Keralaliterature.com

കവിതയില്‍ മുഴങ്ങിയ തിമിലയും ചെണ്ടയും

 

ടി.ടി. പ്രഭാകരന്‍

കേരളത്തില്‍ അഞ്ചാറുമാസത്തിലധികം വേലപൂരങ്ങളുടെ അലെ്‌ളങ്കില്‍ ഉത്സവത്തിന്റെ കാലമാണ്. കേരളത്തെ
സാമൂഹികമായും സാമ്പത്തികമായും ചലനാത്മകമാക്കുന്ന ഈ ഉത്സവമേളകളെ, അതിന്റെ അനവധിയനവധി
സാംസ്‌കാരിക പ്രയോഗങ്ങളെ എന്തുകൊണ്ടാവാം എഴുത്തുകാര്‍ കാര്യമായി ശ്രദ്ധിക്കാത്തത്? സച്ചിദാനന്ദന്‍
കേരളത്തിന്റെ തനതെന്നു കരുതാവുന്ന തിമില, ചെണ്ട എന്നീ വാദ്യോപകരണങ്ങളെ പ്രമേയമാക്കി രചിച്ച ‘തിമില’,
‘വേനല്‍ക്കിനാവ്’ എന്നീ കവിതകള്‍ ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രസക്തമാവുന്നത്.

രണ്ടുവ്യത്യസ്ത വാദ്യോപകരണങ്ങളാണ് തിമിലയും ചെണ്ടയും. പഞ്ചവാദ്യത്തിലെ മുഖ്യമായ
വാദ്യോപകരണങ്ങളിലൊന്നാണ് തിമില. കൈകൊണ്ടാണ് തിമിലയില്‍ കൊട്ടുന്നത്. കോല്‍ ഉപയോഗിക്കാറില്‌ള.
ചെണ്ടയാകട്ടെ മേളം, തായമ്പക, കഥകളി തുടങ്ങി പലതിനും മുഖ്യവാദ്യോപകരണമാണ്. ചെണ്ടകൊട്ടുന്നതിന് കൈയും
കോലും ഉപയോഗിക്കും. വ്യത്യസ്തമെങ്കിലും തിമിലയും ചെണ്ടയും ഒരേ ഗണത്തില്‍ പെടുന്നവയാണ്. മരക്കുറ്റിയില്‍
തോല്‍വരിഞ്ഞ് കെട്ടിക്കൊണ്ട് കൊട്ടുന്നതിനാല്‍ അവനദ്ധവാദ്യം അഥവാ വിതതം എന്ന വാദ്യവിഭാഗത്തില്‍
പെടുന്നവയാണിവ (നാലുവാദ്യങ്ങളില്‍ മറ്റുള്ളവ ഘനം, സുഷിരം, തതം എന്നിവയാണ്).
മലയാളത്തിലെ പ്രമുഖ കവികളിലൊരാളായ സച്ചിദാനന്ദന്‍, കേരളത്തിന്റെ തനതെന്നു കരുതാവുന്ന തിമില,
ചെണ്ട എന്നീ വാദ്യോപകരണങ്ങളെ പ്രമേയമാക്കി കവിതകളെഴുതിയിട്ടുണ്ട്. ‘തിമില’ എന്ന കവിത 1990 ല്‍
പുറത്തുവന്ന കയറ്റം എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ചെണ്ടവിദഗ്ദ്ധര്‍ക്ക് സമര്‍പ്പിച്ച ‘ഒരു
വേനല്‍ക്കിനാവ്’ എന്ന കവിത ദേശാടനം (1994) എന്ന സമാഹാരത്തിലാണുള്ളത്.
കേരളത്തില്‍ അഞ്ചാറുമാസത്തിലധികം വേലപൂരങ്ങളുടെ അലെ്‌ളങ്കില്‍ ഉത്സവത്തിന്റെ കാലമാണ്.
മിക്കവാറും നാട്ടിന്‍പുറങ്ങളില്‍ പ്രാദേശികമായി കാവിലെ വേലകളോ ക്ഷേത്രോത്സവങ്ങളോ നടക്കുന്നുണ്ട്. തൃശൂര്‍,
പാലക്കാട്, എറണാകുളം ജില്‌ളകളും മലപ്പുറം ജില്‌ളയുടെ ഒരുഭാഗവും അടങ്ങുന്ന മേഖലയിലാണ് വാദ്യപ്രധാനമായ
വേലപ്പൂരങ്ങള്‍ കൂടുതലായും നടന്നുവരുന്നത് . ആനയെഴുന്നള്ളിപ്പ്, പറയെടുപ്പ്, കുടമാറ്റം, ദാരികനും കാളിയും,
പൂതനും തിറയും, തട്ടിന്മേല്‍കൂത്ത്, കാളവേല, കാളകൡ വെള്ളാട്ട്, ആണ്ടിവരവ്, കാവടിയാട്ടം, കരകാട്ടം,
ശിങ്കാരിമേളം തുടങ്ങിയ നാടന്‍കലകള്‍ ഉള്‍പെ്പടെയുള്ള കലാരൂപങ്ങളുടെ അവതരണങ്ങള്‍ ഉത്സവവേളയില്‍
അരങ്ങേറുന്നുണ്ട്. ചില ഭഗവതിക്കാവുകളില്‍ നടക്കുന്ന ആഘോഷത്തിന് ‘വേല’ എന്നാണ് പറയുക, മറ്റു
ചിലയിടങ്ങളില്‍ ഇത് പൂരമോ, ഉത്സവമോ ആണ്- ഉത്സവത്തിനുശേഷം ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ‘കൂത്ത്’
(തോല്‍പ്പാവക്കൂത്ത്) ചിലഅമ്പലങ്ങളില്‍ പതിവുണ്ട്. ഇതിനായി ‘കൂത്തുമാടങ്ങള്‍’ ഈ ക്ഷേത്രങ്ങളോടനുബന്ധിച്ച്
ഉണ്ടായിരിക്കും. ഇങ്ങനെ അമ്പലങ്ങളെ ചുറ്റിപ്പറ്റിമാത്രം ആയിരക്കണക്കിന് ഉത്സവങ്ങളുൂം ആഘോഷങ്ങളും
കേരളത്തില്‍ നടക്കുന്നുണ്ട്. അതിനു പുറെമയാണ് ക്രിസ്ത്യന്‍ പള്ളികളിലും മുസ്‌ളിം ആരാധനാലയങ്ങളിലും നടക്കുന്ന
ആഘോഷങ്ങള്‍. ഈ ആഘോഷങ്ങളോടു ബന്ധപെ്പട്ടുകൊണ്ട് അനവധി വിശ്വാസങ്ങള്‍, ആചാരങ്ങള്‍ ആരാധനകള്‍,
കലാരൂപങ്ങള്‍, അത് അവതരിപ്പിക്കുന്നതിനുള്ള സമുദായങ്ങള്‍, അതിനുള്ള പ്രത്യേകവാദ്യങ്ങള്‍, പ്രത്യേക
വേഷവിധാനങ്ങള്‍ ഒക്കെയുണ്ട് .മാരാര്‍, പൊതുവാള്‍, പാണന്‍, പറയന്‍, മണ്ണന്‍ തുടങ്ങിയ സമുദായങ്ങള്‍ കൊട്ടിനും
പാട്ടിനും വേഷംകെട്ടുന്നതിനും മറ്റുമായി പണ്ടുകാലം മുതലേ നിയോഗിക്കപെ്പട്ടിട്ടുണ്ട്. ഈ വിഭാഗങ്ങളുടെയെല്‌ളാം
നിരവധിയായ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക. പ്രവര്‍ത്തനങ്ങളുണ്ട്. ഇതെല്‌ളാം ഉണ്ടായിട്ടും, ആള്‍ക്കുട്ടങ്ങളെ
ആകര്‍ഷിക്കുന്ന ആഘോഷങ്ങളുണ്ടായിട്ടും അതുമായി ബന്ധപെ്പട്ട് മലയാളത്തില്‍ അധികം കവിതകള്‍
എഴുതപെ്പട്ടതായി കാണുന്നില്‌ള. കേരളത്തെ ഒരാറുമാസകാലം സാമൂഹികമായും സാമ്പത്തികമായും
ചലനാത്മകമാക്കുന്ന ഈ ഉത്സവമേളകളെ, അതിന്റെ അനവധിയനവധി സാംസ്‌കാരിക പ്രയോഗങ്ങളെ
എന്തുകൊണ്ടാവാം എഴുത്തുകാര്‍ കാര്യമായി ശ്രദ്ധിക്കാത്തത്?
സച്ചിദാനന്ദന്റെ ‘തിമില’യും ‘വേനല്‍ക്കിനാവും’ ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രസക്തമാവുന്നത്. ഈ
കവിതകളെ പഠനവിധേയമാക്കുകയല്‌ള, പരിചയപെ്പടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. തിമില ഇങ്ങനെ
തുടങ്ങുന്നു:
‘ഞാന്‍ തിമില, കാലങ്ങള്‍
തീര്‍ത്ത നിശ്ശബ്ദതയി-
ലീമണ്ണില്‍ വീണനാദം ഞാന്‍.’
തിമിലയെ അതിന്റെ നാദത്തിലൂടെ കവി ആദ്യം തന്നെ അവതരിപ്പിക്കുന്നു. ഒരു വാദ്യം എന്നു പറയുമ്പോള്‍ ആ
ഉപകരണത്തിന്റെ ആകൃതിയോ സ്വരൂപമോ ഒന്നുമല്‌ള പ്രധാനം , അതിന്റെ നാദമാണ്. അതിലൂടെയാണ് നാം ആ
വാദ്യത്തെ പ്രധാനമായും തിരിച്ചറിയുന്നത്. കാഴ്ചകളിലൂടെയും തിരിച്ചറിയാനാവുമെങ്കിലും
വാദ്യോപകരണമെന്നനിലയില്‍ കേള്‍വിതന്നെ പ്രധാനം.
പ്‌ളാവിന്‍തടികൊണ്ടുള്ള കുറ്റിയിലാണ് പശുവിന്‍തോല്‍വരിഞ്ഞ് തിമിലയുണ്ടാക്കുന്നത്. വണ്ണാംകുടിയുടെ
വള്ളികൊണ്ടുള്ള വളയവും കാളയുടെ വാറും ഇതിനുപയോഗിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കപെ്പട്ട തിമില എന്ന
വസ്തുവും അതിന്റെ നാദവും തമ്മില്‍ ജനറ്റിക്കലായ ഒരു ബന്ധമുണ്ടെന്ന സൂചന കവി നല്‍കുന്നുണ്ട്. പ്‌ളാവിന്‍
കാറ്റുമുഴക്കിയ കടുംതുടികള്‍, ചെറു പശുവിന്റെ അമറല്‍, കുടമണികിലുക്കം, കറുകതന്‍ ഹരിതമര്‍മ്മര തരംഗം,
വളയലുണ്ടാക്കിയ വള്ളിയുടെ തുള്ളിതുളുമ്പല്‍, കൂറ്റന്റെ വാറിലൂടെ വയലിന്റെ സ്മൃതികള്‍- ഇതെല്‌ളാം ചേര്‍ന്ന
സ്വരസംസ്‌ക്കാരമാണ് തിമിലയിലുള്ളത് എന്നാണ് കവിയുടെ നിനവ്.

ഇങ്ങനെ പ്‌ളാവും പശുക്കിടാവും എല്‌ളാം
ചേര്‍ന്നു നിര്‍മ്മിക്കപെ്പട്ട തിമിലയുടെ യാത്ര പിന്നീട് ഉത്സവപ്പറമ്പിലേക്കാണ് :
പിന്നെയൊരു നാളില്‍
ഒരു തരുണന്റെ തോളില്‍
തൂങ്ങി ഞാനെത്തിയൊരു
വേലതന്‍ കോളില്‍
അവനെന്നെ മൃദുലമായ് തഴുകി,
പുളകങ്ങളെന്‍ തനുവിലിളക്കി,
ആ വിരലുകള്‍ വന്നുലയ്‌ക്കെ-
യഹല്യ സംഗീതമായ്
ഞാനുണര്‍ന്നൊഴുകീ:
മിശ്രതാളങ്ങളില്‍ ഖണ്ഡതാളങ്ങളില്‍
തിശ്രത്തില്‍, ഹാ, ചതുശ്രത്തില്‍
ആനകളെനിക്കു ചെവിയാട്ടി
ആളുകളെനിക്കു തലയാട്ടി
ഉടലുകള്‍ക്കൊറ്റയുയിരായി
ഹൃദയങ്ങള്‍ ചെമ്പടയിലാടി.
അങ്ങനെ പോകുന്ന കവിത. ആ വാദ്യതരംഗം ഒരു വൈദ്യുതസ്പര്‍ശം പോലെ ആളുകളിലെങ്ങനെ പടരുന്നു
എന്ന് കവി പറയുന്നുണ്ട്. ചങ്ങലയ്ക്കിട്ടകാലുകള്‍ നടനം കിനാവുകാണുന്നു; തടവറയ്ക്കുള്ളിലെ നെഞ്ചുകള്‍ കുന്നിന്റെ
നിറുകയില്‍ കുഞ്ഞുങ്ങളെന്നതു പോലെയാവുന്നു; സ്ത്രീകള്‍, പുകകൊണ്ടു മൂടാത്ത പുതുലോകമൊന്നിനെ കണികണ്ട്
ആര്‍ത്തുണരുന്നു; നാളത്തെയുലകിന്റെ പതികളായ തൊഴിലാളികള്‍ സന്തോഷത്താല്‍ അന്യോന്യം പുണരുന്നു-
ഇങ്ങനെയെല്‌ളാം കവി ഭാവനചെയ്യുന്നു.
പഞ്ചവാദ്യത്തിന്റെ അവസാനത്തില്‍ കലാശക്കൊട്ടായ തിമില ഇടച്ചില്‍ ഉണ്ട്. അതിനെപ്പറ്റിയും സച്ചിദാനന്ദന്റെ
കവിതയില്‍ സൂചനയുണ്ട്. ആത്മകഥ പറയുന്ന ഈ തിമിലയുടെയും അന്ത്യം എന്ന സൂചനയോടെയാണ് കവിതയില്‍
അതു വരുന്നത് .
‘കൊട്ടിക്കലാശമായ്
‘തക്ക, തക്ക, തൊങ്ക
തക്ക’യെന്നിടയേണ്ട ഞൊടിയായ്’
ഇങ്ങനെയാണ് ആ പരാമര്‍ശം. തിമില, ഉപയോഗശൂന്യമായ എല്‌ളാ വസ്തുക്കളേയും പോലെ
വലിച്ചെറിയപെ്പടുന്നു, ജീര്‍ണിക്കുന്നു. അപേ്പാഴും പഞ്ചവാദ്യത്തിന്റെ ധ്വനികള്‍ അവിടെ മുഴങ്ങി നില്‍ക്കുന്നതായി
‘തിമില’ വിചാരിക്കുന്നു. ഉത്സവം വരുന്നു; പഞ്ചവാദ്യമുയരുന്നു. തന്റെ പിതുടര്‍ച്ചക്കായി സ്വരമേറ്റുവാങ്ങിയ ഒരു
‘തിമില’ വേറിട്ട ‘തിമില സ്വരം’ കേള്‍പ്പിക്കുന്നതറിഞ്ഞ്, ആ പരമ്പര നീളുന്നതറിഞ്ഞ് കവിത അവസാനിക്കുകയാണ്.
അവസാനിക്കുന്ന വരികള്‍ ഇങ്ങനെ:
‘തിമില ഞാന്‍, കാലങ്ങള്‍
തീര്‍ത്ത മൗനത്തിലും
തുടരും, മുഴങ്ങും സ്വരം ഞാന്‍
വളരുന്ന വാക്കിന്റെ ധ്വനി ഞാന്‍
തളരാത്ത തീയ്യിന്റെ പൊരി ഞാന്‍.’
ഒരു വാദ്യത്തിന്റെ തുടര്‍ച്ചയെ, ഒരു നാദത്തിന്റെ തുടച്ചയെ, ഒരു കാലത്തിന്റെ തുടര്‍ച്ചയെ, ഒരു
സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയെത്തന്നെ അടയാളെപ്പടുത്തും വിധമാണ് സച്ചിദാനന്ദന്‍ ഈ കവിത എഴുതിയിട്ടുള്ളത്.
തിമിലവാദകര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു ഈ കവിത.
ഉത്സവത്തിന്റെ, വാദ്യത്തിന്റെ, ലയവും ഭംഗിയുമെല്‌ളാം സംയോജിക്കുന്ന, സച്ചിദാനന്ദന്റെ മറ്റൊരു
കവിതയാണ് ‘ഒരു വേനല്‍ക്കിനാവ്’ വേനല്‍ക്കാലം കേരളത്തില്‍ ഉത്സവകാലം കൂടിയാണ്. അസുരവാദ്യം എന്ന്
കേളികേട്ട ചെണ്ടയാണ് വേനല്‍ക്കിനാവിലെ വാദ്യം. കൊടും വേനലിന്റെ ആസുരശക്തിയെപ്പറ്റി പലപ്രകാരത്തില്‍
പറഞ്ഞുകൊണ്ടാണ്. കവിതയുടെ ആരംഭം. സൂര്യനേത്രത്തിന്റെ തീക്ഷ്ണനോട്ടത്തില്‍ വനം എരിയുന്നു; അവന്റെ
ശൂലത്തില്‍ പുഴ പുളഞ്ഞടിയുന്നു; തീച്ചൂടില്‍ മുരണ്ടടിവെച്ച് മണ്ണിന്‍മടയില്‍ പിന്‍വാങ്ങിമറയുന്നു ഉറവകള്‍;
ഭയചിതരായി കരഞ്ഞുകൊണ്ട് കൂട്ടമായ് പറന്നുപോകുന്നു ചൂടില്‍ കരിഞ്ഞ ഇലകള്‍; വാല്‍പൊക്കിച്ചിലച്ച് ഉയരത്തില്‍
കയറിപ്പറ്റുകയാണ് ഒടുക്കത്തെ പച്ചമരത്തഴപ്പ് – ഇങ്ങനെ വേനല്‍ കഴുകന്‍ചിഹ്നമുള്ള വെയില്‍ക്കൊടി പാറിക്കുമ്പോള്‍
അതുനോക്കിയിരിക്കുകയാണ് ഒരാള്‍. അയാള്‍ ചെണ്ടയെടുത്ത് വാദനം തുടങ്ങുന്നു. ആദ്യം പെയ്യുന്നത് ചെണ്ടയില്‍
വാദ്യപെ്പരുമഴ; പാണ്ടിപെ്പരുമഴ. ഒപ്പം പ്രകൃതിയൊരുക്കുന്ന ഉത്സവദൃശ്യങ്ങളും നിരക്കുന്നു. കവിത ഇങ്ങനെ:
അതില്‍ കണ്‍നട്ടൊരാളിരിക്കുന്നു, ചൂടില്‍
തിളയ്ക്കുന്നു രകതം തിളയ്ക്കുന്നു സ്വപ്നം
സഹിക്കവയ്യാതെ ചൂവരില്‍ നിന്നവ-
നെടുക്കുന്നൂ ചെണ്ട, അതിന്മേല്‍ കോലിനാല്‍
മുഴക്കുന്നൂ പാണ്ടി, കൊഴുക്കുന്നൂ പാണ്ടി
നിരക്കുന്നൂ ആനക്കറുപ്പന്‍ മേഘങ്ങള്‍
ജ്വലിക്കുന്നൂ മിന്നല്‍ പിണരിന്‍ തീവെട്ടി
നിരക്കുന്നൂ കുന്നിന്‍ചെരിവിലാള്‍ക്കൂട്ടം
വെടിമുഴങ്ങുമ്പോള്‍ ഇടിമുഴങ്ങുന്നൂ
ഇതിലുള്ള ഉത്സവദൃശ്യത്തിന് വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകനി’ലെ ആരംഭത്തിലുള്ള ഉത്സവദൃശ്യത്തോട്
ചെറിയൊരു സാദൃശ്യം തോന്നാം. അവിടെ അത് ഉത്സവത്തിന്റെ നേര്‍വിവരണമാണെങ്കില്‍, ഇവിടെ പ്രകൃതിയില്‍
കവി അത്തരത്തിലൊന്ന് ആരോപിക്കുകയാണ് എന്ന വ്യത്യാസമുണ്ട്. തികച്ചും ഭിന്നമായ രണ്ടു സന്ദര്‍ഭങ്ങളെങ്കിലും
ആനയും തീവെട്ടിയും ആള്‍ക്കൂട്ടവുമെല്‌ളാം രണ്ടിലും ഒരുപോലെ കടന്നുവരുന്നു.
സച്ചിദാനന്ദന്റെ കവിതയില്‍, പാണ്ടിപെ്പരുമഴയോടെ ശരിയായ മഴ പൊഴിയുന്നതായി കല്പിക്കുന്നു. ആ
സന്ദര്‍ഭത്തെ സംഘകാല പദാവലികള്‍കൊണ്ടാണ് കവി വിവരിക്കുന്നത്. ‘കപിലരെപേ്പാലെ തിരയായ്
പത്തുകളുരുട്ടിപ്പാടിയും, പരണരെപേ്പാലെയകില്‍മണം പേറും വരികളില്‍ നാടിന്‍ ലഹരിതേടിയും’ എന്നിങ്ങനെ മഴ
പെയ്തിറങ്ങുന്നതിനെ നാനാവിധത്തില്‍ കവി കാണുകയാണ്. പുഴയും കായലും കുളവും കിണറുമെല്‌ളാം അങ്ങനെ
നിറഞ്ഞു കവിയുന്നു; വഴിഞ്ഞൊഴുകുന്നു. എന്നാല്‍ ചെണ്ടയിലെ പാണ്ടിപെ്പരുമഴ തീര്‍ന്നിട്ടില്‌ള.
മുറുകുന്നു ചെണ്ടയിനിയും പേമാരി-
യറിയാതെ, കാറ്റിന്‍ കുളിരറിയാതെ
തുടരും സാധകമതുകണ്ടമ്പര-
ന്നവന്റെ കൈകേറിപ്പിടിച്ചു ഭൂദേവി:
”മതി മതി, ഇനിക്കലാശമാം കാറ്റു-
കൊടുങ്കാറ്റായ്ച്ചീറും പ്രളയത്തില്‍ ഭൂമി-
യൊടുങ്ങും, നിര്‍ത്തുക
മഹാമതേ, വാദ്യം’’
അതോടെ വാദകന്‍ മിഴി തുറക്കുന്നു, മഴ നിലയ്ക്കുന്നു. ഭൂമി പച്ചത്തളിരാല്‍, പൂക്കളാല്‍, കിളികളാല്‍ നിറയുന്നു.
കവിത ഇങ്ങനെ തുടരുന്നു:
അസുരവാദ്യത്താല്‍ സുരലോകം തീര്‍ക്കും
മഹാനുഭാവനെന്‍ നമസ്‌ക്കാരം! വീര-
ച്ചുമലില്‍ നാദത്തിന്‍ കടല്‍ ചുമന്നൊര-
ത്തയമ്പിനു ദണ്ഡനമസ്‌ക്കാരം! താള-
ത്തിരകളില്‍ തേഞ്ഞു വിളഞ്ഞുരുണ്ടൊരാ
വിരലിന്നഷ്ടാംഗ മഹാ നമസ്‌ക്കാരം!
‘ചുമലില്‍ വാദ്യത്തില്‍ കടല്‍ ചുമന്ന’ കേരളത്തിലെ ചെണ്ടവാദ്യകലാകാരന്‍മാര്‍ക്കെല്‌ളാവര്‍ക്കുമായിട്ടുള്ള ഒരു
മഹാനമസ്‌ക്കാരം തന്നെയാണ് സച്ചിദാനന്ദന്‍ കവിതയിലൂടെ നിര്‍വ്വഹിക്കുന്നത്. വാദ്യകലയുടെ മുന്നില്‍ കവിത
അര്‍പ്പിക്കുന്ന അംഗീകാരത്തിന്റെയും ആദരവിന്റെയും ഒരു മികച്ച പ്രകടനമാണിത്. ‘അസുരവാദ്യത്താല്‍ സുരലോകം
തീര്‍ക്കുന്ന’വരെന്നാണ് കവി, അവരെ ആദരിച്ചുകൊണ്ട് പറയുന്നത്. തീര്‍ച്ചയായും വാദ്യകലയുടെ ഹൃദയത്തെ
കവിതയുടെ ഉത്തുംഗതയിലേക്ക് തന്റെ വാഗ്‌വൈഭവം കൊണ്ട് എടുത്തുയര്‍ത്തുന്ന സച്ചിദാനന്ദനേയും
ചെണ്ടവാദ്യകലാകാരന്‍മാര്‍ ഇപ്രകാരം നമസ്‌ക്കരിക്കേണ്ടതാണെന്ന് ‘ഒരു വേനല്‍ക്കിനാവ്’ എന്ന കവിത വായിക്കുമ്പോള്‍
നമുക്കു തോന്നിപേ്പാകും. കാരണം മറ്റുകവികളൊന്നും ഇത്തരത്തില്‍ ഒരു കാവ്യപരിശ്രമം നടത്തിയതായി കണ്ടിട്ടില്‌ള.

prabhattair@gmail.com

Exit mobile version