മുകുന്ദന്.എം
ആധുനിക സാഹിത്യകാരന്മാരില് പ്രധാനിയാണ് എം. മുകുന്ദന് (ജനനം: സെപ്റ്റംബര്‍ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ 1942 സെപ്റ്റംബര്‍ 10നു ജനിച്ചു.
തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മുകുന്ദന് ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്ക്കാലത്ത്ഡല്ഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡല്‍ഹി ജീവിതവും സാഹിത്യ സൃഷ്ടികളായി.
കൃതികള്‍
നോവല്‍
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (1974)
ദൈവത്തിന്റെ വികൃതികള്‍ (1989)
ആവിലായിലെ സൂര്യോദയം
ഡല്‍ഹി (1981)
ഹരിദ്വാറില്‍ മണിമുഴങ്ങുന്നു (1972)
ആകാശത്തിനു ചുവട്ടില്‍
ആദിത്യനും രാധയും മറ്റുചിലരും (1993)
ഒരു ദളിത് യുവതിയുടെ കദന കഥ
കിളിവന്നു വിളിച്ചപ്പോള്‍
രാവും പകലും
സാവിത്രിയുടെ അരഞ്ഞാണം
റഷ്യ
കേശവന്റെ വിലാപങ്ങള്‍ (1999)
നൃത്തം (2000)
ഈ ലോകം, അതിലൊരു മനുഷ്യന് (1972)
സീത (1990)
പ്രവാസം(2009)
ദല്‍ഹി ഗാഥകള്‍ 2011
കുട നന്നാക്കുന്ന ചോയി 2015
ചെറുകഥാ സമാഹാരങ്ങള്‍
വീട് (1967)
നദിയും തോണിയും (1969)
വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം (1971)
അഞ്ചര വയസ്സുള്ള കുട്ടി (1978)
ഹൃദയവതിയായ ഒരു പെണ്‍കുട്ടി
തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)
തേവിടിശ്ശിക്കിളി (1988)
കള്ളനും പോലീസും (1990)
കണ്ണാടിയുടെ കാഴ്ച (1995)
മുകുന്ദന്റെ കഥകള്‍
റഷ്യ
പാവാടയും ബിക്കിനിയും
നഗരവും സ്ത്രീയും
പഠനം
എന്താണ് ആധുനികത (1976)
പുരസ്കാരങ്ങള്‍
ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതി (1998)
കേരള സാഹിത്യ അക്കദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കദമി പുരസ്കാരം
വയലാര്‍ പുരസ്കാരം
എം.പി.പോള്‍ പുരസ്കാരം
മുട്ടത്തു വര്‍ക്കി പുരസ്കാരം
എന്‍. വി. പുരസ്കാരം
Leave a Reply