സുനില്‍ പി. ഇളയിടം
ആദിവാസികളും ദലിത് ജനവിഭാഗങ്ങളും സ്ത്രീകളും പ്രകൃതിയും തൃഷ്ണാജീവിതവും ഉള്‍പെ്പടുന്ന അധിനിവേശിതലോകത്തോടൊപ്പം അതിനെയാകെ ഉള്‍ക്കൊള്ളാന്‍ പോന്ന കീഴാളപരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമാണ് പുരോഗമനസാഹിത്യത്തിന് സ്വന്തം ഭാവിജീവിതത്തെ സാക്ഷാത്കരിക്കാന്‍ കഴിയുക. ഇതാകട്ടെ പുരോഗമനസാഹിത്യസമീക്ഷയായി ഇന്ന് പരിഗണിക്കപെ്പട്ടുവരുന്ന കാഴ്ചവട്ടവുമായി ഏറെയൊന്നും തുടര്‍ച്ച നിലനിര്‍ത്തില്ള. തുടര്‍ച്ചകൊണ്ട് എന്നതിനേക്കാള്‍ ഇടര്‍ച്ചകൊണ്ട് നിര്‍വ്വചിക്കപെ്പടേണ്ട ഒരു ഭാവിജീവിതമാണ് പുരോഗമനസാഹിത്യത്തിന്റെ സാധ്യത. ഈ ഇടര്‍ച്ച, പക്ഷേ, പുരോഗമനസാഹിത്യസങ്കല്പത്തിന്റെ അടിസ്ഥാനങ്ങളില്‍നിന്നുതന്നെ വിഭാവനം ചെയ്യാവുന്ന ഒന്നാണ്.
വ്യക്തിയുടെ മാഹാത്മ്യം വാഴ്ത്തുന്നതാണ് മനംനോക്കിപ്രസ്ഥാനത്തിന്റെ പ്രധാനസ്വഭാവം. പരാജയ പ്രസ്ഥാനമാകട്ടെ മനംനോക്കിപ്രസ്ഥാനം മാഹാത്മ്യമേറിയതെന്നു പ്രത്യക്ഷപെ്പടുത്തിയ വ്യക്തികളെ സമുദായം എങ്ങനെ ഇന്ന് പീഡിപ്പിച്ചുവരുന്നു എന്ന് എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. സമുദായപരമായ വ്യക്തിപീഡനത്തിന്റെ ആധിക്യം സുവ്യക്തമാക്കുന്നതിനുവേണ്ടി, ആ പീഡനം വ്യക്തികള്‍ക്കു ചിത്തഭ്രമം പോലും ജനിപ്പിക്കാറുണ്ടെന്ന് സര്‍റിയലിസ്റ്റ് അഥവാ സ്വപ്നപ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യനെന്ന ഒറ്റവര്ഗമല്ള, പിന്നെയോ മുതലാളി അഥവാ മര്ദ്ദിക്കുന്നവന് എന്നും തൊഴിലാളി അഥവാ മര്ദ്ദിതന് എന്നും തമ്മില്പോരാടേണ്ട ഇരുവര്ഗങ്ങളാണ് സമുദായത്തിലുള്ളതെന്നും അധികാരം കരസ്ഥമാക്കിയിരിക്കുന്ന മുതലാളിവര്ഗത്തില്നിന്ന്, തൊഴിലാളിവര്‍ഗം സംഘടിച്ച് അത് പിടിച്ചെടുത്താല്‍ മാത്രമേ തങ്ങളുടെ ദുരിതത്തിന് അന്ത്യമുണ്ടാകുകയുള്ളൂ എന്നും തൊഴിലാളിവര്‍ഗത്തെ ധരിപ്പിക്കുകയാണ് പുരോഗമനസാഹിത്യപ്രസ്ഥാനക്കാര്‍ ചെയ്യുന്നത്.
മനംനോക്കിപ്രസ്ഥാനത്തിന് സമുദായോന്മുഖമായ വീക്ഷണകോടി വളരെ കുറഞ്ഞിരിക്കുകയും വ്യക്തുന്മുഖമായ വീക്ഷണകോടി ഏറിയിരിക്കുകയും ചെയ്യുന്നു. കൂടാതെ അതില്‍ പ്രസാദാത്മക്ത്വമാണ് പൊന്തിച്ചുനില്ക്കുന്നതും. നേരെമറിച്ച് പരാജയ, സ്വപ്ന, പുരോഗമനപ്രസ്ഥാനങ്ങളില്‍ സമുദായോന്മുഖമായ വീക്ഷണകോടി വളരെ ഏറിയിരിക്കുകയും വ്യക്ത്യുന്മുഖ വീക്ഷണകോടി നാമമാത്രമായിരിക്കുകയും ചെയ്യുന്നു. കൂടാതെ ഈ മൂന്നു പ്രസ്ഥാനങ്ങളില്‍ പരാജയം, സ്വപ്നം എന്നിവയില്‍ വിഷാദാത്മക്ത്വം കലര്‍ന്ന പ്രസാദാത്മക്ത്വവുമാണ് കാണുന്നത്…. പരാജയ, സ്വപ്ന, പുരോഗമന പ്രസ്ഥാനങ്ങളെ ഒരു മഹാപ്രസ്ഥാനത്തിന്റെ ശാഖാപ്രസ്ഥാനങ്ങളായി പരിഗണിച്ച്, ഈ മഹാപ്രസ്ഥാനത്തിന് എക്സ്പ്രഷനിസ്റ്റ് അഥവാ ബൃഹദ് പുരോഗമനസാഹിത്യ മഹാപ്രസ്ഥാനമെന്ന് പേരുകൊടുക്കാവുന്നതാണ്. ഈ ബൃഹദ് പുരോഗമന മഹാപ്രസ്ഥാനത്തില്‍ സ്വപ്നപ്രസ്ഥാനത്തിന് പകരം മനംനോക്കിയെ കൂട്ടിക്കലര്‍ത്തിയാണ്, വാസ്തവത്തില്‍, ഭാക്തത്തിലെയും കേരളത്തിലെയും ഔദ്യോഗിക പുരോഗമനസാഹിത്യപ്രസ്ഥാനക്കാര്‍ അതിന് പുരോഗമനസാഹിത്യമെന്ന് പേര് കൊടുത്തിരിക്കുന്നതും.
കേസരി എ. ബാലകൃഷ്ണപിള്ള
അപേ്പാള്‍ ജിവല്സാഹിത്യപ്രസ്ഥാനം സാഹിത്യകാരന്മാരോട് നിഷ്കര്ഷിക്കുന്നതെന്താണ്? അവര്‍ ആവിഷ്കരിക്കുന്ന വ്യക്തിത്വം പുരോഗമനപരമായ പരിസരത്തെ പ്രതിബിംബിക്കുന്നതായിരിക്കണമെന്നും പുരോഗമനശക്തികളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം എന്നും ആണ്. ലോകത്തില്‍ രണ്ടുതരം ശക്തികള്‍ കാണാം. ലോകത്തെ മുന്നോട്ടുകൊണ്ടുപോകുന്നതൊന്ന്. പുറകോട്ട് പിടിച്ചു വലിക്കുന്നതൊന്ന്. ഫാസിസം, സാമ്രാജ്യവാദം, നാടുവാഴിപ്രഭുത്വം, മുതലാളിത്തം ഇവ ഒരു വശം. സ്വാതന്ത്ര്യം, ദേശീയത്വം, ജനാധിപത്യം, സോഷ്യലിസം ഇവ മറുവശം. അയിത്തം, മരുമക്കത്തായം, നിര്‍ബന്ധവൈധവ്യം ഇവ ഒരു വശം. സമത്വം, സ്വാതന്ത്ര്യം, സ്ത്രീപുരുഷസൗഹാര്ദ്ദം ഇവ മറുവശം. സാമൂഹ്യജീവിതത്തിന്റെ ഓരോ വകുപ്പിലും യാഥാസ്ഥിതികശക്തികളും പുരോഗമനശക്തികളും തമ്മില്‍ ഒരു വടംവലി നടക്കുന്നുണ്ട്…. ഇതില്‍ യാഥാസ്ഥിതികമനോഭാവമുള്ളത് വെണ്ണയില്‍ പൊതിഞ്ഞ വിഷമാണ്. മറ്റേത് ആസ്വാദ്യവും ആരോഗ്യകരവുമായ തനി പാല്. ഇതില്‍ ആദ്യത്തേതിനെ എതിര്‍ക്കണം. രണ്ടാമത്തേതിനെ വളര്‍ത്തണം.
അതുകൊണ്ട് സന്ദര്യബോധമല്ള യാഥാസ്ഥിതികസാഹിത്യത്തെയും ജീവല്സാഹിത്യത്തെയും വേര്‍തിരിക്കുന്നത്. മഹത്തായ കലാസൗന്ദര്യമുള്ള കൃതികള്‍ ജീവല്സാഹിത്യത്തിലുണ്ടാവാം; മറ്റു സാഹിത്യത്തിലുമുണ്ടാവാം. അതുപോലെ ഏറ്റവും പരുക്കന്മട്ടിലുള്ള കൃതികളും രണ്ടുവിഭാഗങ്ങളിലുമുണ്ടാവാം. പുരോഗമനപരമായ ശക്തികളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് മുമ്പോട്ടുവന്നാല്‍ ഏറ്റവും സുന്ദരമായ കവിതയും ജീവല്‍സാഹിത്യമായി. യാഥാസ്ഥിതികശക്തികളെ പ്രതിനിധീകരിക്കുന്നത് എത്ര പരുക്കനായാലും ജീവല്സാഹിത്യമാവുകയില്ള. പരുക്കന്മട്ടല്ള; പുരോഗതിയുടെ ആവേശജനകമായ സന്ദേശമാണ് ജീവല്‍സാഹിത്യത്തിന്റെ ജീവന്.
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍, ജീവല്‍സാഹിത്യം സംഘടനാരൂപം കൈവരിക്കുകയും പുരോഗമനസാഹിത്യം എന്ന ആശയം പ്രബലമാവുകയും ചെയ്ത കാലയളവില്‍, മലയാളസാഹിത്യത്തിന്റെ പൊതു അന്തരീക്ഷം പുരോഗമനസാഹിത്യത്തിന്റെ ആശയാവലികളുമായി ഒത്തുചേര്‍ന്നു നിലകൊള്ളാന്‍ അങ്ങേയറ്റം സന്നദ്ധമായിരുന്നു. ഒരുരൂപാ വരുമാനമുള്ളവനും പത്തുരൂപാ വരുമാനമുള്ളവനും തമ്മില്‍ വഴക്കുണ്ടാക്കാന്‍ പുറപെ്പടുന്നവരെക്കുറിച്ചുള്ള മാരാരുടെ നസ്യങ്ങളോ, ‘ഉത്തമാംഗം മനുഷ്യന് വയറെന്ന് നിനയ്ക്കുന്ന’വരെക്കുറിച്ചുള്ള സഞ്ജയന്റെ പരിഹാസമോ, പുരോഗമനസാഹിത്യത്തെ ഏറെയൊന്നും ദുര്ബലപെ്പടുത്തുകയുണ്ടായില്ള. കേരളീയജീവിതത്തെയാകെ സ്വാധീനിച്ച നവോത്ഥാനത്തിന്റെ ഊര്‍ജ്ജംകൊണ്ടാണ് പുരോഗമനസാഹിത്യം അക്കാലത്ത് സ്വയം സ്ഥാനപെ്പടുത്തിയത്. ദേശീയത, ജാതിവിരുദ്ധത, സാമ്രാജ്യത്വവിരോധം, സ്ത്രീസ്വാതന്ത്ര്യം മുതലായ പ്രമേയങ്ങളെ മുന്‍നിര്‍ത്തി പുരോഗമനസാഹിത്യത്തെ നിര്‍വ്വചിക്കാനും ആ നിര്‍വ്വചനത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ രചനാജീവിതത്തെ സാക്ഷാത്കരിക്കാനും അന്ന് പ്രസ്ഥാനത്തിലെ എഴുത്തുകാര്‍ക്ക് കഴിയുകയുണ്ടായി. പ്രസ്ഥാനവുമായി ചേര്‍ന്നുപോകുന്ന ഉന്നതരായ എഴുത്തുകാരുടെ വലിയൊരു നിര സ്വാഭാവികമായിത്തന്നെ രൂപപെ്പട്ടു. തകഴി, ദേവ്, പൊന്‍കുന്നം വര്‍ക്കി, എം.പി. പോള്‍, മുണ്ടശേ്ശരി, കേസരി എ. ബാലകൃഷ്ണപിള്ള എന്നിവര്‍ മുതല്‍ വള്ളത്തോളും ചങ്ങമ്പുഴയും ശങ്കരക്കുറുപ്പും വരെയുള്ളവര്‍ക്ക് പങ്കുചേരാവുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ സ്വഭാവം പുരോഗമനസാഹിത്യം കൈവരിച്ചു. സംഘടനാപരമായ പങ്കാളിത്തമോ, പ്രത്യയശാസ്ത്രപരമായ ഏകീഭാവമോ ഇല്ളാതെതന്നെ പുരോഗമനസാഹിത്യപ്രസ്ഥാനവുമായി ഐക്യപെ്പടാന് എഴുത്തുകാര്‍ പ്രേരിതരാകുന്ന വിധത്തില്‍, ആ കാലയളവിന്റെ പരിവര്ത്തനപരമയ ഊര്‍ജ്ജം പ്രസ്ഥാനം ഏറ്റുവാങ്ങിയിരുന്നു എന്നര്‍ത്ഥം.
ഇങ്ങനെ ഒരു കാലയളവിന്റെ ഭാവുകത്വത്തെ അപ്പാടെ സംഗ്രഹിക്കുന്ന പ്രസ്ഥാനമായി സ്ഥാനം കയ്യാളുമ്പോള്ത്തന്നെ രണ്ടുതരം പ്രതിസന്ധികള്‍ പുരോഗമനപ്രസ്ഥാനത്തെ ബാധിച്ചിരുന്നു. അതിലൊന്നാണ് രൂപഭദ്രതയെചൊല്ളിയുള്ള തര്‍ക്കമായി പ്രത്യക്ഷപെ്പട്ടത്. മറ്റേതാകട്ടെ ആധുനികതാപ്രസ്ഥാനം (ശസപഫഴഷയറശ) എന്ന സാഹിത്യകലാപ്രവണതയുടെ രംഗപ്രവേശംവരെ കാര്യമായി തിരിച്ചറിയപെ്പടുകയുണ്ടായില്ള. ആധുനികതാപ്രസ്ഥാനത്തിന്റെ വരവോടെ പുരോഗമനസാഹിത്യം നിര്വ്വചിക്കപെ്പട്ടതിന്റെ പരിമിതി മറ്റൊരുരൂപത്തിലും പ്രത്യക്ഷപെ്പട്ടു എന്നു പറയാം.
മുകളില്‍ സൂചിപ്പിച്ചതുപോലെ, പൊതുവെ പ്രമേയനിഷ്ഠമായ തലത്തില്‍ പുരോഗമനസാഹിത്യത്തെ നിര്‍വചിച്ചുകൊണ്ടാണ് 1940-കളില്‍ പ്രസ്ഥാനം നിലനിന്നത്. സാമാന്യമായി ആധുനികമായ ഒരു സാഹിതീയദര്ശനത്തിന്റെ ചട്ടക്കൂട്ടിനുള്ളില്ത്തന്നെയാണ് പുരോഗമനസാഹിത്യവും അതിന്റെ എതിര്‍ദിശയിലുള്ള സാഹിത്യവും നിലയുറപ്പിച്ചിരുന്നത്; ഈ ബന്ധം അന്ന് തിരിച്ചറിഞ്ഞിലെ്ളങ്കിലും. സ്വയംപര്യാപ്തവും അന്യാപേക്ഷയില്ളാത്തതുമായ വസ്തുപ്രപഞ്ചം, ഈ വസ്തുപ്രപഞ്ചത്തെയും അനുഭവലോകത്തെയും സ്വാംശീകരിക്കാന്പോന്ന വ്യക്തിപ്രതിഭ, പ്രപഞ്ചയാഥാര്ത്ഥ്യത്തിന്റെ സവിശേഷമായ സ്വാംശീകരണം വഴി വ്യക്തിപ്രതിഭയിലുളവാവുന്ന സൗന്ദര്യാനുഭവം, ഈ സൗന്ദര്യാനുഭവത്തിന്റെ മാധ്യമനിഷ്ഠമോ ഭാഷാനിഷ്ഠമോ ആയ പ്രകാശനം-ആധുനികമായ സൗന്ദര്യദര്‍ശനത്തിന്റെ ആധാരങ്ങള്‍ ഇവയാണെന്ന് പറയാം. ഈ ആധാരയുക്തികള്ക്കുമേല് തന്നെയാണ് പുരോഗമനസാഹിത്യവും അതിന്റെ കലാദര്‍ശനവും കുരുപ്പിടിപ്പിച്ചത്.
ഇത്തരമൊരു കലാദര്‍ശനത്തിന്റെ അടിസ്ഥാനപരമായ പരിമിതികളിലൊന്ന് കലാനുഭൂതിയുടെയും സൗന്ദര്യാനുഭവത്തിന്റെയും പ്രത്യയശാസ്ത്രമാനം അവിടെ പരിഗണിക്കപെ്പടുന്നില്ള എന്നതാണ്. കല എന്ന വിശേഷഗണം രൂപപെ്പടുന്നതിന്റെയോ, അത് നിറവേറ്റുന്ന സാമൂഹ്യധര്മ്മങ്ങളുടെയോ ഉള്ളടക്കം കാര്യമായി വിലയിരുത്തപെ്പടാത്തതും കലാസൃഷ്ടിയുടെ പ്രമേയതലം കൂടിയതോതില്‍ വിലയിരുത്തപെ്പടുന്നതുമായ വിശകലനപദ്ധതിയായി പുരോഗമനകലാസങ്കല്പം മാറിത്തീരുന്നതിലാണ് ഇത് ചെന്നവസാനിച്ചത്. പുറമേക്ക് ഇത് വളരെ അസ്വഭാവികമായി അനുഭവപെ്പടാവുന്ന ഒരു പ്രശ്നമാണ്. കാരണം കലയുടെ പ്രത്യയശാസ്ത്രമാനത്തെക്കുറിച്ച് ഏറ്റവുമധികം ഉത്കണ്ഠ പുലര്‍ത്തിയ പ്രസ്ഥാനമായാണ് പുരോഗമനപ്രസ്ഥാനം മനസ്സിലാക്കപെ്പട്ടുവരുന്നത്. എന്നാല്‍ ഇവിടെയുള്ള യഥാര്‍ത്ഥപ്രശ്നം കലയുടെ പ്രത്യയശാസ്ത്രമാനത്തെ, കലയുടെ തന്നെ ആഭ്യന്തരജീവിതവുമായി ബന്ധപെ്പടുത്തി മനസ്സിലാക്കാന്‍ കഴിഞ്ഞുവോ എന്നതാണ്. അതായത് കലാവസ്തു എന്ന പരികല്പനയെത്തന്നെ പ്രശ്നവത്കരിക്കാന്‍ കഴിഞ്ഞിരുന്നുവോ എന്നത്. വലിയൊരളവോളം അതിന് കഴിഞ്ഞില്ള എന്നുതന്നെയാണ്, ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്, നമുക്ക് മനസ്സിലാവുന്നത്.
രൂപഭദ്രതയെച്ചൊല്ളി 1940-കളില്‍ ഉയര്‍ന്നുവന്ന തര്‍ക്കം, ഈ നിലയില്‍ പരിശോധിച്ചാല്‍, വലിയൊരളവോളം ഒരേ സൗന്ദര്യശാസ്ത്രയുക്തിയുടെ ഇരുതലങ്ങള്‍ തമ്മിലുള്ളതായിരുന്നുവെന്ന് വ്യക്തമാകും. കലയുടെ രൂപം എന്നത്, കല എന്ന വിശേഷജനുസ്സിനെ സാധ്യമാക്കുന്ന പ്രത്യയശസ്ത്രബന്ധമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലല്ള രൂപഭദ്രതയെക്കുറിച്ചുള്ള ആശയങ്ങള്‍ അന്ന് വിമര്ശിക്കപെ്പട്ടത്. രൂപം/ഭാവം എന്ന ആധുനികദ്വന്ദ്വം ആവര്ത്തിച്ചുറപ്പിക്കപെ്പട്ട തര്ക്കവിചാരമായി അത് മാറിത്തീര്‍ന്നതും ഇതിനാലാണ്. സ്വാതന്ത്ര്യപ്രാപ്തിയേയും ദേശീയബുര്ഷ്വാസിയേയും വിലയിരുത്തുന്നതിനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടാണ്, അന്നത്തെ തര്‍ക്കങ്ങളെ നിര്‍ണ്ണയിച്ച പ്രശ്നങ്ങളിലൊന്ന് എന്നകാര്യം ശരിയാണെങ്കിലും അത്തരമൊരു പ്രശ്നത്തിന്റെ അഭാവത്തിലും നിലനില്ക്കാവുന്നതുതന്നെയായിരുന്നു രൂപഭദ്രതയെക്കുറിച്ചുള്ള തര്‍ക്കം എന്ന കാര്യം കാണാതിരുന്നുകൂടാ. ആധുനികമായ സൗന്ദര്യാത്മകയുക്തിയുടെ വിചാരമാതൃകാപരമായ അടിത്തറയില്‍ ആ വ്യത്യസ്തനിലപാടുകള്‍ പരിഹരിക്കപെ്പടുക സാധ്യമല്ളായിരുന്നു. പ്രയോജനവാദപരമായ ഒരു ഒത്തുതീര്‍പ്പാണ് അന്ന് പരമാവധി സാധ്യമാകുമായിരുന്നത്.
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സൗന്ദര്യയുക്തിയുടെ പരിമിതി അക്കാലത്തുതന്നെ മറ്റൊരു രൂപത്തിലും പ്രത്യക്ഷപെ്പട്ടിരുന്നു. ചങ്ങമ്പുഴക്കവിതയെക്കുറിച്ചുള്ള വിലയിരുത്തലായാണ് അത് ആദ്യം പ്രത്യക്ഷപെ്പട്ടതെങ്കില്, വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍നായരും മറ്റും ഉള്‍പെ്പടുന്ന ഒരുകൂട്ടം കവികളെക്കുറിച്ചുള്ള മൗനമായി പിന്നാലെ മറ്റൊരുവിധത്തിലും അത് പ്രത്യക്ഷപെ്പട്ടു. 30-കളിലെ സാമ്പത്തികക്കുഴപ്പം ജന്മം നല്കിയ നിരാശയുടെയും മോഹഭംഗത്തിന്റെയും മറ്റും കവിതയായി ചങ്ങമ്പുഴക്കവിത വിശദീകരിക്കപെ്പട്ടപേ്പാള്, മാനുഷികാനുഭൂതിയുടെ അപരലോകങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന ഭാഷയുടെ അതിവര്ത്തനശേഷിയും ചങ്ങമ്പുഴക്കവിതയില്‍ ഇത് കേരളീയമായ സ്വരൂപമാര്ജ്ജിച്ച് മലയാളഭാവനയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ തിരുത്തിയെഴുതുന്നതും പരിഗണിക്കപ്പടാതെ പോയി. വൈലോപ്പിള്ളിയുടെ ‘പന്തങ്ങളും’ ‘ജലസേചന’വും മറ്റും വാഴ്ത്തപെ്പട്ടപേ്പാള് ‘സഹ്യന്റെ മകനും’ ‘കുടിയൊഴിക്കലും’ ഉള്‍പെ്പടെയുള്ള രചനകളുടെ പ്രാധാന്യം വിശദീകരിക്കപെ്പട്ടില്ള. ‘ദുരവസ്ഥ’യിലെ പ്രണയവിപ്ളവത്തെപേ്പാലെ പ്രധാനമാണ് നളിനിയിലെയും ലീലയിലെയും പ്രണയവിപ്ളവങ്ങളെന്നും മനസ്സിലാക്കപെ്പടുകയുണ്ടായില്ള. ചുരുക്കത്തില്‍ നവോത്ഥാനപരമായ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഗതിവേഗത്തിനൊപ്പം പോകുന്ന രചനകളിലൂടെയാണ് പുരോഗമനസാഹിത്യം അന്ന് സ്വയം നിര്‍വചിച്ചത്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മുഖ്യധാരാസാഹിത്യവും പൊതുജീവിതവും നവോത്ഥാനമൂല്യങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഒന്നായിരുന്നതിനാല്‍ ഈ നിര്വചനപദ്ധതി അന്ന് വലിയ പ്രതിസന്ധിയായി അനുഭവപെ്പട്ടില്ള എന്നുമാത്രം. പക്ഷേ, ഏറെ വൈകാതെതന്നെ ഈ ഘട്ടം അവസാനിക്കുകയുണ്ടായി. ചങ്ങമ്പുഴക്കവിതയെ വിലയിരുത്തുന്നതില്‍വന്ന പരിമിതി കൂടുതല്‍ വലിയ രൂപമാര്‍ജ്ജിച്ച് പുരോഗമനസാഹിത്യത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്തു.
രണ്ട്
സോഷ്യലിസ്റ്റ് റിയലിസത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഔപചാരികപുരോഗമനപ്രസ്ഥാനമല്ള, മറിച്ച് പരാജയപ്രസ്ഥാനം, പുരോഗമനപ്രസ്ഥാനം, സ്വപ്നപ്രസ്ഥാനം എന്നിവയെല്ളാം ഉള്‍പെ്പടുന്ന എക്സ്പ്രഷനിസ്റ്റ് അഥവാ ബൃഹദ് പുരോഗമന മഹാപ്രസ്ഥാനമാണ് കേരളത്തില്‍ ആവശ്യമായുള്ളത് എന്ന് 1940-കളില്‍ കേസരി ബാലകൃഷ്ണപിള്ള അഭിപ്രയപെ്പട്ടത് ആധുനിക്താവിമര്ശം (ഇഴയര്യളന്ഫ സബ ഘസപഫഴഷയര്രു)എന്ന വിപുലമായ സാധ്യതയിലേക്ക് പുരോഗമനസാഹിത്യത്തെ ആനയിക്കുന്നതിനുകൂടി വേണ്ടിയായിരുന്നു. കേരളത്തിലെ പുരോഗമന സാഹിത്യത്തില്‍ മനംനോക്കിപ്രസ്ഥാനത്തിന്റെ പിടിമുറുകി നില്ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച കേസരി കാല്പനികറിയലിസത്തിന്റെയും അതിന്റെതന്നെ ദുര്‍ബലമായ വകഭേദങ്ങളിലൊന്ന് മാത്രമായ സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും വഴിയിലൂടെ നീങ്ങിയാല്‍ മലയാളത്തിലെ പരോഗമനസാഹിത്യം അത്യന്തം പരിമിതമായ ഒന്നായി പര്യവസാനിക്കും എന്ന് സൂചിപ്പിക്കുകയാണ് ചെയ്തത്. ആധുനികതാവിമര്‍ശനത്തിന്റെ വിശാലപരിപ്രേക്ഷ്യത്തെ സ്വാംശീകരിച്ചുകൊണ്ടു മാത്രമേ പുരോഗമനസാഹിത്യ സങ്കല്പത്തിന് ഭാവിജീവിതം സാധ്യമാകൂ എന്ന് അദ്ദേഹം കരുതി. ഫ്യൂച്ചറിസ്റ്റ് പഴമകൊല്ളി പ്രസ്ഥാനം ഉള്‍പെ്പടെയുള്ള പ്രസ്ഥാനരൂപങ്ങളെ പുരോഗമനസാഹിത്യം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയും മറ്റൊന്നായിരുന്നില്ള.
വിശാലാര്‍ത്ഥത്തില്‍ പുരോഗമനസാഹിത്യം എന്ന ആശയം ആധുനികത ജന്മം നല്കിയ സമുദായഘടനയുടെയും ജീവിതാവബോധത്തിന്റെയും വിമര്‍ശനം എന്ന നിലയില്‍ രൂപംകൊണ്ട ഒന്നാണ്. കോളനീകരണം, ദേശരാഷ്ട്രം, മുതലാളിത്തം, വ്യക്തിഗതപൗക്ത്വം, ആധുനികശാസ്ത്രം, യുക്തിബോധം തുടങ്ങിയ ആധാരസാമഗ്രികള്ക്കുമേല് പടുത്തുയര്ത്തപെ്പട്ട ഒന്നായിരുന്നു ആധുനികത (ശസപഫഴഷയര്രു). പതിനെട്ടാം ശതകത്തിലെ പ്രബുദ്ധതായുഗം (ഫഷവയഭമര്ഫഷശഫഷര്) ആധുനികതയുടെ ലോകാവബോധത്തെയും പ്രപഞ്ചദര്‍ശനത്തെയും സുദൃഢമായി സംഗ്രഹിക്കുകയും ചെയ്തു. വ്യവസായവത്കരണത്തിലൂടെയും കോളനീകരണത്തിലൂടെയും മുതലാളിത്ത ഉത്പാദനവ്യവസ്ഥയിലൂടെയും സ്വന്തം നിലനില്പിന്റെ ഭൗതികാടിസ്ഥാനത്തെ ഉറപ്പിച്ചെടുത്തുകൊണ്ടാണ് ആധുനികനാഗരിക്ത അതിന്റെ ലോകദര്‍ശനമായി കേവലമാനവവാദത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത്. പത്തൊമ്പതാംശതകമായപേ്പാള് മനുഷ്യനാണ് മാനദണ്ഡം (ശദഷ യറ ര്‍മഫ ശഫദറന്ഴഫ സബ ദവവ ര്മയഷഭറ) എന്ന പ്രോട്ടഗോറസ്സിന്റെ പഴയ വ്യാപനത്തെ സ്വന്തം നിലനില്പിന്റെ പ്രമാണവാക്യമായി അവതരിപ്പിക്കാന്‍ ആധുനികനാഗരികതയ്ക്കു കഴിഞ്ഞു.
എന്നാല്‍, പത്തൊമ്പതാംനൂറ്റാണ്ടിന്റെ പകുതിയെത്തുമ്പോള്‍ത്തന്നെ ആധുനിക്ത നാഗരികതയുടെ മാനവവാദപരമായ ഉള്ളടക്കം സംശയാസ്പദമാണെന്ന് വ്യക്തമായിക്കഴിഞ്ഞിരുന്നു. ഒരര്‍ത്ഥത്തില്‍ റിയലിസ്റ്റ് നോവല്‍ നിര്‍വഹിച്ച ഏറ്റവും വലിയ ദൗത്യങ്ങളിലൊന്ന് ആധുനികതയുടെ ആഭ്യന്തരസ്വരൂപത്തിലെ വൈരുധ്യങ്ങളെ അതിന്റെ കാല്പനികമായ പ്രസാദാത്മകതയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നുനിര്ത്തിയതാണ്. ആധുനികനാഗരികതയ്ക്ക് അസ്തിവാരം ചമച്ച മുതലാളിത്തത്തിന്റെ ചൂഷണാത്മകസ്വഭാവത്തെ, മറ്റെല്ളാ സാമൂഹ്യവിശകലനങ്ങള്ക്കുമുപരിയായി, പുറത്തുകൊണ്ടുവന്നത് റിയലിസ്റ്റ് നോവലാണ്. ഇംഗ്ളീഷ് മുതലാളിത്തത്തന്റെ ക്രൗര്യം, തങ്ങളുടെ പഠനങ്ങളില്‍ വെളിപെ്പടുന്നതിന്റെ എത്രയോ മടങ്ങ് ഡിക്കന്‍സിന്റെ നോവലുകളില്‍ തെളിഞ്ഞുകാണാമെന്ന് മാര്‍ക്സും എംഗല്‍സും അഭിപ്രായപെ്പട്ടത് വെറുതെയല്ള. ഫ്രഞ്ച് റിയലിസ്റ്റ് നോവലിലെത്തുമ്പോഴേക്കും ഈ വിമര്‍ശനമൂല്യം കൂടുതല്‍ ഗാഢവും കര്ക്കശവുമായിത്തീരുന്നുണ്ടായിരുന്നു. അങ്ങനെ ആധുനികനാഗരിക്തയുടെയും ലോകാവബോധത്തിന്റെയും വിമര്‍ശനസ്ഥാനമെന്ന നിലയിലാണ് റിയലിസ്റ്റ് നോവല്‍ ഉയര്‍ന്നുവന്നത്.
ഈ നിലയില്‍, അടിയിളകിത്തുടങ്ങിയ ആധുനികനാഗരിക്തയുടെ ഭദ്രലോകങ്ങളാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സൈദ്ധാന്തികാടിസ്ഥാനത്തിന് രൂപം നല്‍കിയത്. സുനിശ്ചിതമായ ഒരു സൈദ്ധാന്തികപദ്ധതിയായല്ള രംഗത്തുവന്നത് എങ്കിലും, ആധുനികതാവിമര്‍ശനത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങിക്കൊണ്ടാണ് അത് സ്വയം നിലയുറപ്പിച്ചത്. ആധുനികതയുടെ ഭൗതികാസ്പദങ്ങളിലെ ചൂഷണസ്വഭാവത്തെ വെളിപെ്പടുത്തിക്കൊണ്ട് മാര്‍ക്സും ആധുനികമനുഷ്യനെ അപനിര്‍മ്മിച്ചുകൊണ്ട് ഫ്രോയ്ഡും ഇതഃപര്യന്തമുള്ള പടിഞ്ഞാറന്‍ തത്ത്വവിചാരത്തെയും യുക്തിദര്‍ശനത്തെയും വിമര്‍ശനവിധേയമാക്കിക്കൊണ്ട് നീത്ചേയും ആധുനികതാവിമര്‍ശനത്തെ ഗാഢവും ദൂരവ്യാപകഫലങ്ങള്‍ ജനിപ്പിക്കുന്നതുമായ ഒന്നാക്കി മാറ്റിയിരുന്നു. ഇതേസമയം തന്നെ പടിഞ്ഞാറിന്റെ പതനം എഴുതിക്കൊണ്ട് ഓസ്വാള്‍ഡ് സ്പെഗ്ളറും തരിശുഭൂമിയിലൂടെ എലിയറ്റും അതിനു മുമ്പേ ‘തിന്മയുടെ പൂക്കള്‍’ ലൂടെ ബോദ്ലെയറും മറ്റും ആധുനികതാ വിമര്‍ശനത്തെ പാശ്ചാത്യനാഗരികതാ വിമര്‍ശനം എന്ന നിലയില്‍ അവതരിപ്പക്കുന്നുണ്ടായിരുന്നു. പല നിലകളില്‍ വികസിച്ചുവന്ന ഇത്തരം വിമര്ശനധാരണകളെയാകെ ഇണക്കിനിര്ത്താന്പോന്ന ലോകസന്ദര്ഭമായി ഒന്നാം ലോകമഹായുദ്ധം മാറിത്തീരുകയും ചെയ്തു.
ഈ വിമര്‍ശനവബോധത്തിന്റെ സംഗ്രഹവും സിദ്ധാന്തവും എന്ന നിലയില്‍ പുരോഗമനസാഹിത്യം, ആധുനികതയ്ക്കുള്ളിലെ ആധുനികത ാവിമര്ശനമായിരുന്നു എന്ന് പറയാം. എന്നാല്‍ ആധുനികതാ വിമര്‍ശനത്തിന്റെ സാധ്യതകളെയത്രയും ഏറ്റെടുക്കാന്‍ പുരോഗമനസാഹിത്യത്തിന് കഴിഞ്ഞില്ള. ആധുനികതയുടെ മാനവവാദപരമായ ഉള്ളടക്കത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മുതലാളിത്തപരമായ സാമൂഹ്യഘടനയേയും അത് ജന്മം നല്കിയ മൂല്യമണ്ഡലത്തെയും വിമര്‍ശനവിധേയമാക്കാനാണ് പുരോഗമനസാഹിത്യം ശ്രമിച്ചത്. പുരോഗമനസാഹിത്യം ഉയര്‍ത്തിക്കൊണ്ടുവന്ന ആധുനികതാ വിമര്‍ശനം, ആധുനികതയെ ഒരു സമഗ്രവ്യവസ്ഥയായി പരിഗണിക്കുന്നതില്‍ പരാജയപെ്പടുന്ന സ്ഥിതിയാണ് ഇതിലൂടെ ഉളവായത്. ആധുനികതയുടെ പ്രതിസന്ധിയുടെ ആഴത്തെയപ്പാടെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ഒരു സൈദ്ധാന്തികമാനം പുരോഗമനസാഹിത്യത്തിന് കൈവന്നില്ള എന്നര്‍ത്ഥം.
ആധുനികത ഏകമുഖമായ ഒരു സാമൂഹ്യഘടനയല്ളാത്തതിനാല് മുതലാളിത്തവിമര്‍ശനത്തെ മാത്രം വിചാരകേന്ദ്രത്തില്‍ നിലനിര്‍ത്തുന്ന ഒരു വിമര്‍ശനപദ്ധതിക്ക് ആധുനികതാ വിമര്‍ശനം എന്നനിലയില്‍ മുന്നോട്ടുപോകുന്നതില്‍ ഒട്ടനവധി പരിമിതികളെ നേരിടേണ്ടിവരും. ഈ പരിമിതിയെ മറികടക്കന്‍ വേണ്ടിയാണ് ആധുനികതാ വിമര്‍ശനത്തിന്റെ നിരവധി മാനങ്ങളെ ഉള്‍ക്കൊള്ളുന്ന ബൃഹദ് പുരോഗമനപ്രസ്ഥാനത്തെക്കുറിച്ച് കേസരി പറഞ്ഞത്. ആധുനിക്തയുടെ ഭൗതികാസ്പദമായ മുതലാളിത്തത്തെ എന്നതുപോലെ അതിന്റെ കുടുംബ-സദാചാര-ലൈംഗിക സങ്കല്പങ്ങളെയും വിമര്‍ശനവിധേയമാക്കാന്‍ പുരോഗമനസാഹിത്യത്തിന് കഴിയേണ്ടതായിരുന്നു. അതുപോലെ ആധുനികമാനവവാദത്തിന്റെ പരിമിതികളെയും ആധുനികമായ വികസനയുക്തിയെയും വിമര്‍ശനവിധേയമാക്കാന്‍ കഴിയേണ്ടിയിരുന്നു. ഇത്തരം നിരവധി വിമര്ശനധാരകളെ സംഗ്രഹിക്കാന്‍പോന്ന ഒരു സൈദ്ധാന്തികസമീക്ഷയുടെ പിന്‍ബലത്തില്‍ മാത്രമേ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് നവോത്ഥാനാനന്തരദശയിലെ കേരളീയജീവിതത്തെ ശരിയായി അഭിസംബോധനചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
ഒക്ടോബര്‍ വിപ്ളവത്തിന് തൊട്ടുപിന്നാലെയുള്ള കാലയളവില്‍ റഷ്യന്‍ കലാ-സാഹിത്യരംഗം ഇത്തരമൊരു സാധ്യതയെ ഉള്‍ക്കൊണ്ടിരുന്നതായി ഇപേ്പാള്‍ നമുക്കറിയാം. സോഷ്യലിസറ്റ് റിയലിസത്തിന്റെ ഏകമുഖദര്ശനമല്ള 1920-കളിലെ റഷ്യയില്‍ ഉണ്ടായിരുന്നത്. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ മാതൃകാരൂപങ്ങള്‍ മാക്സിംഗോര്‍ക്കിയും ഷോളോഖോവും അവതരിപ്പിക്കുമ്പോള്‍ത്തന്നെ റവല്യൂഷണറി സിംബലിസവുമായി മയക്കോവ്സ്കി അവിടെയുണ്ടായിരുന്നു. സ്റ്റാനിസ്ളാവ്സ്കിയും മെയര്ഹോള്ഡും അങ്ങേയറ്റം പരീക്ഷണവ്യഗ്രമായ നാടകാന്വേഷണങ്ങള്‍ നടത്തിയിരുന്നു. കണ്ഡിന്സ്കി അമൂര്‍ത്തചിത്രകലയുടെ രൂപാവലികള്ക്ക് ജന്മം നല്‍കിയിരുന്നു. ഐസന്‍സ്റ്റീന്‍ മൊണ്ടാഷിന്റെയും പുഡോവ്കിന്‍ മിസ് എന്‍ സീന്‍-ന്റെയും തത്ത്വങ്ങള്‍ ആവിഷ്കരിച്ചിരുന്നു. സ്ട്രാവിന്‍സ്കി മോഡേണിസ്റ്റ് സംഗീത പരീക്ഷണങ്ങളില്‍ മുഴുകിയിരുന്നു. വൊളോഷിനോവ്-ബഖ്തിന്-മെദ്വെദേവ് സംയുക്തം തികച്ചും നൂതനമായ ഭാഷാ-സാഹിത്യപഠനങ്ങള്‍ അവതരിപ്പിച്ചിരുന്നു. അങ്ങനെ, പില്ക്കലത്ത് ആധുനിക്താപ്രസ്ഥാനം (ശസഴപഫഷയറശ) എന്ന നിലയില്‍ ആധുനികതാവിമര്‍ശനത്തിന്റെ വിവിധ രൂപങ്ങളായി വികസിച്ചുവന്ന നിരവധി ശാഖകള്‍ റഷ്യന്‍ജീവിതത്തിന്റെ കേന്ദ്രത്തിലുണ്ടായിരുന്നു.
ഈ കലാവിഷ്കാരങ്ങള്‍ പ്രകാശിപ്പിച്ച വിമര്‍ശനാവബോധം, കേവലം മുതലാളിത്തവിമര്ശനത്തിന്േറതു മാത്രമായിരുന്നില്ള. ആധുനിക്തയുടെ ആധാരസ്വരൂപങ്ങളിലേറെയും -വ്യക്തി, യുക്തി, ശാസ്ത്രം എന്നിവ മുതല്‍ വ്യവസായ
വത്കരണവും മുതലാളിത്തവും വരെ – ഇവയില്‍ വിമര്‍ശനവിധേയമായി. എന്നാല്‍ 1920 കളുടെ അവസാനമാകുമ്പോഴേക്കും അത്യന്തം കേന്ദ്രീകൃതവും നിര്‍ബന്ധിതവുമായ വ്യവസായവത്കരണത്തില്‍ അധിഷ്ഠിതവുമായ ഒരു വികസനപരിപ്രേക്ഷ്യം സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണത്തിന്റെ പ്രവര്ത്തനപരിപടിയായി അവിടെ സ്ഥാനം നേടിയിരുന്നു. റഷ്യയിലെ പരമ്പരാഗത കര്‍ഷകകമ്യൂണുകള്‍ മുതലാളിത്തപരമായ പരിവര്‍ത്തനം കൂടാതെതന്നെ സോഷ്യലിസ്റ്റ് സമുദായത്തിലേക്ക് എത്തിപെ്പടാവുന്നതിന്റെ സാധ്യതയെ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ക്ളാരാസെട്കിന് എഴുതിയ കത്തുകളില്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സ്റ്റാലിനിസ്റ്റ് വ്യവസ്ഥ ഭരണകൂടമുതലാളിത്തവും കേന്ദ്രീകൃത അധികാരവും എന്ന നിലയിലുള്ള ഒരു സംയോജനത്തിന് വഴിവയ്ക്കുകയും ആധുനികവ്യവസായവത്കരണത്തെ എല്ളാനിലയിലും ശക്തിപെ്പടുത്താന് പരിശ്രമിക്കുകയും ചെയ്തു. അതോടെ സോവിയറ്റ് മാര്‍ക്സിസം ആധുനികതാ വിമര്‍ശനത്തിന്റെ സമഗ്രസ്വഭാവം നഷ്ടപെ്പട്ട ഒന്നായിത്തീരുകയും സ്വകാര്യമൂലധനവിമര്ശനം എന്ന പരിമിതമായ ഉള്ളടക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ പരിമിതദര്ശനത്തിന്റെ കലാസിദ്ധാന്തമായി സോഷ്യലിസ്റ്റ് റിയലിസം മാറി. ഫാസിസത്തിനും ലോകയുദ്ധത്തിനുമെതിരായ നിലപാട് മൂലം കൂടുതല്‍ വ്യാപകമായ പ്രസക്തി കുറച്ചു കാലത്തേക്ക് അതിന് കൈവന്നു എന്നത് ശരിയാണ്. എന്നല്‍ രണ്ടാംലോകയുദ്ധാനന്തരം സോഷ്യലിസ്റ്റ് രാഷ്ട്രനിര്മ്മാണാത്തെ കൃത്രിമമായ പ്രസാദാത്മകതയോടെ ഉയര്‍ത്തിപ്പടിക്കുക മാത്രം ചെയ്യുന്ന ഒരു ലോകവീക്ഷണം അതില്‍ മേല്‍ക്കൈ നേടി. ഫലത്തില്‍ പുരോഗമനസാഹിത്യത്തിന്റെ വിപുലമായ സാധ്യതകള്‍ ചോര്‍ന്നുപോയതും രാഷ്ട്രപ്രകീര്ത്തനത്തിന്റെ നേര്വടിവില് തളയ്ക്കപെ്പട്ടതുമായ യാന്ത്രികദര്ശനമായി സോഷ്യലിസ്റ്റ് റിയലിസം ചുരുങ്ങിപേ്പായി.
കലയുടെ വിപ്ളവാത്മകസ്വരൂപത്തെക്കുറിച്ച് ലൂക്കാച്ചും ബ്രഹ്റ്റും തമ്മലുണ്ടായ സംവാദങ്ങള്‍ ഈ അടിസ്ഥാനപ്രശ്നത്തോട് ബന്ധമുള്ളവയായിരുന്നു. ആധുനികതാപ്രസ്ഥാനത്തെയപ്പാടെ നിഷേധാത്മകമായി വിലയിരുത്തുന്നതിനെ ബ്രെഹ്റ്റും വാള്ട്ടര്ബെഞ്ചമിനും എതിര്‍ക്കുകയുണ്ടായി. ആധുനികതാപ്രസ്ഥാനത്തിലെ ആവിഷ്കാരവൈചിത്ര്യങ്ങളും രൂപശൈഥില്യവും മറ്റും ആധുനികതാ വിമര്‍ശനത്തിന്റെ സന്ദര്‍ഭത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നുണ്ട് എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നിരുന്നാലും സോവിയറ്റ് മാര്‍ക്സിസത്തിന് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന മേല്‍ക്കൈ നിമിത്തം പുരോഗമനസാഹിത്യത്തിന്റെയും കലയുടെയും ഔദ്യോഗികരൂപമായി സോഷ്യലിസ്റ്റ് റിയലിസം ഉയര്‍ന്നുവരികയാണ് ചെയ്തത്. ആധുനികതാവിമര്‍ശനത്തിന്റെ ഇതരധാരകളെല്ളാം ബൂര്ഷ്വാവ്യതിയാനങ്ങളായി വിലയിരുത്തപെ്പടുകയും ചെയ്തു. അങ്ങനെ കലയെക്കുറിച്ചുള്ള വൈരുധ്യാത്മകവീക്ഷണത്തിന്റെ സ്ഥാനത്ത് അതിലളിതവും പലപേ്പാഴും വളരെ യാന്ത്രികവുമായ ഒരു ദ്വന്ദ്വവിചാരം പുരോഗമനകലാദര്ശനത്തിന്റെ സൈദ്ധാന്തികസമീക്ഷയായി സ്ഥാനം നേടി.
ആധുനികതാപ്രസ്ഥാനത്തിന്റെ സങ്കീര്ണ്ണസ്വരൂപത്തെ അഭിസംബോധനചെയ്യുന്നതില്‍ പുരോഗമനസാഹിത്യം പരാജയപെ്പടാനുള്ള കാരണവും മറ്റൊന്നല്ള. ആധുനികത നേരിട്ട വെല്ളുവിളികളുടെയും പ്രതിസന്ധികളുടെയും ആവിഷ്കാരപ്രകാരങ്ങള്‍ എന്നനിലയില്‍ ആധുനികതാ പ്രസ്ഥാനം ഒരേയൊരു സുനിശ്ചിതരൂപമല്ള കയ്യാളിയത്. അനശ്വരവും ക്ഷണികവും ആയവയുടെ സംയോജനം (നസശധയഷദര്യസഷ സബ ര്‍മഫ ഫര്ഫഴഷദവ ദഷപ ര്ഴദഷറയര്സഴരു) എന്ന ബോദ്ലെയറുടെ ആദ്യകാലനിരീക്ഷണം തന്നെ ആധുനികതാപ്രസ്ഥാനത്തിന്റെ സന്ദിഗ്ദ്ധസ്വഭാവത്തെ സാക്ഷ്യപെ്പടുത്തുന്നുണ്ട്. ആധുനികതയുടെ ആഭ്യന്തരവൈരുധ്യങ്ങളില്‍ വേരോടിപ്പടര്ന്നതായിരുന്നു ആധുനികതാപ്രസ്ഥാനം. അതുകൊണ്ട് ഒരുഭാഗത്ത് ആധുനികമായ വ്യവസ്ഥാവത്കരണത്തോട് ആഭമുഖ്യം പ്രകടിപ്പിച്ചപേ്പാള് (ലെ കൊര്‍ബൂസിയെ- മോഡേണ്സ്റ്റ് വാസ്തുകല) മറുഭാഗത്ത് ആധുനികമായ യുക്തിപരതയെ അത് അടിമുടി നിരസിക്കുകയും ചെയ്തു (അബ്സേഡിസം). ഒരു ഭാഗത്ത് ബൂര്ഷ്വാനാഗരിക്തയെ വിമര്‍ശിക്കുമ്പോള്‍ (ബ്രെഹ്റ്റ്, നെരൂദ) മറുഭാഗത്ത് ബൂര്‍ഷ്വാ നാഗരികതയുടെ മാരകവും നൃശംസവുമായ രൂപങ്ങളോട് ഒത്തിണങ്ങിനിന്നു. (എസ്രാപൗണ്ട്, മാരിനെറ്റി). ഒരുഭാഗത്ത് പാരമ്പര്യധ്വംസനമായപേ്പാള് (ഫ്യൂച്ചറിസം), മറുഭാഗത്ത് പാരമ്പര്യത്തിന്റെ സംസ്ഥാപനത്തിനുവേണ്ടിയുള്ള വാദമായി (എലിയറ്റ്). ഒരുഭാഗത്ത് പ്രകടമായ രാഷ്ട്രീയ ഉദാസീനത പുലര്‍ത്തുമ്പോള്‍ (ജോയ്സ്, ബക്കറ്റ്), മറുഭാഗത്ത് അത്യന്തം തീവ്രമായ രാഷ്ട്രീയതാത്പര്യമായി (ബ്രെഹ്റ്റ്, നേരൂദ, പാസ്). ഒരുഭാഗത്ത് യൂറോകേന്ദ്രിതമായ നഗരാനുഭവമായപേ്പാള് (മൊനേ, ദേഗാ) മറുഭാഗത്ത് ആഫ്രിക്കന്‍/നാടോടി പാരമ്പര്യത്തോടുള്ള ഇണക്കമായി (പിക്കാസേ്സാ, ഗൊഗൈന്). ഈ നിലയില്‍ പരസ്പരമിണങ്ങാത്ത പ്രവണതകളുടെയും ആഭിമുഖ്യങ്ങളുടെയും വലിയൊരു സമുച്ചയമായിരുന്നു ആധുനികതാപ്രസ്ഥാനം. പുരോഗമന കലാദര്‍ശനത്തിന്റെ കേന്ദ്രമായിരുന്ന മുതലാളിത്തവിമര്ശനംകൊണ്ടുമാത്രം മനസ്സിലാക്കാനാവാത്തവിധം സങ്കീര്‍ണ്ണമായിരുന്നു അത്. ആധുനികവ്യവസായവത്കരണത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കാന്‍ സന്നദ്ധമായ ഒരു സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിന് ഈ വീക്ഷണവൈരുധ്യങ്ങളെ വിശദീകരിക്കാന്‍ കഴിയാതെ പോയത് എത്രയും സ്വാഭാവികമായിരുന്നു. അന്തിമമായി, ആധുനികതാപ്രസ്ഥാനം ബൂര്‍ഷ്വാ ജീര്‍ണ്ണതയുടെ ആവിഷ്കാരങ്ങളായി വിലയിരുത്തപെ്പടുന്ന സ്ഥിതിവിശേഷം അതിലൂടെ ഉടലെടുക്കുകയും ചെയ്തു. കേസരി ബാലകൃഷ്ണപിള്ളയെ ബൂര്‍ഷ്വാ പണ്ഡിതമൂഢനായി വിലയിരുത്തിയ യുക്തിവിചാരത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു അത്.
പുരോഗമനസാഹിത്യത്തിന്റെ കേരളീയസന്ദര്‍ഭം ദേശീയതയുടെയും മാനവികതയുടെയും മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് നാടുവാഴിത്തത്തോടും മുതലാളിത്തചൂഷണത്തോടും എതിരിടുന്ന നിലയിലാണലേ്ളാ ഉയര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ ആധുനികതാപ്രസ്ഥാനത്തിന്റെ ആശയ/അനുഭൂതി പ്രപഞ്ചവുമായി ഒരു സംവാദാത്മകബന്ധം സ്ഥാപിക്കുക ഇവിടെ ഒട്ടും എളുപ്പമായിരുന്നില്ള. പുരോഗമനസാഹിത്യത്തെ നിര്‍വ്വചിച്ച ഇ.എം.എസ്. ഉള്പെ്പടെയുള്ളവരുടെ അഭിരുചിയുടെ പരിമിതികളും ഇതില്‍ ഒരു വലിയ പങ്ക് വഹിച്ചു. ‘കുടിയൊഴിക്കലി’ലെ മധ്യവര്ഗസംഘര്ഷം പോലും ആസ്വദിക്കപെ്പടാത്ത വിധത്തിലുള്ള പ്രമേയപ്രത്യക്ഷതകളാണ് പുരോഗമനാവബോധമായി ഇവിടെ വിശദീകരിക്കപെ്പട്ടത്. അങ്ങനെ ഒരു ഭാഗത്ത് ചരിത്രപരമായി കൈവന്ന സൈദ്ധാന്തികന്യൂനീകരണവും മറുഭാഗത്ത് അഭിരുചിയുടെ പരിമിതികളും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഭാവുകത്വത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ് കേരളത്തിലെ പുരോഗമനസാഹിത്യം ആധുനികതാപ്രസ്ഥാനത്തെ വിലയിരുത്തിയത്. അനുഭൂതിയുടെ ചരിത്രപരതയെ വിശദീകരിക്കുന്നതില്‍ അതിന് വിജയിക്കാനാവാതെ പോയതില്‍ ഒട്ടുംതന്നെ അത്ഭുതമില്ളായിരുന്നു.
മൂന്ന്
ഇങ്ങനെ, സൈദ്ധാന്തികമായ അപര്യാപ്തതയും ഭാവുകത്വപരമായ പരിമിതിയും ഉണ്ടായിരുന്നുവെങ്കിലും, ഇരുപതാം നൂറ്റാണ്ടില്‍ മലയാളസാഹിത്യത്തെ നിര്‍ണ്ണയിച്ച ഏറ്റവും പ്രധാനപെ്പട്ട പ്രേരണകളിലൊന്ന് പുരോഗമനസാഹിത്യത്തിന്േറത് തന്നെയായിരുന്നു. വൈരുധ്യപൂര്‍ണമായ ഈ സ്ഥിതിവിശേഷത്തിന് വഴിവച്ചത്, നമ്മുടെ പ്രമുഖ നിരൂപകരിലൊരാള്‍ വിശദീകരിച്ചതുപോലെ, പുരോഗമനസാഹിത്യം ചരിത്രത്തിന്റെ ഇന്ധനമായി നിലകൊണ്ടു എന്നതാണ്. നവോത്ഥാനത്തിന്റെയും ആധുനികപരത്വത്തിന്റെയും ഊര്ജ്ജമപ്പാടെ ഏറ്റുവാങ്ങി, കാലപരിണാമത്തിന്റെ നടുക്കുറ്റിപോലെ നിലകൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ് പുരോഗമനസാഹിത്യം സ്വന്തം പരിമിതികളെയും മറികടന്നുപോയ മഹാപ്രസ്ഥാനമായി മലയാളഭാവനയിലും ഭാവുകത്വത്തിലും ഇടം കണ്ടെത്തിയത്.
ആധുനികാനന്തരം എന്ന് വിവരിക്കാവുന്ന ഭാവുകത്വവും വൈജ്ഞാനികാവബോധവും മേല്‍ക്കൈ നേടിയ സമകാലിക മലയാളസന്ദര്‍ഭത്തില്‍ പുരോഗമനസാഹിത്യസങ്കല്പത്തിന്റെ പ്രസക്തി എന്താണ്? രണ്ടുതരത്തിലുള്ള ഉത്തരങ്ങള്‍ ഇതിന് സാധ്യമാണെന്ന് പറയാം. പുരോഗമനസാഹിത്യത്തെ ഒരു ചരിത്രസ്ഥാപനം എന്ന നിലയില്‍ വിലയിരുത്തിയാല്‍ അത്തരമൊന്നിന് ഇനിയങ്ങോട്ട് വലിയപ്രസക്തിയുണ്ടാവുക സാധ്യമല്ള. കാരണം അടിസ്ഥാനപരമായി അത് പങ്കുവച്ചതും ഉയര്‍ത്തിപ്പിടിച്ചതും ആധുനികീകരണത്തിന്റെ ലോകബോധത്തെയാണ്. അത്തരമൊരു ലോകാവബോധവും ഭാവുക്ത്വവും അതിന്റെ ചരിത്രദൗത്യങ്ങള്‍ ഇതിനകം നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു. പ്രഹസനമായിപേ്പാലും ആവിഷ്കരിക്കനാവാത്തവിധം അത് ചരിത്രത്തില്‍ കെട്ടടങ്ങിക്കഴിഞ്ഞു.
എന്നാല്‍ ആധുനികതാവിമര്‍ശം എന്ന നിലയില്‍ പുരോഗമനസാഹിത്യത്തിന് കൈവരിക്കാന്‍ കഴിയുമായിരുന്ന വിമര്ശനമൂല്യത്തെ മുന്‍നിര്‍ത്തി വിലയിരുത്തിയാല്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് ഇനിയും തുടരാനാവും. പുരോഗമനസാഹിത്യത്തിന്റെ ഇതഃപര്യന്തമുള്ള രേഖീയഗതിയുടെ തുടര്ച്ചയല്ള; അതില്‍നിന്നുള്ള വലിയൊരു വിടുതിയാണ് ഇതിനാവശ്യം. ആധുനികത നിര്‍വചിച്ചെടുത്ത മാനവവാദപരമായ സാഹിത്യദര്‍ശനത്തെയും ലോകാവബോധത്തെയും പ്രകരണനിഷ്ഠമായി വിമര്‍ശനവിധേയമാക്കിക്കൊണ്ടേ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് ഈ വിടുതിയെ സാക്ഷാത്കരിക്കാനാവൂ. സമകാലികജീവിതത്തിന് മുന്നിലും ചരിത്രത്തിന്റെ ഇന്ധനമായി നിലകൊള്ളാന്‍ പുരോഗമനസാഹിത്യത്തെ സജ്ജമക്കുന്നതും ഈ വിടുതിതന്നെയായിരിക്കും.
മുഖ്യമായും മൂന്ന്-നാല് പ്രമേയങ്ങളെ മുന്‍നിര്‍ത്തി ഈ വിടുതിയുടെ സ്വഭാവത്തെ നമുക്ക് വിശദീകരിക്കാനാവും. ഒന്നാമതായി ആധുനികത അമര്‍ച്ചചെയ്ത തൃഷ്ണാജീവിതത്തിന്റെയും ബഹുസ്വരമായ സ്വത്വബാധ്യതകളുടെയും വീണ്ടെടുപ്പിനായി പുരോഗമനസാഹിത്യം നിലകൊള്ളേണ്ടതായിട്ടുണ്ട്. രതിശരീരങ്ങളുടെ വാസനാബലങ്ങള് മുതല്‍ സ്വത്വസാക്ഷാത്കാരത്തിന്റെ അനന്തസാധ്യതകളെവരെ അമര്ച്ചചെയ്യുന്നതിലൂടെ പണിതെടുക്കപെ്പട്ട ആധുനിക പൗരകല്പനയുടെ ഗാഢവിമര്ശനത്തിന് പുരോഗമനസാഹിത്യം കെല്പ് നേടണം. രണ്ടാമതായി ആധുനികതയില്‍ അന്തര്‍ലീനമായ ലിംഗപരമായ ആധിപത്യത്തെ വിമര്‍ശനവിധേയമാക്കണം. മാനവികത എന്ന പരികല്പനയുടെ ലിംഗപരമായ ഉള്ളടക്കത്തെ തുറന്നുകാട്ടാനും അഭിനിവേശങ്ങള്‍ക്കും വൈകാരികതയ്ക്കും മുകളിലുള്ള പുരുഷാധിനിവേശത്തെ മറികടക്കാനും കഴിയണം. മൂന്നാമതായി പാരിസ്ഥിതികമായ പുതിയ വിവേകത്തിന്റെ പ്രകാശനമായി നിലകൊള്ളുന്നതിലൂടെ, മൂന്ന് നൂറ്റാണ്ട് പിന്നിട്ട പടിഞ്ഞാറന്‍ വികസനപരിപ്രേക്ഷ്യത്തിനെതിരായ വിമര്‍ശനസ്ഥാനമായി മാറാന്‍ പുരോഗമന സാഹിത്യം സന്നദ്ധമാകണം. അധിനിവേശത്തിന്റെ പരോക്ഷയുക്തിയാണ് പടിഞ്ഞാറന്‍ വികസനദര്‍ശനത്തെ നിര്‍ണ്ണയിച്ചു പോരുന്നതെന്ന തിരിച്ചറിവ് കൂടുതല്‍ കൂടുതല്‍ വ്യാപകവും സൂക്ഷ്മവും ആയ തലങ്ങളില്‍ ഉയര്ത്തിപ്പിടിക്കപെ്പടണം. ഇതൊടൊപ്പം ദേശീയമായ പ്രകരണത്തെ മുന്‍നിര്‍ത്തി ജാതീയവും വംശീയവുമായ ആഭ്യന്തരാധിനിവേശങ്ങള് എങ്ങനെ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു എന്ന് വിശദീകരിക്കാനും അതിനെ മറികടന്നുപോകാന്‍ കെല്‍പ്പുള്ള വീക്ഷണസ്ഥാനം കൈക്കൊള്ളാനും കഴിയണം. ഇങ്ങനെ ആദിവാസികളും ദലിത് ജനവിഭാഗങ്ങളും സ്ത്രീകളും പ്രകൃതിയും തൃഷ്ണാജീവിതവും ഉള്‍പെ്പടുന്ന അധിനിവേശിതലോകത്തോടൊപ്പം അതിനെയാകെ ഉള്‍ക്കൊള്ളാന്‍ പോന്ന കീഴാളപരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമാണ് പുരോഗമനസാഹിത്യത്തിന് സ്വന്തം ഭാവിജീവിതത്തെ സാക്ഷാത്കരിക്കാന്‍ കഴിയുക. ഇതാകട്ടെ പുരോഗമനസാഹിത്യസമീക്ഷയായി ഇന്ന് പരിഗണിക്കപെ്പട്ടുവരുന്ന കാഴ്ചവട്ടവുമായി ഏറെയൊന്നും തുടര്‍ച്ച നിലനിര്‍ത്തില്ള. തുടര്‍ച്ചകൊണ്ട് എന്നതിനേക്കാള്‍ ഇടര്‍ച്ചകൊണ്ട് നിര്‍വ്വചിക്കപെ്പടേണ്ട ഒരു ഭാവിജീവിതമാണ് പുരോഗമനസാഹിത്യത്തിന്റെ സാധ്യത. ഈ ഇടര്‍ച്ച, പക്ഷേ, പുരോഗമനസാഹിത്യസങ്കല്പത്തിന്റെ അടിസ്ഥാനങ്ങളില്‍നിന്നുതന്നെ വിഭാവനം ചെയ്യാവുന്ന ഒന്നാണ്.