രൂപാന്തരീകരണം
രൂപാന്തരീകരണത്തെ സംബന്ധിച്ച സുവിശേഷം വായിക്കുമ്പോള്‍
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദി ചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ക്രിസ്തുവാം തമ്പുരാന്‍ ശിഷ്യന്മാര്‍ക്കായ് തന്റെ
മൃത്യുവിന്‍ സത്യം വെളിപ്പെടുത്തി
താപം ശമിപ്പിക്കും തേജോമയ രൂപം
താബോര്‍ മലയില്‍ താന്‍ ദൃശ്യമാക്കി
പൂര്‍വ്വപ്രവാചകന്മാരും നിയമവും
നിര്‍വ്വിശങ്കം സാക്ഷ്യമേകിയ പോല്‍
കേ്‌ളശങ്ങളേറെ സഹിച്ചു ജഗദ്ഗുരു
ക്രൂശില്‍ മരണം വരിച്ചശേഷം
ഉത്ഥാന മാഹാത്മ്യം പ്രാപിച്ചീടുമെന്നു
മര്‍ത്യകുലത്തിനായ് സാക്ഷ്യമേകി
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്മാരാം ഗായകന്മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)