ആതുരേ, നിന്നടുത്തെത്തി നിന്നുറ്റവ
രോതാം പഴികള്‍ പലതുമെന്നെ.
വേതാളമാണു ഞാന്‍, ദേവകളാണവ
രോതുന്നതൊക്കെയും സത്യമാകാം.
ചൊല്‌ളിയിട്ടില്‌ളലേ്‌ളാ നിന്നോടിന്നോളവും
നല്‌ളവനാണെന്നൊരിക്കലും ഞാന്‍.
മന്നിന്റെ കണ്ണില്‍പെ്പാടിയിട്ടു,മായിക
സ്വര്‍ണ്ണരേണുക്കളെടുത്തു പൂശി,
എന്നില്‍നിന്നാമട്ടകന്നു, ഞാനല്‌ളാത്തൊ
രെന്നെ ഞാന്‍ കാണിച്ചിട്ടെന്തുകാര്യം?
ഇലെ്‌ളനിക്കാഗഹം ലോകപ്രശംസതന്‍
മുല്‌ളപ്പൂമാലയും ചാര്‍ത്തിനില്‍ക്കാന്‍!
ഇന്നതിനുണ്ടായിരിക്കാം കുളുര്മയും,
വെണ്‍മയും, ശ്രീയും, സുഗന്ധവായ്പും;
മായികമാണവയൊക്കെയുമൊന്നുപോല്‍
മായു,മൊടുവില്‍ വിളര്‍ത്തുവാടും.
നാളായ്ക്കു ചീഞ്ഞതു നാറു, മുടന്‍തന്നെ
നാമതെടുത്തു വലിച്ചെറിയും.
എന്തിന്നു കേവലമൊറ്റ ദിനത്തിലേ
യ്‌ക്കെന്തിനു പിന്നെയാ സ്വപ്നഭാഗ്യം?
അല്‍പമനങ്ങിയാലാകെത്തകര്‍ന്നുപോം
ബുദ്ബുദസൌധമതാര്‍ക്കു വേണം?
ആവശ്യമിലെ്‌ളനിക്കന്യനില്‍നിന്നെന്റെ
തൂവലില്‍ ചായപ്പണികളൊന്നും.
കണ്ണടച്ചേകാന്തയോഗിപോല്‍ പാടത്തു
ചെന്നിരിക്കുന്ന വെണ്‍കൊറ്റിയേക്കാള്‍
കാടും മലകളും വര്‍ണ്ണിച്ചു പാടുന്ന
കാര്‍കുയിലാണെനിക്കേറെയിഷ്ടം !
വേദനാപൂര്‍ണ്ണമാമെന്മൊഴി കേവലം
വേതാളവേദാന്തമായിരിക്കാം.
പങ്കിലഹൃദയത്തിന്‍പുകപ്പടര്‍പ്പായിടാ
മെങ്കിലു,മെന്മതമാണിതാര്യേ!
എന്മനം നോവുന്നതെന്തിനോ, ഹാ, കഷ്ട
മൊന്നോര്‍ത്ത്താലന്യന്മാരാണു ഭേദം.
ഉറ്റവരെപേ്പാലൊരുള്ളലിവില്‌ളാത്തൊ
രുഗസര്‍പ്പങ്ങള്‍ മറ്റില്‌ളുലകില്‍!
ഒന്നെങ്ങാന്‍ കേറിച്ചവിട്ടിടാ,തങ്ങോട്ടു
ചെന്നു കടിക്കാറില്‌ളന്യ സര്‍പ്പം
എങ്ങാ,നഥവാ, കടിക്കുകില്‍പേ്പാലു,മ
തൊന്നു കടിച്ചിട്ടിഴഞ്ഞുമാറും.
ഉറ്റവരാകട്ടെ, മാറാതെ, കാലിന്മേല്‍
ചുറ്റിപ്പിണഞ്ഞു കടിച്ചുകീറും!