Keralaliterature.com

മലയാളഗദ്യസാഹിത്യം

   ആദ്യകാലത്ത് മലയാളസാഹിത്യം പദ്യകൃതികളാല്‍ സമ്പന്നമായിരുന്നു. വൃത്തങ്ങളുടെ കെട്ടുപാടുകളില്ലാത്ത സാഹിത്യരൂപമാണ് ഗദ്യം. ഇന്ന് മലയാളഗദ്യസാഹിത്യം ഏറെ സമ്പന്നമാണ്.
മലയാളത്തിലെ ആദ്യഗദ്യകൃതിയായി കണക്കാക്കപ്പെടുന്നത് ഭാഷാകൗടലീയം ആണ്. നോവല്‍, ചെറുകഥ, കഥ തുടങ്ങി വിവിധ ഗദ്യവിഭാഗങ്ങളുണ്ട്. കേരളവര്‍മ്മ വലിയകോയി തമ്പുരാനാണ് ഗദ്യസാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്. ഇംഗ്ലീഷ് സാഹിത്യവുമായുള്ള ബന്ധം മൂലമാണ് മലയാളത്തില്‍ നോവല്‍, ചെറുകഥ തുടങ്ങിയ വിഭാഗങ്ങളുണ്ടായത്. ടി.എം അപ്പുനെടുങ്ങാടിയുടെ കുന്ദലത(1887), ഒ ചന്തുമേനോന്റെ ഇന്ദുലേഖ തുടങ്ങിയവ ആദ്യകാലഗദ്യകൃതികളാണ്. മൂര്‍ക്കോത്ത് കുമാരന്‍, സി വി രാമന്‍പിള്ള തുടങ്ങിയവര്‍ പ്രധാന ഗദ്യസാഹിത്യകാരാണ്.

Exit mobile version