Keralaliterature.com

ആരണ്യകാണ്ഡം പേജ് 5

ജാനകിയോടും നിന്നെക്കാണ്‍മതിന്നാശയാലേ.
ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര
മാര്‍ജ്ജിച്ചേനലേ്‌ളാ പുണ്യമിന്നു ഞാനവയെല്‌ളാം
മര്‍ത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ
നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനലേ്‌ളാ
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി
യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേന്‍.”
യോഗീന്ദ്രനായ ശരഭംഗനാം തപോധനന്‍
യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍ഃ
”ചിന്തിച്ചീടുന്നേനന്തസ്‌സന്തതം ചരാചര
ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം
ശ്രീരാമം ദുര്‍വാദളശ്യാമള മംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുര്‍ദ്ധരം
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൌമുഖ്യമനോഹരം കരുണാരത്‌നാകരം.”
കുണ്ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാന്‍ തപോധന
നാകാശമാര്‍ഗേ്ഗ വിമാനങ്ങളും നിറഞ്ഞുതേ.
നാകേശാദികള്‍ പുഷ്പവൃഷ്ടിയുംചെയ്തീടിനാര്‍
പാകശാസനന്‍ പദാംഭോജവും വണങ്ങിനാന്‍.
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
തെ്രെതവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപേ്പായ് സ്വര്‍ഗ്ഗം പുക്കാര്‍.

മുനിമണ്ഡലസമാഗമം

ഭണ്ഡകാരണ്യതലവാസികളായ മുനി
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍
പുണ്ഡരീകാക്ഷന്‍തന്നെക്കാണ്‍മാനായ് വന്നീടിനാര്‍.
രാമലക്ഷമണന്മാരും ജാനകീദേവിതാനും

Exit mobile version