‘സന്തതം നീ തപസ്‌സും ചെയ്തിരിക്കെടോ
ജന്തുക്കളത്ര വരികയുമില്‌ളലേ്‌ളാ
ത്രേതായുഗേ വിഷ്ണു നാരായണന്‍ ഭുവി
ജാതനായീടും ദശരഥ പുത്രനായ്
ഭൂഭാരനാശനാര്‍ത്ഥം വിപിനിസ്ഥലേ
ബൂപതി സഞ്ചരിച്ചീടും ദശാന്തരേ
ശ്രീരാമപത്‌നിയെക്കട്ടുകൊള്ളുമതി
ക്രൂരനായീടും ദശാനനനക്കാലം
ജാനകീദേവിയെയന്വേഷണത്തിനായ്
വാനരന്മാര്‍ വരും നിന്‍ ഗുഹാമന്ദിരേ
സല്‍ക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ
മര്‍ക്കടന്മാര്‍ക്കുപ്രകാരവും ചെയ്തു പോയ്
ശ്രീരാമദേവനെക്കണ്ടു വണങ്ങുക
നാരായണസ്വാമി തന്നെ രഘൂത്തമന്‍
ഭക്ത്യാപരനെ സ്തുതിച്ചാല്‍ വരും തവ
മുക്തിപദം യോഗിഗമ്യം സനാതനം
ആകയാല്‍ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്‍മതിന്നായ്‌ക്കൊണ്ടു പോകുന്നു
നിങ്ങളെ നേരേ പെരുവഴി കൂട്ടുവന്‍
നിങ്ങളെല്‌ളാവരും കണ്ണടച്ചീടുവിന്‍’
ചിത്തം തെളിഞ്ഞവര്‍ കണ്ണടച്ചീടിനാര്‍
സത്വരം പൂര്‍വ്വസ്ഥിതാടവി പുക്കിതു
ചിത്രം വിചിത്രം വിചിത്രമെന്നോര്‍ത്തവര്‍
പദ്ധതിയൂടെ നടന്നു തുടങ്ങിനാര്‍
സ്വയംപ്രഭാസ്തുതി
യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
ലക്ഷ്മണ സുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുര്‍മ്മുഹുസ്തുത്വ ബഹുവിധം
‘ദാസീ തവാഹം രഘുപതേ രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്‍മതിന്നായ്‌ക്കൊണ്ടു വന്നേനിവിടെ ഞാന്‍
സാമ്യമില്‌ളാത ജഗല്‍പതേ! ശ്രീപതേ!
ഞാനനേകായിരം സംവത്സരം തവ
ധ്യാനേന നിത്യം തപസ്‌സു ചെയ്തീടിനേന്‍
ത്വദ്രൂപസന്ദര്‍ശനാര്‍ത്ഥം തപോബല
മദൈ്യവ നൂനം ഫലിതം രഘുപതേ!
ആദ്യനായോരു ഭവന്തം നമസ്യാമി
വേദ്യനല്‌ളാരാലുമേ ഭവാന്‍ നിര്‍ണ്ണയം
അന്തര്‍ബ്ബഹിഃസ്ഥിതം സര്‍വ്വഭൂതേഷ്വപി
സന്തമലകഷ്യമാദ്യന്തഹീനം പരം
മായായവനികാച്ഛനാനായ് വാഴുന്ന
മായാമയനായ മാനുഷവിഗ്രഹന്‍
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു
വിജ്ഞാനമൂര്‍ത്തിയലേ്‌ളാ ഭവാന്‍ കേവലം
ഭാഗവതന്മാര്‍ക്കു ഭക്തിയോഗാര്‍ത്ഥമായ്
ലോകേശമുഖ്യാമരൗഘമര്‍ത്ഥിയ്ക്കയാല്‍
ഭൂമിയില്‍ വന്നവതീര്‍ണ്ണനാം നാഥനെ
ത്താമസിയായ ഞാനെന്തറിയുന്നതും!
സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ
കശ്ചില്‍ പുരുഷനറിയും സുകൃതിനാം
രൂപം തവേദം സദാ ഭാതു മാനസേ
താപസാന്തഃസ്ഥിതം താപത്രയാപഹം
നാരായണ തവ ശ്രീപാദദര്‍ശനം
ശ്രീരാമ! മോകൈഷകദര്‍ശനം കേവലം
ജന്മമരണഭീതാനാമദര്‍ശനം
സന്മാര്‍ഗ്ഗദര്‍ശനം വേദാന്തദര്‍ശനം
പുത്രകളത്രമിത്രാര്‍ത്ഥവിഭൂതികൊന്‍
ണ്ടെത്രയും ദര്‍പ്പിതരായുള്ള മാനുഷര്‍
രാമരാമേതി ജപിക്കയിലെ്‌ളന്നുമേ
രാമനാമം മേ ജപിയ്ക്കായ്‌വരേണമേ!
നിത്യം നിവൃത്തഗുണത്രയമാര്‍ഗ്ഗായ
നിത്യായ നിഷ്‌കിഞ്ചനാര്‍ത്ഥായ തേ നമഃ
സ്വാത്മാ’ിരാമായ നിര്‍ഗ്ഗുണായ ത്രിഗു
ണാത്മേ സീതഭിരാമായ തേ നമഃ