അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏര്‍പ്പെടുത്തിയ ലീലമേനോന്‍ മാധ്യമ പുരസ്‌കാരം മാധ്യമം ഫൊട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്ക്. കഴിഞ്ഞ പ്രളയത്തില്‍ വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവാവിന്റെ മൃതദേഹത്തിന്റെ ദയനീയ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ സമാപന ദിവസമായ ഡിസംബര്‍ രണ്ടിന് ദിനമണി പത്രാധിപര്‍ കെ. വൈദ്യനാഥന്‍ പുരസ്‌കാരം വിതരണം ചെയ്യും. പത്രപ്രവര്‍ത്തകരായ ടി. അരുണ്‍കുമാര്‍, കെ.വി.എസ്. ഹരിദാസ്, ടി. സതീശന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.