജ് 10

കാനനമാര്‍ഗേ്ഗ നടകൊണ്ടിതു മന്ദം മന്ദം. 360
സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്മര്‍ഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍
സംഖ്യയില്‌ളാതോളമുണ്ടോരോരോതരം നല്‌ള
സംഖ്യാവത്തുക്കളുമുണ്ടറ്റമില്‌ളാതവണ്ണം. 370
ബ്രഹ്മലോകവുമിതിനോടു നേരലെ്‌ളന്നത്രേ
ബ്രഹ്മജ്ഞന്മാരായുളേളാര്‍ ചൊല്‌ളുന്നു കാണുംതോറും.
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമന്‍
വിശ്രുതനായ സുതീക്ഷണന്‍തന്നോഭടിനിയിപേ്പാള്‍
വേഗേന ചെന്നു ഭവാനഗസ്ത്യ!മുനീന്ദ്രനോ
ടാഗതനായോരെന്നെയങ്ങുണര്‍ത്തിച്ചീടേണം.
ജാനകിയോടും ഭ്രാതാവായ ലക്ഷമണനോടും
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.’ 380
ശ്രുത്വാ രാമോകതം സുതീക്ഷണന്മഹാപ്രസാദമി
ത്യുകതാ സത്വരം ഗത്വാചാര്യമന്ദിരം മുദാ
നത്വാ തം ഗുരുവരമഗസ്ത്യ!ം മുനികുല
സത്തമം രഘൂത്തമക്തസഞ്ചയവൃതം
രാമമന്ത്രാര്‍ത്ഥവ്യാഖ്യാതല്‍പരം ശിഷ്യന്മാര്‍ക്കാ
യ്ക്കാമദമഗസ്ത്യ!മാത്മാരാമം മുനീശ്വരം
ആരൂഢവിനയംകൊണ്ടാനതവക്രതത്തോടു
മാരാല്‍ വീണുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍.
‘രാമനാം ദാശരഥി സോദരനോടും നിജ
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപേ്പാള്‍. 390
നില്ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബേ്ധ! നിന്‍
തൃക്കഴലിണ കണ്ടു വന്ദിപ്പാന്‍ ഭക്തിയോടെ.”
മുമ്പേതന്നകകാമ്പില്‍ കണ്ടറിഞ്ഞിരിക്കുന്നു
കുംഭസംഭവന്‍ പുനരെങ്കിലുമരുള്‍ചെയ്താന്‍ഃ

Exit mobile version