സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
യേശുവേപ്പോലവെ ചെന്നിണം ചിന്തിനിന്‍
ദിവ്യമഹത്വം വെളിപ്പെടുത്താന്‍
ഏകി നീ നല്‍വരം നിന്‍ വേദസാക്ഷികള്‍-
ക്കെന്നുമേ ഞങ്ങള്‍ തന്‍ സ്വര്‍ഗ്ഗതാതാ
ദുര്‍ബലരാകുമീ ഞങ്ങളെ താവക
കര്‍മ്മബലത്താല്‍ ബലിഷ്ഠരാക്കി
സാക്ഷ്യം വഹിക്കുവാന്‍ ബുദ്ധിയും ശക്തിയും
പ്രാപ്തിയുമേകാന്‍ കനിഞ്ഞിടേണേ
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യ ഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ