Site icon Keralaliterature.com

പിറവി തിരുനാള്‍–I

 

ക്രിസ്തു ലോകത്തിന്റെ പ്രകാശം

ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍ ദൈവികരഹസ്യത്തെക്കുറിച്ചോ ദൈവിക ആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതിയുള്ളപക്ഷം അത് ഉപയോഗിക്കണം.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍ പിതാവേ.

ദൈവവചനം മനുഷ്യനായ്ത്തീര്‍ന്നതിന്‍
ദിവ്യരഹസ്യംനിമിത്തമിപ്പോള്‍
താവക ദിവ്യ മഹിമാവിന്‍ പൊന്നൊളി
മാനസനേത്രങ്ങള്‍ കണ്ടുവല്ലോ.
ഇങ്ങനെ ദൈവത്തെ ദൃശ്യമാം രൂപത്തില്‍
ഇങ്ങിവര്‍ കണ്ടറിയുന്ന നേരം

ദൃശ്യമല്ലാതുള്ള ദിവ്യ വസ്തുക്കളില്‍
ശാശ്വത സ്‌നേഹം ജനിച്ചീടട്ടെ.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു.
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)

Exit mobile version