Keralaliterature.com

ആരണ്യകാണ്ഡം പേജ് 25

ബ്ബാഷ്പവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍.
‘എങ്ങുപൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ
ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ.”
‘അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ
ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍.”
എന്നു ശൂര്‍പ്പണഖയും ചൊല്‌ളിനാ,ളതുകേട്ടു
വന്ന കോപത്താല്‍ ഖരന്‍ ചൊല്‌ളിനാനതുനേരംഃ
‘പോരിക നിശാചരര്‍ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജന്‍ ത്രിശിരാവും. 880
ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം
ശൂരനാം ത്രിശിരാവും പടയും പുറപെ്പട്ടു.
വീരനാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ.
രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം
കേള്‍ക്കായനേരം രാമന്‍ ലക്ഷമണനോടു ചൊന്നാന്‍ഃ
‘ബ്രഹ്മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
ഘോരമായിരിപേ്പാരു യുദ്ധവുമുണ്ടാമിപേ്പാള്‍
ധീരതയോടുമത്ര നീയൊരു കാര്യംവേണം. 890
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാന്‍.
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊല്‍വാന്‍
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
മറ്റൊന്നും ചൊല്‌ളുന്നിലെ്‌ളന്നെന്നെയാണയുമിട്ടു
കറ്റവാര്‍കുഴലിയെ രക്ഷിച്ചുകൊളേളണം നീ.”
ലക്ഷമീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു
ലക്ഷമണന്‍ തൊഴുതു പോയ് ഗഹ്വരമകംപുക്കാന്‍.

ഖരവധം

ചാപബാണങ്ങളേയുമെടുത്തു പരികര
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 900
നില്ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര
രൊക്കെ വന്നൊരുമിച്ചു ശസ്ത്രൗഘം പ്രയോഗിച്ചാര്‍.
വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം

Exit mobile version