Keralaliterature.com

പേജ് 22

ഒന്നാമത്തെ ഗായകന്‍

അമരുന്നിതവനുടെ ശിരസ്‌സു, നോക്കൂ,
ആരോമലാളിന്‍ മടിത്തടത്തില്‍!

രണ്ടാമത്തെ ഗായകന്‍

വിരലിനാലവള്‍ മാടിത്തെരുപ്പിടിപ്പൂ
പാറിപ്പറന്ന തല്‍ക്കുന്തളങ്ങള്‍!
മൂന്നാമത്തെ ഗായകന്‍

ഒരു നേര്‍ത്ത പുളകപ്പൂമ്പുതപ്പിനുള്ളില്‍
ഓരോരോ കാവ്യപ്രചോദനങ്ങള്‍
നുരയിട്ടു നുരയിട്ടു വരികയാകാം
നൂതനത്വത്തിന്‍ നിലാവു വീശി!

ഒന്നാമത്തെ ഗായകന്‍

ഒതുങ്ങുന്നിലെ്‌ളാതുങ്ങുന്നില്‌ളുലകിലെങ്ങു
മോളംതുളുമ്പുമവന്റെ ചിത്തം.
രണ്ടാമത്തെ ഗായകന്‍

അതിനൊന്നു നിലനില്‍ക്കാനിനിയും വേണം
ആയിരമണ്ഡകടാഹങ്ങള്‍.

മൂന്നാമത്തെ ഗായകന്‍

അനവധി ചരിതങ്ങളവളോടോതാ
നാശയില്‌ളായ്കയലെ്‌ള,ന്തുചെയ്യാം?
കഴിയുന്നില്‌ളവനൊന്നു ചിരിക്കാന്‍പോലും
നാനാവികാരസമ്മര്‍ദ്ദനത്താല്‍!

ഒന്നാമത്തെ ഗായകന്‍

ഒടുവി,ലെന്നോമനെ,യെന്നുമാത്രം
ഓതിയവനൊന്നു നിശ്വസിപ്പൂ!
രണ്ടാമത്തെ ഗായകന്‍

അറിഞ്ഞിടാതവനുടെ കരങ്ങള്‍ ചെന്നി
ട്ടാ രാഗവല്‌ളിയെ ചുറ്റിടുന്നു.

(എല്‌ളാവരും ഒരുമിച്ച്)

ഒരിക്കലും മറക്കുകില്‌ളീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം
ചെറുമലര്‍ക്കുടംതോറുമതിന്‍ മഹത്താം
ചേതോഹരത്വം നിറഞ്ഞുപോയി!
കുളിര്‍പൂഞ്ചോലകള്‍തോറുമതിന്റെ ഗാനം
ചേലിലെന്നേക്കും പകര്‍ന്നുപോയി!
മലയിലപ്രണയത്തിന്‍ പ്രശാന്തഭാവം
മാനം തൊടുമാറുയര്‍ന്നുപോയി!
മകരന്ദമധുരമാമതിന്‍ രഹസ്യം
മാരുതമന്ത്രത്തിലായിപേ്പായി!
ഇനി മറന്നിടുകയിലെ്‌ളാരിക്കലുമി
ക്കാനനം കണ്ടൊരീ രാഗരംഗം!

Exit mobile version