സമര്‍പ്പണ ജീവിതത്തിന്റെ അര്‍ത്ഥം
വിശുദ്ധരായ കന്യകകളുടെയും സന്യസ്തരുടെയും തിരുനാളില്‍ ഉപയോഗിക്കുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
നശ്വര ഭൗമിക മായാവലയത്തിന്‍
നാശഹസ്തത്തിലകപ്പെടാതെ
ദേഹംവെടിഞ്ഞങ്ങനശ്വര ജീവിത
ഗേഹത്തിലെന്നും വിരാജിക്കുവാന്‍
രക്ഷകനേശുവിലാത്മസമര്‍പ്പണം
ചെയ്തവിശുദ്ധരില്‍ ദൃശ്യമായ
വിസ്മയനീയമാം നിന്‍ പരിപാലനം
സോത്സാഹം ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
മര്‍ത്ത്യപ്രകൃതിയെ ആദികൃപാവര
സുസ്ഥിതിതന്നില്‍ പ്രതിഷ്ഠിക്കാനും
പുത്തന്‍ യുഗത്തിലെ പൊന്‍ പുലര്‍ക്കന്തിയാല്‍
ദീപ്തമാക്കാനും നീ ചിത്തമായി
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)