Keralaliterature.com

കിഷ്‌കിന്ധാകാണ്ഡം പേജ് 19

ദത്വാ മദഗ്രേ മഹല്‍പ്രീതിപൂര്‍വകം
നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു
പാദാംബുജേ നമസ്‌കാരവും ചെയ്തുടന്‍
ചേതസി മാമുറപ്പിച്ചു വിനീതനായ്
മദ്ദത്തമാകും പ്രസാദത്തെയും പുന
രുത്തമാംഗേ നിധായാനന്ദപൂര്‍വകം
‘രക്ഷ മാം ഘോരസംസാരാ’ദിതി മുഹു
രുക്ത്വാ നമസ്‌കാരവും ചെയ്തനന്തരം
ഉദ്വസിപ്പിച്ചുടന്‍ പ്രത്യങ്ങ്മഹസ്‌സിങ്ക
ലിത്ഥം ദിനമനുപൂജിക്ക മത്സഖേ!
ഭക്തിസംയുക്തനായുള്ള മര്‍ത്ത്യന്‍ മുദാ
നിത്യമേവം ക്രിയായോഗമനുഷ്ഠിക്കില്‍
ദേഹനാശേ മമ സാരൂപ്യവും വരു
മൈഹികസൗഖ്യങ്ങളെന്തു ചൊലേ്‌ളണമോ?
ഇത്ഥം മയോക്തം ക്രിയായോഗമുത്തമം
ഭക്ത്യാ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്കിലോ
നിത്യപൂജാഫലമുണ്ടവനെ”ന്നതും
ഭക്തപ്രിയനരുള്‍ചെയ്താനതുനേരം.
ശേഷാംശജാതനാം ലക്ഷ്മണന്‍തന്നോട
ശേഷമിദമരുള്‍ചെയ്‌തോരനന്തരം
മായാമയനായ നാരായണന്‍ പരന്‍
മായാമവലംബ്യ ദുഃഖം തുടങ്ങിനാന്‍:
”ഹാ! ജനകാത്മജേ! സീതേ! മനോഹരേ!
ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!”
ഏവമാദിപ്രലാപം ചെയ്തു നിദ്രയും
ദേവദേവന്നു വരാതെ ചമഞ്ഞിതു
സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു
സൗമുഖ്യമോടു മരുവും ചിലനേരം.

ഹനൂമല്‍സുഗ്രീവസംവാദം

ഇങ്ങനെ വാഴുന്ന കാലമൊരുദിന
മങ്ങു കിഷ്‌കിന്ധാപുരത്തിങ്കല്‍ വാഴുന്ന
സുഗ്രീവനോടു പറഞ്ഞു പവനജ
നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:
”കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം
വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം.
നിന്നുടെ കാര്യം വരുത്തി രഘൂത്തമന്‍
മുന്നമേ സത്യവ്രതന്‍ പുരുഷോത്തമന്‍.
പിന്നെ നീയോ നിരൂപിച്ചീലതേതുമെ
ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ.
ബാലി മഹാബലവാന്‍ കപിപുംഗവന്‍
ത്രൈലോക്യസമ്മതന്‍ ദേവരാജാത്മജന്‍
നിന്നുടെമൂലം മരിച്ചു ബലാ, ലവന്‍
മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു
രാജ്യാഭിഷേകവും ചെയ്തു മഹാജന
പൂജ്യനായ്താരയുമായിരുന്നീടു നീ.
എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും
ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ.
അദ്യ വാ ശ്വോ വാ പരശ്വോഥ വാ തവ
മൃത്യു ഭവിക്കുമതിനില്‌ള സംശയം
പ്രത്യുപകാരം മറക്കുന്ന പുരുഷന്‍
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
പര്‍വതാഗ്രേ നിജ സോദരന്‍തന്നോടു
മൂര്‍വീശ്വരന്‍ പരിതാപേന വാഴുന്നു
നിന്നെയും പാര്‍ത്തു, പറഞ്ഞ സമയവും
വന്നതും നീയോ ധരിച്ചതിലേ്‌ളതുമേ.
വാനരഭാവേന മാനിനീസക്തനായ്
പാനവും ചെയ്തു മതിമറന്നന്വഹം
രാപ്പകലുമറിയാതേ വസിക്കുന്ന
കോപ്പുകളെത്രയും നന്നുനന്നിങ്ങനെ.
അഗ്രജനായ ശക്രാത്മജനെപേ്പാലെ
നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണ്ണയം.”
അഞ്ജനാനന്ദന്‍തന്നുടെ വാക്കു കേ
ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും
ഉത്തരമായവന്‍തന്നോടു ചൊല്‌ളിനാന്‍:
”സത്യമത്രേ നീ പറഞ്ഞതു നിര്‍ണ്ണയം.
ഇത്തരം ചൊല്‌ളുമമാത്യനുണ്ടെങ്കിലോ
പൃത്ഥീശനാപത്തുമെത്തുകയില്‌ളലേ്‌ളാ
സത്വരമെന്നുടെയാജ്ഞയോടും ഭവാന്‍
പത്തുദിക്കിങ്കലേക്കുമയച്ചീടണം,
സപ്തദ്വീപസ്ഥിതന്മാരായ വാനര
സത്തമന്മാരെ വരുത്തുവാനായ് ദ്രുതം
നേരെ പതിനായിരം കപിവീരെ
പ്പാരാതയയ്ക്ക സന്ദേശപറത്തെ
പക്ഷതിനുള്ളില്‍ വരേണം കപികുലം
പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ

Exit mobile version