കര്‍ത്താവ് പരിശുദ്ധാത്മാവിനെ സഭയിലേക്ക് അയക്കുന്നു
പരിശുദ്ധാത്മാവിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.
വിണ്ണിന്‍ വിശാലതയൊക്കെയും കണ്ടീശോ
തിണ്ണമുയര്‍ന്നങ്ങു തേജസ്വിയായ്
തന്‍ പിതാവിന്‍ വലംഭാഗത്തെഴുന്നെള്ളി-
യമ്പാര്‍ന്നു വാണു പ്രതാപവാനായ്
വാഗ്ദാനം ചെയ്തപോല്‍ പാവനാത്മാവിനെ
തല്‍ ദത്തുപുത്രര്‍ക്കു നല്കിയല്ലോ.
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)