എസ്.എ. ഷുജാദ്
അപേ്പാഴേക്കും കാണികള്‍ അപ്രത്യക്ഷരായിരുന്നു.ഗുസ്തിമല്‍സരത്തിന്റെ അന്ത്യപാദം ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്നതില്‍ എനിക്കെവിടെയോ അബദ്ധം പിണഞ്ഞിരിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേക്ക് അടിച്ചുവാരാമെന്ന് ഉറപ്പു കൊടുത്തതുകൊണ്ടാണ് ദൈവം ഇങ്ങനെയൊരു വേദിക്ക് വഴങ്ങിത്തന്നത്.
‘ദൈവമെ ഇത് എന്റെ അവസാനത്തെ പോരാട്ടമാണ്. ഈ സ്കീമെങ്കിലും വിജയിപ്പിച്ചു തരേണമേ”
മനമുരുകി പ്രാര്‍ത്ഥിച്ചതിന്റെ നാല്പത്തൊന്നാം ദിവസമാണ് ദൈവം അയല്‍വാസിയായി താമസത്തിനെത്തിയത്. ദൈവത്തെ നേരില്‍ പരിചയപെ്പടാനായി ഒരവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. മുക്കിലെ ചായക്കടയിലെത്തിയ സുഹൃത്തുക്കള്ക്കെല്ളാം ചായയും വടയും സ്പോണ്സര് ചെയ്തു. കാര്യം തിരക്കിയവരോട് സംഗതി വെളിപെ്പടുത്തി.
‘മനുഷ്യന്റെ സ്വാഭാവികപരിണാമത്തിലെ കുതിച്ചുചാട്ടം കുറെ നാളായി എന്നെ അലട്ടുകയായിരുന്നു. സ്വീകരണമുറിയിലെ പ്രതിമയാവാനോ നിരത്തുവക്കുകളിലെ വര്ണ്ണചിത്രങ്ങളാവാനോ മാത്രമാണ് നമുക്ക് ചുറ്റുമുള്ളവര്‍ സ്വപ്നം കണ്ടിരുന്നത്. സ്വന്തം ശരീരത്തെ അപരിചിതര്ക്കുവേണ്ടിയോ സാങ്കല്പികശക്തികള്ക്കുവേണ്ടിയോ പണയപെ്പടുത്തി സ്വത്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെ ഇനി ആര്‍ക്കാണ് രക്ഷപെ്പടുത്താന് കഴിയുന്നത്. പ്രകൃതിയില്അലിഞ്ഞുചേരാത്ത മനുഷ്യരുടെ ഭാവി മേഘാവൃതമായി മൂടപെ്പട്ടുകിടക്കുകയാണ്.’
സാഹിത്യസാംസ്കാരികനായകന്മാരുടെ സമീപകാലത്തെ ഉദ്ധരിണിയില്നിന്നെടുത്തതാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ദൈവവിഷയത്തില്‍ എന്തുനിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി.
‘അടുക്കരുത്, അപകടമാണ്. നിങ്ങള്‍ വഴിയാധാരമാകും”
ചില ചങ്ങാതിമാര്‍ മൂന്നറിയിപ്പ് നല്‍കിയെങ്കിലും ഞാന്‍ അവരെ നന്നായി കാര്യം പറഞ്ഞു ബോധ്യപെ്പടുത്തി.
ദൈവത്തിന്റെ ഏറ്റവും അടുത്ത അയല്വാസിയായതോടെ ഞാന്‍ ലോകം മുഴുവന്‍ അറിയപെ്പടാന്‍ തുടങ്ങിയിരുന്നു.
അപേ്പാള്‍ ദൈവത്തിന്റെ ശത്രുവായി അറിയപെ്പടാന്‍ ആഗ്രഹിച്ച ഒരു സുഹൃത്ത് എന്നോട് തര്‍ക്കിച്ചു. പകെ്ഷ ഞാന്‍ തക്കസമയത്തുതന്നെ മറുപടി കൊടുത്തു.
‘അതിനൊക്കെയുള്ള വഴി ദൈവംതന്നെ പറഞ്ഞുതരും. നിങ്ങള്‍ നോക്കിക്കൊ”
‘നിങ്ങളുടെ കഷ്ടകാലം തുടങ്ങാന്‍ പോകുന്നു. ഇനി എനിക്കൊന്നും പറയാനില്ള. ഇഷ്ടമ്പോലെയാകട്ടെ.”
പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും ഞാന്‍ ദൈവവുമായി ബന്ധപെ്പട്ട ഒരു പദ്ധതി തയ്യാറാക്കാന്‍ തുടങ്ങി. ഈ വേളയില്‍ ആശയക്കുഴപ്പങ്ങളില്പെ്പട്ട ദൈവം ചെകുത്താനെ ഭൂമിയില്‍നിന്നും അകറ്റാനുളള പാഴ്വേല നടത്തുകയായിരുന്നു.
ഞാന്‍ പലപേ്പാഴും രാത്രിയിലെ പ്രാര്‍ത്ഥനയില്‍ ദൈവത്തെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.
‘ദൈവമേ എല്ളാം അറിയുന്ന നീ തന്നെ തെറ്റിദ്ധരിക്കപെ്പട്ടിരിക്കുന്നു. ചെകുത്താന് ഭൂമിയിലുണ്ടെന്ന പ്രചാരണം ആഭിചാരം തൊഴിലാക്കിയ ചില ദ്രോഹികള്‍ പ്രചരിപ്പിക്കുന്ന നുണക്കഥകളാണ്. ദയവുചെയ്ത് ഇത്തരം ദുഷ്പ്രചാരണങ്ങളില്‍ ഇനിയെങ്കിലും നീ വിശ്വസിക്കരുതേ.”
എന്റെ പ്രാര്‍ത്ഥനയെ മുഖവിലക്കെടുത്തിട്ടാകണം എന്തായാലും ദൈവം ഇപേ്പാള്‍ ചെകുത്താന്റെ വാര്‍ത്തയില്‍ അവിശ്വസിച്ചിരിക്കുകയാണ്. അങ്ങനെയൊരു പിന്തിരിപ്പന് ഈ പ്രപഞ്ചത്തില്‍ തന്നെയിലെ്ളന്നും ഒരിക്കലും ഇനി ചെകുത്താന് നമ്മെ വഴി തെറ്റിക്കിലെ്ളന്നും ദൈവത്തെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ പ്രാര്‍ത്ഥനയുടെ നേട്ടമാണെന്ന് എടുത്തുപറയേണ്ടതില്ളലേ്ളാ.
ദൈവം ഇപേ്പാള്‍ വളരെയകലെയുള്ള ഒരു ഗ്രാമത്തില്‍ രഹസ്യമായി ചെറുകിടപലചരക്കു വ്യാപാരംനടത്തി ജീവിക്കുകയാണെന്ന് ഞാനറിഞ്ഞു. ആരും അവനെ/ളെ തിരിച്ചറിഞ്ഞിട്ടില്ള. സാഹചര്യം വളരെ സങ്കീര്‍ണമായിരുന്നതിനാല്‍ ദൈവത്തിനു പരസ്യമായി ഭക്തന്മാരെ സമീപിക്കാന്‍ ധൈര്യമുണ്ടായില്ള.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ഇരിക്കെ ദൈവവുമായി ബന്ധപെ്പടുത്തി എന്റെ സാമൂഹ്യപ്രവര്‍ത്തനമേഖല വിപുലീകരിക്കാന്‍ തീരുമാനിച്ചു. പകെ്ഷ സുഹൃത്തുക്കളില്‍നിന്നോ നാട്ടുകാരില്‍നിന്നോ യാതൊരു സഹകരണവും എനിക്ക് കിട്ടിയില്ള. മാത്രമല്ള സാമൂഹ്യപ്രവര്ത്തനതൊഴിലാളികളില്നിന്നും അവഗണനയും നിസ്സഹകരണവും വന്നപേ്പാഴാണ് കളം മാറ്റിച്ചവിട്ടണമെന്ന് അടുത്ത ചങ്ങാതിമാര്‍ ഉപദേശിച്ചത്.
ഈ സാഹചര്യത്തിലാണ് ഞൊടിയിടയില്‍ പുതിയ പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച നിര്‍ദ്ധനനും തൊഴില്‍രഹിതനുമായ കോമളന്(അതിശയനെന്നും ആശാനെന്നുമൊക്കെയാണ് അയാള്‍ സ്വയം വിശേഷിപ്പിച്ചത്.) ഒരു പുത്തന്‍ ആശയവുമായി എന്നെ സമീപിച്ചത്.ദൈവവുമായി എനിക്കുള്ള ബന്ധം അറിഞ്ഞുതന്നെയാണ് വരവ്.
‘സുഹൃത്തെ ഇങ്ങോട്ടുനോക്കൂ. നിങ്ങള്‍ നിലപാട് മാറ്റിയേ തീരൂ. ഒരു വമ്പന്‍ പദ്ധതി എന്റെ കയ്യിലുണ്ട്. ആഴ്ചകള്‍ക്കകം നിങ്ങളെ ഞാന്‍ കോടീശ്വരനാക്കിത്തരാം. ഈ സ്കീമൊന്നു ശ്രദ്ധിച്ചുകേട്ടാല്‍ മതി.”
വളരെക്കാലത്തെ ആലോചനക്കു ശേഷമാണ് ഞാന്‍ സമ്മതം മൂളിയത്.
ദൈവത്തോട് അര്ത്ഥിച്ചപേ്പാള് ആദ്യമൊക്കെ എതിര്‍ത്തെങ്കിലും അപ്പാപിയായ ഒരു ഭക്തന്റെ ജീവിതം ഇതുകൊണ്ട് രക്ഷപെ്പടുന്നെങ്കില് ആകട്ടെയെന്നു കരുതി സമ്മതിച്ചു.
ചെകുത്താന്റെ സാന്നിധ്യത്തെ തള്ളിക്കളഞ്ഞിരുന്ന ഞാന്‍ അയാളെ അന്വേഷിച്ച് നെട്ടോട്ടമോടുകയായിരുന്നു. ഇതിനിടെയാണ് ചെകുത്താന് ഈയിടെ വീണ്ടും ചുറ്റിത്തിരിയുന്ന വാര്‍ത്ത നമ്മുടെകോമളന് പറഞ്ഞത്. നമ്മുടെ റിയാലിറ്റി ഷോയ്ക്കുവേണ്ടി അയാള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചെകുത്താനെ വിശ്വസിക്കാമെന്നും അറിയിച്ചു. കാരണം ഭക്തരുടെ മുന്നില്‍വച്ച് ദൈവവുമായി ഏറ്റുമുട്ടാന്‍ ഒരവസരം ലഭിച്ചതില്‍ അയാള്‍ അങ്ങേയറ്റം സന്തോഷവാനാണെന്നും ഇനി ഇതില്‍ക്കൂടുതല്‍ ഒരവസരം വരാനിലെ്ളന്നും പറഞ്ഞു സ്ഥലം വിട്ടെന്നാണ് അറിഞ്ഞത്.
കോമളന്പറഞ്ഞതനുസരിച്ചു പ്രമുഖസാമൂഹ്യപ്രവര്ത്തകനായ സക്കറിയയെ മുഖ്യ ഉപദേശിയായി നിയമിച്ചു.ലൈവ് റിയാലിറ്റി ഷോയുടെ ആദ്യറൗണ്ടില്‍ ദൈവരൂപത്തില്‍ എത്തിയ നിരവധി തൂവെള്ള വസ്ത്രധാരികളെയും മല്സരാര്ത്ഥികളാക്കിയിരുന്നു. അവരെല്ളാവരും തന്നെ ചെകുത്താന് വേദമോതിക്കൊടുക്കുകയും ഒപ്പം അയാളോട് കുശലം പറഞ്ഞു കാണികളെ തൃപ്തിപെ്പടുത്തുകയും ചെയ്തു. മല്‍സരം തുടങ്ങിയപേ്പാള്‍ എല്ളാവര്ക്കും ഒരേ വസ്ത്രാലങ്കാരമായിരുന്നതിനാല് ചെകുത്താന്മാരെയും ദൈവത്തെയും തിരിച്ചറിയാനുള്ള അവസരമില്ളാത്തതു പരിമിതിയായി എനിക്ക് തോന്നി
ചിതറയിലെ പള്ളിക്കൂട മൈതാനമായിരുന്നു വേദി. ആദ്യത്തെ എപ്പിസോഡുകള്‍ക്ക് പ്രവേശനം സൗജന്യമായിരുന്നതിനാല്‍ വന്‍ ജനപ്രവാഹമായിരുന്നു. എസ്.എം.എസില്‍ ദൈവം തന്നെ മുന്നിലെത്തി. നാട്ടിലെങ്ങും ഉത്സവമായിരുന്നു. കൊടിതോരണങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ഉച്ചഭാഷിണികള്‍ എന്നിവയാല്‍ നാട് പ്രകമ്പനംകൊണ്ടു.
പ്രശസ്തരായ വിധികര്‍ത്താക്കളില്‍ കാണികള്‍ക്ക് വിശ്വാസമായിരുന്നു. ആദ്യപാദത്തിലെ എലിമിനേഷന് റൗണ്ട് പൂര്‍ത്തിയായപേ്പാള്‍ വലിയൊരു സംഘം പ്രചരണപരിപാടികളുമായി രംഗത്തിറങ്ങി. അതില്‍ മുഖ്യമായ ഒരു ചോദ്യമുണ്ടായി.
‘മനുഷ്യനെ ഭൂമിയില്‍നിന്നും തിരിച്ചുവിളിക്കുന്നത് ദൈവമാണലേ്ളാ. ദൈവം എന്തിനാണ് നിരപരാധികളായ കുഞ്ഞുങ്ങളെയും നന്മയുള്ള മനുഷ്യരെയുമൊക്കെ കൊന്നൊടുക്കുന്നത്. അടുത്ത എപ്പിസോഡില്‍ ദൈവവും സംഘാടകരും ഇതിനു മറുപടി പറയണം.”
ഈ പ്രചാരണം എന്നെയും ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ജീവന്റെ താക്കോല്‍ ദൈവത്തിന്റെ കയ്യിലലെ്ളന്നും മരണത്തിനുമ്സകുട പിടിക്കുന്നത് ചെകുത്താനാണെന്നും എനിക്ക് പറയേണ്ടിവന്നു. യാഥാര്‍ഥ്യവും അതായിരുന്നു. പക്ഷേ ചെകുത്താന് പരസ്യമായി അത്ര വലിയൊരു കഴിവ് പ്രതിഷ്ഠിച്ചുകൊടുക്കാന് എനിക്ക് വ്യക്തിപരമായി താല്പര്യമില്ളായിരുന്നു. എങ്കിലും ഗോപ്യമായി അതു പറയേണ്ടിവന്നിരിക്കുന്നു.
ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായപേ്പാള്‍ അഭിനവദൈവങ്ങളെല്ളാം പുറത്തായതില്‍ ഞാനും സന്തോഷിച്ചു. പരിപാടിയില്‍ ചെറിയ ലാഭം വന്നുതുടങ്ങിയിരുന്നു. ഇതിനിടയില്‍ ദൈവവും ഞാനും ആത്മമിത്രങ്ങളായി. ഷോയുടെ ഫൈനല്‍ കഴിയുമ്പോള്‍ കോടിക്കണക്കിനു രൂപ കയ്യില്‍ വരുമെന്ന് പറഞ്ഞു കോമളന് എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ലോകത്തുള്ള ടെലിവിഷന്‍ കാമറകളും സിഗ്നലുകളും ചിതറയുടെ ശരീരത്തെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു.
വീണ്ടും പ്രചരണകോലാഹലങ്ങള്‍ ശക്തമായി. ഞാന്‍ ചെകുത്താനെതിരെ വെളിപെ്പടുത്തിയ യാഥാര്‍ത്ഥ്യങ്ങളൊന്നും ജനം മുഖവിലയ്ക്കെടുത്തതേയില്ള. സക്കറിയയെ ഫോണില്‍ ബന്ധപെ്പട്ടു. ഫോണെടുക്കുന്നില്ള. ഇനി എന്തുചെയ്യും. അടുത്ത എപ്പിസോഡില്‍ കാണികളുടെ ഇടപെടലുണ്ടാകുമെന്നുറപ്പായിന്നു. കാരണം പ്രേക്ഷകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന എപ്പിസോഡാണ്.
മൈതാനത്ത് ലൈറ്റ് ഇട്ടപേ്പാള്തന്നെ ചെറിയ ബഹളം ആരംഭിച്ചുകഴിഞ്ഞിരുന്നു. കാരണം ഇടയ്ക്കിടെ കറണ്ട് വന്നും പോയുമിരുന്നു. അന്തരീക്ഷത്തിലാകെ നിറഞ്ഞുതുളുമ്പിയ സൂക്ഷ്മതരംഗങ്ങള്‍ മനുഷ്യനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ കാണികളില്‍ ആരോ വിളിച്ചുകൂവി.
‘വൈദ്യുതി താറുമാറാക്കുന്നതാരാണ്. ചെകുത്താനോ ദൈവമോ?”
എല്ളാം ക്രമപെ്പടുത്തുന്ന ജോലിയാണ് ദൈവത്തിന്േറതെന്ന പ്രഖ്യാപനം വന്നു.
പറുദീസയില്‍നിന്നും ഭൂമിയിലേക്കിറങ്ങിവന്ന ദൈവം എന്തിനാണ് തുടര്‍ച്ചയായി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ചോദിച്ചപേ്പാള്‍ ദൈവം മൗനം പാലിച്ചതേയുള്ളൂ.
”മനുഷ്യന് ആരെയാണ് പ്രതിയാക്കേണ്ടത്. ഇനി ഇങ്ങനെ പോകാനനുവദിക്കില്ള. മൗനം ഒന്നിനും പരിഹാരമല്ള. ഒന്നുകില്‍ ചെകുത്താനെ ഞങ്ങള്‍ക്ക് വിട്ടുതരിക. ഞങ്ങള്‍ അയാളുടെ കഥ കഴിച്ചുകൊള്ളാം.”
പെട്ടെന്നുതന്നെ ഒരു ചിത്രകാരന് ഒരു പ്രസ്താവന നടത്തി
”അതുപിന്നെങ്ങനെ, ദൈവത്തിന്റെ മകനലേ്ള ചെകുത്താന്”
വിധികര്‍ത്താക്കള്‍ ഇടപെട്ടു.
‘ചോദ്യങ്ങള്‍ ചോദിക്കാനുള്ള വേദിയാണിത്. പ്രസ്താവന പാടില്ള.”
പിറ്റേ ദിവസം അടുത്ത നഗരങ്ങളിലെല്ളാം കൊടുങ്കാറ്റും പ്രളയവുമുണ്ടായി. ജനങ്ങള്‍ ദൈവത്തെ വിളിച്ചു കരഞ്ഞുവെങ്കിലും മഴ കൂടുതല്‍ ശക്തമാകുകയാണുണ്ടായത്.
പ്രളയത്തിനിടെ ഒരു പെട്ടകമുണ്ടാക്കാനായി ദൈവം ആവശ്യപെ്പടുമെന്ന് പറഞ്ഞ് കോമളന്
പുതിയ സ്കീമുമായി എന്നെ സമീപിച്ചു. കപ്പല്‍നിര്‍മ്മാണത്തിന്റെ ചുമതല മറ്റ് ഭക്തര്‍ക്കായി വിഭജിച്ചുകൊടുക്കാമെന്നും അതുവഴികൂടുതല്‍ കപ്പലുണ്ടാക്കാന്‍ കഴിയുമെന്നുംസ്കീം വിശദീകരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. കപ്പലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ ചെകുത്താനെ സ്വാധീനിച്ച് അയല്‍ദേശത്ത് പ്രളയമുണ്ടാക്കാനുള്ള പദ്ധതി താന്‍ തന്നെ ഏറ്റെടുത്ത് നടത്തിക്കൊള്ളാമെന്ന് അയാള്‍ ഉറപ്പ് പറഞ്ഞു. പക്ഷെ എനിക്കൊന്നും മനസ്സിലാക്കാനുള്ള ത്രാണിയില്ളായിരുന്നു. കാരണം റിയാലിറ്റി ഷോയുടെ ഭാവി തന്നെ തുലാസിലായോ എന്ന സംശയം എന്നെ പിടിമുറുക്കിയിരുന്നു. സഹചെകുത്താന്മാര് അതിനു വളമിട്ടുകൊണ്ടിരുന്നു.
എന്തായാലൂം ഒരു കപ്പലിന്റെ ആവശ്യം പോലും വന്നില്ള. നിര്മ്മിച്ചതെല്ളാം മണ്ണിനോട് ചേര്‍ന്ന് പുറ്റ് പിടിച്ച് കിടന്നു.
മഴ തോര്‍ന്നതോടെ റിയാലിറ്റി ഷോയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഇവിടെയൊരു പ്രളയമുണ്ടായ കാര്യം പോലും ജനം മറന്നേപോയി. ഇനി ഫൈനലിനു നടക്കേണ്ട ഗുസ്തിമല്‍സരത്തിന്റെ ആദ്യപാദമാണ്. ദൈവവും ചെകുത്താനും തമ്മില്‍ നേരിട്ടുള്ള ഗുസ്തിയായതിനാല്‍ വന്‍പ്രചാരണം നടത്തേണ്ടിവന്നു.
പ്രാരംഭമായി കാണികളില്‍നിന്നും കായികസംബന്ധമായി മനുഷ്യന് പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദൈവം മറുപടി പറഞ്ഞത് നിശ്ശബ്ദജീവികളില് ഒരു വിഭാഗം കേട്ടു. പക്ഷേ ചെകുത്താന്റെ മറുപടിക്ക് അകമ്പടിയായി കോടിക്കണക്കിന് എസ്.എം.എസായിരുന്നു വന്നുമറിഞ്ഞത്.
അടുത്ത ദിവസം വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് ചെകുത്താന്റെ വിജയാഘോഷമായിരുന്നെന്ന് എനിക്ക് ബോധ്യപെ്പട്ടു. മാത്രമല്ള ഗുസ്തിവിജയത്തിന്റെ മുന്നോടിയായി കാണികളില്‍ നിന്ന് ആവാഹിച്ചെടുക്കാനുള്ള ശക്തി സ്വന്തമാക്കാനുള്ള വിദ്യയും ഇതിലൂടെ ചെകുത്താനു കിട്ടി..
ഒടുവില്‍ വിജയിപ്പിക്കേണ്ടതാരെയെന്ന രഹസ്യനിര്‍ദ്ദേശം ചെവിയില്‍ മന്ത്രിച്ചുകൊണ്ട് കോമളന് എന്നെ ചുറ്റിപ്പറ്റി നടക്കുകയാണ്. എനിക്കത് കേട്ടിട്ട് തലചുറ്റലുണ്ടായിക്കൊണ്ടിരുന്നു.
എന്റെ രക്ഷകനും ആത്മമിത്രവുമായ ദൈവത്തെ പരാജയപെ്പടുത്താനുള്ള ഒരു പ്രവൃത്തിക്കും ഞാന്‍ കൂട്ട് നില്ക്കില്ള. അന്നത്തെ പ്രാര്‍ത്ഥനയില്‍ ഞാനതു സുചിപ്പിക്കുകയും ചെയ്തുവെങ്കിലും നന്മയുള്ള ദൈവം പറഞ്ഞത് ഇപ്രകാരമായിരുന്നു.
‘നീ രക്ഷപെ്പടുന്ന വഴി നോക്കിക്കോളൂ. എന്നെപ്പറ്റി ചിന്തിച്ചു വിഷമിക്കേണ്ടതില്ള.”
ഇപേ്പാള്തന്നെ പ്രതിസന്ധികള്‍ അടിക്കടി എന്നെ തളര്‍ത്തിക്കൊണ്ടിരിക്കുന്നു. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ ദൈവം ഇടപെട്ട് തടയുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നതുകൊണ്ട് അങ്ങനെയും ചിന്തിക്കാന്‍ കഴിയുന്നില്ള.
ഇതാ ഗ്രാന്‍ഡ് ഫിനാലെ എത്തുകയായി. ദാരുണമായ സംഭവങ്ങളെല്ളാം ചെകുത്താന്റെ തലയില്‍ വെച്ചു കെട്ടിയതു പലര്‍ക്കും ഉള്ക്കൊള്ളാനായിട്ടില്ള
ദൈവം പലചരക്കുകടയില്‍ ഓവര്‍ടൈം ജോലി ചെയ്ത് ന്യായവില വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. വ്യാപാരസംബന്ധമായല്ളാതെ മറ്റാരെയും കാണാന്‍ കൂട്ടാക്കുന്നില്ള. ചെകുത്താന് കൊട്ടാരങ്ങളില്‍നിന്ന് കൊട്ടാരങ്ങളിലേക്ക് വളരെ ഉയരത്തില്‍ പറന്നുനടക്കുകയാണ്.
ഗ്രാന്‍ഡ് ഫിനാലേക്ക് തൊട്ടുമുമ്പുള്ള ചോദ്യോത്തരപരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ചെകുത്താന് ഇപേ്പാള്‍ ദൈവത്തിന്റെ ശത്രുവായ നമ്മുടെ സുഹൃത്തിനെയും സ്വാധീനിച്ച് വലയിലാക്കിയിരിക്കുകയാണ്. അദ്ദേഹവും കോമളനും പറഞ്ഞതിനെ ഇങ്ങനെ ചുരുക്കാം: ദൈവത്തെ വിജയിപ്പിച്ചാല്‍ കടുത്ത സാമ്പത്തികനഷ്ടവും കടവുംവന്ന് നടത്തിപ്പുകാരന് കെട്ടിത്തൂങ്ങിച്ചാവേണ്ടിവരും.
എന്തായാലും ജനക്കൂട്ടമാകെ ഉറ്റുനോക്കുന്ന മല്‍സരമാണ്. ലോകചരിത്രമാകെ മാറ്റിയെഴുതാന്‍ പോവുകയാണ്. അടുത്ത പുരയിടവുംകൂടി വൃത്തിയാക്കി മൈതാനത്തോട് ചേര്‍ത്തു. വന്‍പരസ്യമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. പക്ഷേ പല കിംവദന്തികളും പറന്നുനടന്നു. ചെകുത്താന്റെ മുന്നേറ്റത്തില്‍ മനം നൊന്തുനില്‍ക്കുന്ന ഞങ്ങളെന്തു നിലപാടെടുക്കണം.
ഫൈനലിനു തൊട്ടുമുമ്പുള്ള എപിസോഡിലാണ് കാണികളിലൊരാള്‍ ഇങ്ങനെ ചോദിക്കുന്നത്:
‘ദൈവം സ്വയംഭൂവാണലേ്ളാ. അപേ്പാള്‍ ചെകുത്താന് യഥാര്‍ത്ഥത്തില്‍ ആരുടെ സൃഷ്ടിയാണ്. ചെകുത്താന് പലയിടത്തും ദൈവത്തിന്റെ പര്യായത്തില്‍ അറിയപെ്പടുന്നതായ വാര്‍ത്തയെക്കുറിച്ചു എന്തുപറയുന്നു?” തര്ക്കങ്ങളുയര്ന്നപേ്പാള് ചെകുത്തനനുകൂലമായ എസ്.എം.എസുകള്‍ വന്നുമറിഞ്ഞു.മുഖ്യ ഉപദേശി സക്കറിയയുടെ വീട്ടിലെത്തി കതകില്‍ മുട്ടി. നിശ്ശബ്ദം. ആരെയാണ് വിജയിപ്പിക്കേണ്ടതെന്ന് ഉറക്കെ വിളിച്ചുചോദിച്ചു. മറുപടിയില്ള. ഒരു നിഴല്‍ നടന്ന് കതകിനടുത്തുവന്ന് താക്കോല്‍പ്പഴുതിലൂടെ നോക്കുന്നതു ഞാന്‍ കണ്ടു. നിരാശനായി മടങ്ങി. പകേ്ഷ വിധികര്‍ത്താക്കള്‍ എന്നെപേ്പാലെയുള്ളവരെ സന്തോഷിപ്പിച്ചതുകൊണ്ടാണ് കാണികള്‍ ബഹിഷ്കരിച്ചതും ഷോ പൊളിഞ്ഞുപോയതെന്നുമാണ് പ്രചാരണം.
കോമളന് ഇന്നും എന്നെ കുറ്റപെ്പടുത്താറുണ്ട്.
‘ഇത്രയും വലിയ ഒരു റിയാലിറ്റി ഷോ നടത്തി കടം കേറിയത് നിങ്ങള്‍ ഒറ്റ ഒരുത്തന് കാരണമാണ്. ഇലെ്ളങ്കി ഞങ്ങളുംകൂടി രക്ഷപെ്പട്ടുപോയേനെ.”
shujadsa@gmail.com