കേരളത്തിലെ യഹൂദര്‍ ഉപയോഗിച്ചിരുന്ന ഹീബ്രു ഭാഷാപദങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മലയാളഭാഷാ വകഭേദമാണ് ജൂതമലയാളം. കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് പലായനം ചെയ്ത യഹൂദരും ഈ ഭാഷാവകഭേദം ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഉപയോഗം ഇപ്പോള്‍ അന്യംനിന്നുകൊണ്ടിരിക്കുകയാണ്.[1]
പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ മുതലെങ്കിലും ജൂതമലയാളം എഴുതപ്പെട്ടിരുന്നു. നോട്ടുപുസ്തകങ്ങളില്‍ എഴുതപ്പെട്ട വിവാഹഗാനങ്ങളാണ് കണ്ടെടുക്കപ്പെട്ട ആദ്യത്തെ ജൂതമലയാളം രചനകള്‍. മലയാളലിപി തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഇസ്രായേലില്‍ ഈ പാട്ടുകള്‍ ഹീബ്രുലിപിയില്‍ എഴുതുന്നുണ്ട്.