Keralaliterature.com

നിറമില്‌ളാത്ത ഡാലിയ

 

എന്‍. മെഹബൂബ്

ഇടവഴികളിലൂടെ, പുതുമഴയുടെ ഗന്ധം പരത്തി പായുന്ന ഒഴുക്കുകള്‍…
നഗരകൃത്രിമങ്ങളുടെ മീതേ പെയ്ത വെള്ളിവള്ളികള്‍ പതിനായിരങ്ങളെ ഗ്രാമ്യതയുടെ വര്‍ണ്ണങ്ങളിലേക്കു പടര്‍ത്തി.
ഒരു മഴ ഒരു കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഓരോ പൊട്ടും വളകളും ചില ഗന്ധങ്ങളും പഴയ ഓര്‍മ്മകള്‍ തരുന്നു.
രാത്രി, ആലസ്യമാണ്ട തെരുവിനു മീതെ മൃഗതൃഷ്ണയില്‌ളാത്ത മനുഷ്യര്‍ക്കു സ്വപ്നങ്ങളെ കൂട്ടികൊടുത്തു…
തീര്‍ച്ചയായും അവര്‍ ഏകാകികളാണ്, ആരൊക്കെ? ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് തിരിഞ്ഞുകൊണ്ട് ഡാലിയ ചോദിച്ചു.
ഹോസ്റ്റല്‍ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാണാവുന്ന റോഡുവിളക്കിന് അഭിമുഖമായി ഇരുന്നുകൊണ്ട് നിമ്മി
ഫിലോസഫിക്കലായി; ‘വെളിച്ചം തരുന്ന ‘ഏകാകികള്‍’, ധ്രുവങ്ങളിലൂടെയുള്ള സൂര്യന്റെ ഏകാന്തമായ യാത്രകള്‍…
വിളക്കേന്തി നില്‍ക്കുന്ന ചന്ദ്രന്‍, എത്രയെത്ര റോഡു വിളക്കുകള്‍… അവര്‍ തനിച്ചാണ്, വിജനതയില്‍ ആര്‍ക്കൊക്കെയോ
വേണ്ടി ഒറ്റയ്ക്ക് ഇരിക്കുന്നു.
ഡാലിയ, നാം തമ്മില്‍ രണ്ടു രാത്രികളുടെ ബന്ധം മാത്രം. എന്റെ മുഖം കാണാത്ത ആദ്യ സുഹൃത്ത്. എന്നെ
അത്ഭുതപെ്പടുത്തുന്നതിതാണ്, നിങ്ങള്‍ എങ്ങനെയാണ് സിനിമയ്ക്കു തിരക്കഥ എഴുതുന്നുവെന്ന്. പ്രകൃതിയിലെ, മനുഷ്യ
ജീവിതത്തിലെ ദൃശ്യഭംഗികള്‍ കോര്‍ത്തിണക്കുന്ന ഒരു കലാരൂപത്തിന് നിങ്ങളുടെ ചിന്ത വഴികാട്ടിയാകുന്നു!
അണ്‍ബിലീവബിള്‍,
പ്‌ളീസ് ടെല്‍ മീ, നിന്റെ കാഴ്ചകളെക്കുറിച്ച്.
മുറി നിറയെ വെളിച്ചമായിരുന്നു. ഡാലിയ ഇരുട്ടില്‍ മിണ്ടാതിരുന്നു. വാര്‍ഡന്‍ പറഞ്ഞു നിങ്ങള്‍ നാളെ നാട്ടിലേക്ക്
മടങ്ങുകയാണെന്ന്. നാടായിരുന്നു എനിക്കു എല്‌ളാം തന്നത്. ആമ്പല്‍ പൂക്കള്‍… കായല്‍… അതിന്റെ കരയിലാണ്
എന്റെ വീട്. കാലാവസ്ഥകള്‍ മാറുമ്പോള്‍ കിളികള്‍ മാറിമറിയുന്നു. കൂജനങ്ങള്‍…. മേയുന്ന ആടുകള്‍, കോഴികള്‍
-പൂവന്‍, പിട, നീന്തുന്ന താറാവുകള്‍…
നിമ്മിക്കെന്റെ ഗൃഹാതുരതകളും അത്ഭുതങ്ങളായിരിക്കും. തീര്‍ച്ചയായും.
അന്ധത, ഓര്‍മ്മയില്‌ളായ്മ, ബധിരത, മൂകത – ഇവയെല്‌ളാം ബോധോദയത്തിന്റെ തലങ്ങളായി പറയപെ്പടുന്നു.
ശൂന്യതയില്‍ നിന്നുമാണ് സൃഷ്ടിയുടെ ഉത്ഭവം. അപാരമായ ഇരുട്ടിലേക്കാണ് ഞാന്‍ പിറന്നുവീണത്, വളര്‍ന്നത്,
ജീവിക്കുന്നത്. കുട്ടിക്കാലത്ത് അള്‍ത്താരയ്ക്ക് മുന്‍പിലിരിക്കുമ്പോള്‍ വിചാരിച്ചിരുന്നത്, അമ്മയും അപ്പനും, കൂട്ടുകാരും
പറഞ്ഞിരുന്ന ലോകത്തിലെ ഏറ്റവും ശാന്തമായ ക്രിസ്തുവിന്റെ മുഖം കാണുവാനെങ്കിലും വെളിച്ചമുണ്ടാകണമേയെന്ന്.
അവര്‍ ക്രിസ്തുവിനെ, നാടിനെ, അവിടുത്തെ മനോഹാരിതകളെ കുറിച്ചു എനിക്കു പറഞ്ഞുതന്നു. ഇരുളിന്റെ
പരകോടിയില്‍ ഛായങ്ങളില്‌ളാത്ത രൂപങ്ങള്‍ എന്നില്‍ തനിയെ ഉണ്ടാവുകയായിരുന്നു. ഞാനവയെ കോര്‍ത്തിണക്കി
കഥകള്‍ മെനഞ്ഞു, ക്യമാറ അതിനു വര്‍ണ്ണങ്ങള്‍ നല്‍കി. ഇരുള്‍ എന്നെ വല്‌ളതെ പിടിച്ചടക്കി. ഞാന്‍ അതില്‍
മുങ്ങിത്താണു. മുത്തുകള്‍ തപ്പിയെടുത്തു. അതിനും കരിക്കട്ടയുടെ നിറം, നിറമില്‌ളാത്തതായി ഒന്നുമില്‌ള.
ഇരുട്ടിനുമിലേ്‌ള നിറം, ‘കറുപ്പ്’.
നിമ്മി ആരാണ് ഏകാകികളല്‌ളാത്തത്. നീയും, ഞാനും, എല്‌ളാമെല്‌ളാം….
ദൈവങ്ങള്‍ പോലും…. പ്രകാശം വിതറുന്നവരാണെല്‌ളാവരും.
ഹോസ്റ്റലിന് പുറത്തെ തെരുവിലൂടെ ഒരു ദിഗംബര ശബ്ദം ഒഴുകി;
‘നെഞ്ചിലെ ഭ്രാന്തും, കവിളിലെ കാന്‍സറും പകുക്കുവാനാകുമോ കൂട്ടുകാരി’……
അത് ഇരുവരെയും നിമിഷങ്ങളോളം നിശബ്ദരാക്കി….
നിമ്മി ശ്രദ്ധതിരിച്ചു പറഞ്ഞു. നിങ്ങളുടെ തിരക്കഥയെ പറ്റി ഞങ്ങളുടെ ചാനല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്
ചെയ്ത വാര്‍ത്താപരിപാടിക്ക് വോയ്‌സ് ഓവര്‍ കൊടുത്തത് ഞാനായിരുന്നു. ഇങ്ങനെ കണ്ടുമുട്ടുമെന്ന് കരുതിയില്‌ള.
നഗരം മടുത്തോ?
മടുപെ്പാന്നുമില്‌ള.
നാട്ടിന്‍ പുറത്തു കുറച്ചുകാലം കഴിയണമെന്നൊരു മോഹം. അവിടിരുന്നെഴുതാനാണ് സുഖം.
കായല്‍ കാറ്റേറ്റ്……..
നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടുണ്ട്.
നിമ്മി മൊബൈല്‍ എടുത്ത് സേവ് സ്ഥിതീകരിച്ചു.
ജേര്‍ണലിസം എങ്ങനെ പോകുന്നു?
ആദ്യമൊക്കെ ഭയങ്കര ക്രെയ്‌സ് ആയിരുന്നു.
ആഗ്രഹിക്കുന്നതൊന്നും നടക്കില്‌ള, പ്രിന്റിലായിരുന്നെങ്കില്‍ എഴുത്തെങ്കിലും തെളിഞ്ഞേനെ.
സമയം ഏറെയായി ഉച്ചയ്ക്കാ ഷിഫ്റ്റ്, ഇറങ്ങുമ്പോള്‍ ഒരു നേരമാകും. ഞാനൊരിക്കല്‍ വീട്ടില്‍ വരും. ഇരുട്ടും
വെളിച്ചവുമായി നമുക്ക് അവിടെയെല്‌ളാം കറങ്ങാം…….
പിന്നെന്താ, ഞാന്‍ നേരത്തെ പോകും.
ഓക്കെ, ബൈ, ഗുഡ്‌നൈറ്റ്.

പുലര്‍ച്ച.
ഡാലിയ പതുക്കെ നിരത്തിലൂടെ നടന്നു.
പുലര്‍കാല കുളിരില്‍ ആരോ ഹെലന്‍ കെല്‌ളറുടെ ഒരു താള്‍ മറിച്ചു.
മഴ ബീഥോവന്റെ സംഗീതം പൊഴിച്ചു.
നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പെയ്യുന്ന മഴ!

 

Exit mobile version