Keralaliterature.com

ആരണ്യകാണ്ഡം പേജ് 8

സര്‍വഭൂതങ്ങളുടെയുളളില്‍ വാണീടുന്നതും
സര്‍വദാ ഭവാന്‍തന്നെ കേവലമെന്നാകിലും
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്‌ള.
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
സേവാനുരൂപഫലദാനതല്‍പരന്‍ ഭവാന്‍
ദേവപാദപങ്ങളെപേ്പാലെ വിശ്വേശ പോറ്റീ! 300
വിശ്വസംഹാരസൃഷ്ടിസ്ഥിതികള്‍ ചെയ്‌വാനായി
വിശ്വമോഹിനിയായ മായതന്‍ ഗുണങ്ങളാല്‍
രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി
ച്ചിദ്രൂപനായ ഭവാന്‍ വാഴുന്നു, മോഹാത്മനാം
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കല്‍
ഭാനുമാന്‍ ജലംപ്രതി വെവ്വേറെ കാണുംപോലെ.
ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാന്‍ ദയാനിധേ!
അദൈ്യവ ഭവച്ചരണാംബുജയുഗം മമ
പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാല്‍. 310
ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
നിര്‍മ്മലനായ ഭവാന്‍ ചിന്മയനെന്നാകിലും
സന്മയമായി പരബ്രഹ്മമായരൂപമായ്
കര്‍മ്മണാമഗോചരമായോരു ഭവദ്രൂപം
ത്വന്മായാവിഡംബനരചിതം മാനുഷ്യകം
മന്മഥകോടികോടിസു ഭഗം കമനീയം
കാരുണ്യപൂര്‍ണ്ണനേത്രം കാര്‍മ്മുകബാണധരം
സ്‌മേരസുന്ദരമുഖമജിനാംബരധരം
സീതാസംയുതം സുമിത്രാത്മജനിഷേവിത
പാദപങ്കജം നീലനീരദകളേബരം. 320
കോമളമതിശാന്തമനന്തഗുണമഭി
രാമമാത്മാരാമമാനന്ദസമ്പൂര്‍ണ്ണാമൃതം
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ
രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
മറ്റൊരു വരമപേക്ഷിക്കുന്നേനില്‌ള പോറ്റീ!”
വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു

Exit mobile version