മന്ത്രികള്‍ നാലുപേരും ഞാനുമായച
ലാന്തേ വസിക്കുന്നകാലമൊരുദിനം
പുഷ്‌കരനേത്രയായോരു തരുണിയെ
പ്പുഷ്‌കരമാര്‍ഗേ്ഗണ കൊണ്ടുപോയാനൊരു
രകേഷാവരനതുനേരമസ്‌സുന്ദരി
രകഷിപ്പതിന്നാരുമില്‌ളാഞ്ഞു ദീനയായ്
രാമരാമേതി മുറയിടുന്നോള്‍, തവ
ഭാമിനിതന്നെയവളെന്നതേവരൂ.
ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ
ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാല്‍
ഉത്തരീയത്തില്‍പൊതിഞ്ഞാ’രണങ്ങ
ളദ്രീശ്വരോപരി നികേഷപണംചെയ്താള്‍.
ഞാനതുകണ്ടിങ്ങെടുത്തു സൂകഷിച്ചുവെ
ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.
ജാനകീദേവിതന്നാഭരണങ്ങളോ
മാനവവീര! ഭവാനറിയാമലേ്‌ളാ!”
എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു
മന്നവന്‍തന്‍ തിരുമുമ്പില്‍ വെച്ചീടിനാന്‍.
അര്‍ണേ്ണാജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീര്‍തന്നെ കുശലം വിചാരിച്ചു.
”എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ!
സീതേ! ജനകാത്മജേ! മമ! വല്‌ളഭേ!
നാഥേ! നളിനദളായതലോചനേ!”
രോദനം ചെയ്തു വിഭൂഷണസഞ്ചയ
മാധിപൂര്‍വ്വം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപേ്പാലെ
ലോകൈകനാഥന്‍ കരഞ്ഞുതുടങ്ങിനാന്‍.