Keralaliterature.com

തപസ്‌സുകാലം അഞ്ചാം ഞായര്‍

ലാസര്‍

ലാസറിനെപ്പറ്റിയുള്ള സുവിശേഷഭാഗമാണ് വായിക്കുന്നതെങ്കില്‍

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

മര്‍ത്ത്യനോടുള്ള തന്‍ സ്‌നേഹാതിരേകത്താല്‍
മര്‍ത്ത്യനായ് ജീവിച്ച ക്രിസ്തുനാഥന്‍

സ്‌നേഹിതന്‍ ലാസര്‍ കിടക്കുന്ന കല്ലറ-
വാതിലില്‍ നിന്നു പൊഴിച്ചു കണ്ണീര്‍

നിത്യനാം ദൈവം മഹോന്നതനായവന്‍
മൃത്യുവില്‍ നിന്നുയര്‍പ്പിച്ചവനേ.

നിസ്തുല സ്‌നേഹത്താല്‍ തന്റെ സഭയിലീ
നിത്യ ജീവന്റെ കൂദാശ നല്‍കി

അങ്ങേയനന്തമാം കാരുണ്യ വായ്പിനാല്‍
ഞങ്ങള്‍ക്കുമുത്ഥാനം നല്‍കിടുന്നു.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാ്‌ഴത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)

Exit mobile version