സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
താപസന്മാരോടറിയിച്ചു നീ വരികെ’ന്നു
പാപനാശനനരുള്‍ചെയ്തയച്ചോരുശേഷം,
സുമിത്രാപുത്രന്‍ തപോധനന്മാരോടു ചൊന്നാ
നമിത്രാന്തകന്‍ ഖരന് മരിച്ച വൃത്താന്തങ്ങള്‍.
ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു
മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050
പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍
പലലാശികള്‍മായ തട്ടായ്വാന്‍ മൂന്നുപേര്‍ക്കും
അംഗുലീയവും ചൂഡാരത്നവും കവചവു
മംഗേ ചേര്‍ത്തീടുവാനായ്ക്കൊടുത്തുവിട്ടീടിനാര്‍.
ലക്ഷമണനവ മൂന്നും കൊണ്ടുവന്നാശു രാമന്
തൃക്കാല്ക്കല്വച്ചു തൊഴുതീടിനാന്‍ ഭക്തിയോടെ.
അംഗുലീയകമെടുത്തംബുജവിലോചന
നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
മൈഥിലിതനിക്കു നല്കീടിനാന്, കവചവും
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാന്. 1060
ശൂര്‍പ്പണഖാവിലാപം
രാവണ ഭഗിനിയും രോദനംചെയ്തു പിന്നെ
രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍.
സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും
രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍.
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ
യലറും ഭഗിനിയോടവനുമുരചെയ്താന്‍ഃ
‘എന്തിതു വത്സേ! ചൊല്ളീടെന്നോടു പരമാര്‍ത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍?
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്കൃതംചെയ്തതവന്‍തന്നെ ഞാനൊടുക്കുവന്‍. 1070
സത്യംചൊലെ്ളന്നനേരമവളുമുരചെയ്താ
‘ളെത്രയും മൂഢന് ഭവാന് പ്രമത്തന്‍ പാനസകതന്
സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
രാജാവെന്നെന്തുകൊണ്ടു ചൊല്ളുന്നു നിന്നെ വൃഥാ?
ചാരചകഷുസ്സും വിചാരവുമിലേ്ളതും നിത്യം