Keralaliterature.com

സരസ്വതി സമ്മാന്‍

ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് ഓരോ വര്‍ഷവും നല്‍കിവരുന്ന പുരസ്‌ക്കാരമാണ് സരസ്വതി സമ്മാന്‍. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991ല്‍ കെ.കെ.ബിര്‍ള ഫൗണ്ടേഷന്‍ ആണ് ഇത് രൂപീകരിച്ചത്.
ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന ഭാഷകളില്‍ രചിച്ചിട്ടുള്ള ഗദ്യപദ്യ കൃതികള്‍ക്കാണ് ഈ സമ്മാനം നല്‍കുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായി സരസ്വതി സമ്മാന്‍ കണക്കാക്കപ്പെടുന്നു. 10 ലക്ഷം രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം

പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുന്നത്.

ജേതാക്കൾ

1990 - ഇസ്മത് ചുഘ്തായി
1991 - ഹരിവംശ്റായ് ബച്ചൻ
1992 - രമാകാന്ത് രഥ്
1993 - വിജയ് ടെണ്ടുൽക്കർ
1994 - ഹർഭജൻ സിങ്
1995 - ബാലാമണിയമ്മ
1996 - ഷംസുർ റഹ്മാൻ ഫാറൂഖി
1997 - മനുഭായ് പഞ്ചോലി
1998 - ശംഖ ഘോഷ്
1999 - ഇന്ദിര പാർഥസാരഥി
2000 - മനോജ് ദാസ്
2001 - ദലീപ് കൗർ തിവാനാ
2002 - മഹേഷ് എൽകുഞ്ച്‌വാർ
2003 - ഗോവിന്ദ് ചന്ദ്ര പാണ്ഡേ
2004 - സുനിൽ ഗംഗോപാധ്യായ
2005 - കെ. അയ്യപ്പപ്പണിക്കർ
2006 - ജഗന്നാഥ് പ്രസാദ് ദാസ്
2007 - നയ്യെർ മസൂദ്
2008 - ലക്ഷ്മി നന്ദൻ ബോറ
2009 - സുർജിത് പാതർ
2010 - എസ്.എൽ. ഭൈരപ്പ
2011-  എ.എ. മണവാളൻ
2012- രോഹിത് ഗൗതം
2013 - സുഗതകുമാരി
2014 - ഗോവിന്ദ് മിശ്ര
Exit mobile version