Keralaliterature.com

പരേതര്‍ക്കുവേണ്ടി-5

ക്രിസ്തുവിന്റെ വിജയത്തിലൂടെ നമ്മുടെ പുനരുത്ഥാനം

പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

പാപത്താല്‍ മൃത്യുവിന്‍ പാതയില്‍ സഞ്ചരിച്ചാ-
പത്തു ഞങ്ങള്‍ക്കു സംഭവിച്ചു

എങ്കിലും ക്രൂശിനാല്‍ വീണ്ടെടുക്കപ്പെട്ടു
പങ്കിട്ടു യേശുവിന്‍ സ്വര്‍ഗ്ഗഭാഗ്യം

ആ മഹാ ഭാഗ്യത്തിനായി ക്ഷണിച്ചതും
താവക കാരുണ്യമൊന്നിനാല്‍ താന്‍

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)=

Exit mobile version