പരിശുദ്ധ കന്യകാമറിയത്തിന്റെ ദിവ്യമാതൃത്വം
പരിശുദ്ധ കന്യകാമറിയത്തിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ധന്യാത്മശക്തിയാല്‍ ദൈവതനയനു
കന്യാ ജനനിയായ്ത്തീര്‍ന്നു മേരി
അക്ഷയജ്യോതിസ്‌സാമേശുകുമാരനു
തല്പമായ്ത്തീര്‍ന്നല്ലോതന്നുദരം
എങ്കിലും കന്യാത്വഭംഗം വരുത്തുവാന്‍
സംഗതിയാകാതെ കാത്തു ചെമ്മേ
ഏവമാരക്ഷകനേശുമിശിഹായെ
ഭൂവിലവതരിപ്പിച്ചുവല്ലോ
ആകയാലാമോദവായ്‌പോടെ നിത്യവും
നാക ദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)