ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്‌നമസ്തു
സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍
കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്‌ളീടിനാള്‍
കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര
നെങ്കിലോ കേട്ടു കൊള്‍കെന്നരുളിച്ചെയ്തു
സമുദ്രലംഘനം
ലവണജലനിധിശതകയോ ജനാവിസ്തൃതം
ലംഘിച്ചുലങ്കയില്‍ ചെല്‌ളുവാന്‍ മാരുതി
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
കപിവരരൊടമിതബല സഹിതമുരചെയ്തിതു
കണ്ടുകൊളിവിന്‍ നിങ്ങളെങ്കിലെല്‌ളാവരും
മമജനകസദൃശനഹ മതിചപലമംബരേ
മാനേനപോകുന്നിതാശരേശാലയേ
അജതനയതനയശരസമമധിക സാഹസാ
ലദൈവപശ്യാമിരാമപത്‌നീമഹം
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി
ങ്ങദ്യ കൃതാര്‍ത്ഥനായേന്‍ കൃതാര്‍ത്ഥോസ്മ്യഹം
പ്രണതജനബഹുജനനമരണ ഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവന്‍
ജനിമരണജലനിധിയെ വിരവൊടുകടക്കുമ
ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യാംഗുലീയവുമുണ്ടു ശിരസി മേ
കിമപി നഹി ഭയമുദ്ധി സപദിതരിതും;നിങ്ങള്‍
കീശപ്രവരരേ! ഖേദിയായ്‌കേതുമേ
ഇതിപവനതനയനുരചെയ്തു വാലും നിജ
മേറ്റമുയര്‍ത്തിപ്പരത്തി കരങ്ങളും
അതിവിപുല ഗളതലവുമാര്‍ജ്ജവമാക്കിനി
നാകുഞ്ചിയ്താംഘ്രിയായൂദ്ധ്വനയനനായ്
ദശവദനപുരിയില്‍ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍