Keralaliterature.com

പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗരോഹണം

സമ്പൂര്‍ണ്ണ വിമോചനത്തിന്റെ പ്രതീകമായ മറിയം

ആഗസ്റ്റ് 15, ഭാരതസ്വാതന്ത്രദിനത്തില്‍ ആലപിക്കേണ്ടത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ഉത്തമജ്ഞാനവും ശ്രേഷ്ഠമാം ശക്തിയും
മര്‍ത്യ വിമുക്തിയും ക്രിസ്തുവല്ലോ

ക്രിസ്തുവിന്‍ മാതാവാം കന്യാമറിയത്തെ
രക്ഷാതന്‍ ആദ്യ ഫലമായ്തീര്‍ത്ത

താവക വൈഭവം നന്ദിയോടീ ഞങ്ങള്‍
സാമോദം കൊണ്ടാടി ഘോഷിക്കുന്നു.

പാപമരണത്തില്‍ നിന്നും സംരക്ഷിത
പാവനാത്മാലയം കന്യകാംബ

മക്കള്‍ക്കു പൂര്‍ണ്ണവിമുക്തി പ്രതീകമായ്
പ്രത്യാശനല്‍കി വിരാജിക്കുന്നു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)

Exit mobile version