Keralaliterature.com

ആരണ്യകാണ്ഡം പേജ് 22

എന്നതു കേട്ടനേരം ചൊല്‌ളിനാള്‍ നിശാചരി ഃ
‘എന്നോടുകൂടെപേ്പാന്നു രമിച്ചുകൊളേളണം നീ.
നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.” 770
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുള്‍ചെയ്തീടിനാന്‍ഃ
‘ഞാനിഹ തപോധനവേഷവും ധരിച്ചോരോ
കാനനംതോറും നടന്നീടുന്നു സദാകാലം.
ജാനകിയാകുമിവളെന്നുടെ പത്‌നിയലേ്‌ളാ
മാനസേ പാര്‍ത്താല്‍ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
സാപത്‌ന്യോത്ഭവദുഃഖമെത്രയും കഷ്ടം!കഷ്ടം!
താപത്തെസ്‌സഹിപ്പതിന്നാളല്‌ള നീയുമെടോ.
ലക്ഷമണന്‍ മമ ഭ്രാതാ സുന്ദരന്‍ മനോഹരന്‍
ലക്ഷമീദേവിക്കുതന്നെയൊക്കും നീയെല്‌ളാംകൊണ്ടും. 780
നിങ്ങളില്‍ ചേരുമേറെ നിര്‍ണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വര്‍ദ്ധിക്കുമവനെടോ.
മംഗലശീലനനുരൂപനെത്രയും നിന
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ.”
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്ബ
ചെന്നവളപേക്ഷിച്ചാള്‍, ഭര്‍ത്താവാകെന്നുതന്നെ
ചൊന്നവളോടു ചിരിച്ചവനുമുരചെയ്താ
‘നെന്നുടെ പരമാര്‍ത്ഥം നിന്നോടു പറഞ്ഞീടാം.
മന്നവനായ രാമന്‍തന്നുടെ ദാസന്‍ ഞാനോ
ധന്യേ! നീ ദാസിയാവാന്‍തക്കവളല്‌ളയലേ്‌ളാ. 790
ചെന്നു നീ ചൊല്‌ളീടഖിലേശ്വരനായ രാമന്‍
തന്നോടു തവ കുലശീലാചാരങ്ങളെല്‌ളാം.
എന്നാലന്നേരംതന്നെ കൈക്കൊളളുമലേ്‌ളാ രാമന്‍
നിന്നെ”യെന്നതു കേട്ടു രാവണസഹോദരി
പിന്നെയും രഘുകുലനായകനോടു ചൊന്നാ
‘ളെന്നെ നീ പരിഗ്രഹിച്ചീടുക നല്‌ളൂ നിന
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങള്‍ തോറും
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്‌ളാ
മന്യോന്യം ചേര്‍ന്നു ഭുജിക്കായ്‌വരുമനാരതം.” 800
ഇത്തരമവളുരചെയ്തതു കേട്ടനേര

Exit mobile version