പറയുന്നു മാതേവന്‍ : ‘ഈ ഞാലിപ്പൂവന്റെ
പഴമെത്ര സ്വാദൊള്ളതായിരിക്കും !”
പരിചോ,ടനുജന്റെ വാക്കില്‍ ചിരി വന്നു
പരിഹാസഭാവത്താല്‍ തേവനോതി :
‘കൊല വരാറായി,ല്‌ളതിനു മുമ്പേ തന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു !”
പരിഭവിച്ചീടുന്നു നീലി : ‘അന്നച്ചന
തരി വാങ്ങാന്‍ വലേ്‌ളാര്‍ക്കും വെട്ടി വിക്കും .”
” കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !”
കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !
അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി
ന്നവനെയവളൊന്നു ശുണ്ഠികൂട്ടി :
‘പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി
പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !”
‘അതുകാണാമുവ്വെടി ചൂരപ്പഴാ നെന
ക്കതിമോഹമേറെക്കടന്നുപോയി !
ദുരമൂത്ത മറുതേ, നിന്‍ തൊടയിലെത്തൊലിയന്നീ
ക്കരിവള്ളോനുരിയണോരുരിയല്‍ കണ്ടോ !…”
ഇതുവിധം നിത്യമാ വാഴച്ചുവട്ടില
ക്കൊതിയസമാജം നടന്നുവന്നു .
കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില്‍
ക്കരുതിയിരിക്കുമാ വാഴ പോലും !
അവരുടെയാഗ്രഹമത്രയ്ക്കഗാധവു
മനുകമ്പനീയവുമായിരുന്നു!
ഒരു ദിനം വാഴ കുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്‍
കലഹിക്കാന്‍ പോയില്‌ള പിന്നീടൊരിക്കലും
കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !
അവളൊരു കള്ളിയാണാരുമറിഞ്ഞിടാ
തറിയാമവള്‍ക്കെന്തും കട്ടുതിന്നാന്‍.
അതുകൊണ്ടവളോടു സേവ കൂടീടുകി
ലവനു,മതിലൊരു പങ്കു കിട്ടും.
കരുവള്ളോന് നീലി തന്‍ പ്രാണനായ് , മാതേവന്
കഴിവതും കേളനെ പ്രീതനാക്കി .
നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോലുന്ന
നിലയലേ്‌ളാ നിര്‍മ്മലബാല്യകാലം !
അരുമക്കിടാങ്ങള്‍ തന്നാനന്ദം കാണ്കയാ
ലഴകിക്കു ചിത്തം നിറഞ്ഞുപോയി .
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്‍
മലയനുമുള്ളില്‍ തിടുക്കമായി .
അവരോമല്‍പൈ്പതങ്ങള്‍ക്കങ്ങനെയെങ്കിലു
മവനൊരു സമ്മാനമേകാമലേ്‌ളാ .
അരുതവനെല്‌ളുനുറുങ്ങി യത്‌നിക്കിലു
മരവയര്‍ക്കഞ്ഞിയവര്‍ക്കു നല്കാന്‍ .
ഉടയോന്റെ മേടയിലുണ്ണികള്‍ പഞ്ചാര
ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്‍,
അവനുടെ കണ്‍മണിക്കുഞ്ഞുങ്ങള്‍ പട്ടിണി
യ്ക്കലയണമുച്ചക്കൊടുംവെയിലില് !
അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !