Keralaliterature.com

ആരണ്യകാണ്ഡം പേജ് 26

പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്‌കരനേത്രന്‍മെയ്‌മേല്‍.
തല്‍കഷണമവയെല്‌ളാമെയ്തു ഖണ്ഡിച്ചു രാമന്‍
രക്ഷോവീരന്മാരെയും സായകാവലി തൂകി
നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങള്‍തന്നാ
ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്‌ളാം.
ഉഗ്രനാം സേനാപതി ദൂഷണനതുനേര
മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910
തൂകിനാന്‍ ബാണഗണ,മവേറ്റ് രഘുവരന്‍
വേഗേന ശരങ്ങളാലെണ്‍മണിപ്രായമാക്കി.
നാലു ബാണങ്ങളെയ്തു തുരഗം നാലിനെയും
കാലവേശ്മനി ചേര്‍ത്തു സാരഥിയോടുംകൂടെ.
ചാപവും മുറിച്ചു തല്‍കേതുവും കളഞ്ഞപേ്പാള്‍
കോപേന തേരില്‍നിന്നു ഭൂമിയില്‍ ചാടിവീണാന്‍.
പില്‍പാടു ശതഭാരായസനിര്‍മ്മിതമായ
കെല്‍പേറും പരിഘവും ധരിച്ചു വന്നാനവന്‍.
തല്‍ബാഹുതന്നെച്ഛേദിച്ചീടിനാന്‍ ദാശരഥി
തല്‍പരിഘത്താല്‍ പ്രഹരിച്ചിതു സീതാപതി. 920
മസ്തകം പിളര്‍ന്നവനുര്‍വിയില്‍ വീണു സമ
വര്‍ത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
ദൂഷണന്‍ വീണനേരം വീരനാം ത്രിശിരസ്‌സും
രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്താന്‍.
മൂന്നും ഖണ്ഡിച്ചു രാമന്‍ മൂന്നുബാണങ്ങളെയ്താന്‍
മൂന്നുമെയ്തുടന്‍ മുറിച്ചീടിനാന്‍ ത്രിശിരസ്‌സും
നൂറുബാണങ്ങളെയ്താനന്നേരം ദാശരഥി
നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്താന്‍.
അവയും മുറിച്ചവനയുതം ബാണമെയ്താ
നവനീപതിവീരനവയും നുറുക്കിനാന്‍. 930
അര്‍ദ്ധചന്ദ്രാകാരമായിരിപേ്പാരമ്പുതന്നാ
ലുത്തമാംഗങ്ങള്‍ മൂന്നും മുറിച്ചു പന്താടിനാന്‍.
അന്നേരം ഖരനാദിത്യാഭതേടീടും രഥം
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
വന്നു രാഘവനോടു ബാണങ്ങള്‍ തൂകീടിനാ,
നൊന്നിനൊന്നെയ്തു മുറിച്ചീടിനാനവയെല്‌ളാം.
രാമബാണങ്ങള്‍കൊണ്ടും ഖരബാണങ്ങള്‍കൊണ്ടും
ഭൂമിയുമാകാശവും കാണരുതാതെയായി.

Exit mobile version