Keralaliterature.com

കവിതാമുത്തുകള്‍

ഉള്ളൂര്‍

നാമെന്തുചെയ്യുവതു, ദൈവവിധിയ്‌ക്കെവര്‍ക്കു
മോമെന്നു മൂളുവതിനേ തരമുള്ളുവലേ്‌ളാ  (കിരണാവലി)

പാഷാണൗഷധിപക്ഷിമൃഗാദികള്‍ പലപല വടിവുകളില്‍
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേര്‍ത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പര്‍ക്കെല്‌ളാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം
(മണിമഞ്ജുഷ)

നലേ്‌ളാരെക്കണ്ടിടുന്നേരംനമ്രമാകും ശിരസ്‌സു താന്‍
ആഭിജാത്യദി സമ്പന്നര്‍ക്കടയാളം ധരിത്രിയില്‍ (ദീപാവലി)

വിത്തത്തെ വൃത്തത്തിനു മീതെയുണ്ടോ
വിജ്ഞന്റെ നേത്രം വിലവച്ചിടുന്നു?
പൂജയ്ക്കു നാം കുത്തുവിളക്കുതന്നെ
കൊളുത്തണം വൈദ്യുതദീപമല്‌ള. (തരംഗിണി)

അന്നമേകുന്നവന്‍ മോദമപേ്പാള്‍ മാത്രമണച്ചിടും
ആജീവനാന്തമാനന്ദമരുളും വിദ്യനല്‍കുവോണ്‍’ (ദീപാവലി)

വിത്തമെന്തിനു മര്‍ത്ത്യനു വിദ്യകൈവശമാവുകില്‍?
വെണ്ണയുണ്ടെങ്കില്‍ നറുനെയ്‌വേറിട്ടു കരുതേണമോ?
(ദീപാവലി)

ഒരൊറ്റ പുസ്തകം കൈയിലോമനിപ്പതിനുള്ളവന്‍
ഏതു സമ്രാട്ടിനേക്കാളുമെന്നാളും ഭാഗ്യമാര്‍ന്നവന്‍ (ദീപാവലി)

മനവും മിഴിയും നാവും കരവും മന്നിന്‍ മാലകലാന്‍
മഹാനുകമ്പാമസൃണിതമാക്കും മനുഷ്യര്‍ ദേവന്മാര്‍ (മണിമഞ്ജുഷ)

മൂഢന്റെ പൊന്നും മണിയും മനീഷി
കാണുന്നുകല്‌ളും ചരലും കണക്കെ.(കിരണാവലി)

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നലേ്‌ളാ
പരക്കെ നമ്മെപ്പാലമൃതൂട്ടും പാര്‍വണശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്‌സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരതിലെങ്ങും പ്രകാശമരുളുന്നു. (മണിമഞ്ജുഷ)

ചങ്ങമ്പുഴ കൃഷ്ണപിള്ള

അങ്കുശമില്‌ളാത്ത ചാപല്യമേ, മന്നി
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!

നാരികള്‍, നാരികള്‍ !വിശ്വവിപത്തിന്റെ
നാരായവേരുകള്‍, നാരകീയാഗ്‌നികള്‍ !
ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങള്‍തന്‍ പിന്മുറക്കാര്‍ ?

ഒരു യഥാര്‍ഥസുഹൃത്തിനേക്കാളുമീ
യുലകിലിലെ്‌ളനിക്കൊന്നുമുപരിയായ്(ബാഷ്പാഞ്ജലി)

നിഴലും വെളിച്ചവും മാറിമാറി
നിഴലിക്കും ജീവിതദര്‍പ്പണത്തില്‍
ഒരു സത്യമാത്രം നിലയ്കുമെന്നും
പരമാര്‍ഥസ്‌നേഹത്തിന്‍ മന്ദഹാസം (ബാഷ്പാഞ്ജലി

പണവും പ്രതാപവുംമറ്റിടത്തും
പ്രണയം മുളച്ചുകൂടായ്കയില്‌ള (രമണന്‍)

പ്രണയപരാജയം നിന്ദ്യമല്‌ള
പ്രണയവിജയം വിദഗ്ധതയും
നിയതിനിയോഗമനുസരിച്ചേ
നിഴലിക്കൂ നമ്മിലതിന്‍ വെളിച്ചം

നേരിട്ടിടാനൊരു തുച്ഛമാകും
നേരമ്പോക്കാണോ വിവാഹകാര്യം?
എന്തെല്‌ളാമുണ്ടതില്‍ ഗാഢമായി
ചിന്തിക്കാന്‍, ചിന്തിച്ചു ചര്‍ച്ചചെയ്യാന്‍!(രമണന്‍)

അപചയത്തിനടിത്തറ കെട്ടുമീ
ച്ചപലയൗവനമാശിപതില്‌ള ഞാന്‍ (ബാഷ്പാഞ്ജലി)

ആറിത്തണുത്ത മറവിയ,ലെ്‌ളപെ്പാഴു
മാളിപ്പടര്‍ന്നിടുന്നോര്‍മതാന്‍ യൗവനം (ഉദ്യാനലക്ഷ്മി)

അന്നരക്കാശെനിക്കില്‌ളായിരുന്നു,ഞാന്‍
മന്ദസ്മിതാസ്യനായ്‌നിന്നിരുന്നു
ഇന്നു ഞാന്‍ വിത്തവാന്‍, തോരുന്നതിലെ്‌ളന്റെ
കണ്ണുകള്‍,കഷ്ടമിതെന്തുമാറ്റം?

വള്ളത്തോള്‍

‘വിനയില്‍ നടുങ്ങാ
ഞെളിയാ സമ്പത്തില്‍
കൂസിടാ ഭയപ്പാടില്‍
സമവിഷമങ്ങളിലൊരുപോ
ലലേ്‌ളാ സത്തുക്കള്‍ തന്‍ പ്രകൃതി(ഗ്രാമസൗഭാഗ്യം)

വിദ്വല്‍ പ്രവരര്‍ സുവിനയത്താലാരിലും താഴുമലേ്‌ളാ.
ഹന്ത, സൗന്ദര്യമേ ! നാരിതന്‍ മെയ് ചേര്‍ന്നാ
ലെന്തെന്തു സൗഭാഗ്യം സാധിക്കാ നീ? (മഗ്ധലനമറിയം)

സതിതന്നനുരാഗമേതു വന്‍
പ്രതിബന്ധങ്ങളെയും കടന്നുപോയ്

വിത്തമാണീലോകത്തില്‍ മര്‍ത്ത്യനേയളക്കുന്ന
കൃത്യമാമൊരു മാനദണ്ഡമെന്നറിഞ്ഞാലും.
വിത്തമേതൊരുദിക്കില്‍ കുമിഞ്ഞുകൂടും തത്ര
മര്‍ത്തന്യു മനോഗുണം മങ്ങിയേ കാണാറുള്ളൂ
ആര്‍ജവം കൗടല്യത്തിനേകുന്നിതൂന്നുവടി
കാലമതിന്റെ കനത്തകരംകൊണ്ടു
ലിലയായൊന്നു പിടിച്ചുകുലുക്കിയാല്‍
പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഝാണ്ഡ
പാദപപ്പൂക്കളാം താരങ്ങള്‍ക്കൂടിയും’ (സാഹിത്യമഞ്ജരി)

കൊട്ടാരം ചിന്തയാല്‍ ജാഗരംകൊള്ളുന്നു,
കൊച്ചുകുടില്‍ക്കത്രേ നിദ്രാസുഖം (സാഹിത്യമഞ്ജരി)

ദു:ഖസുഖങ്ങളും വിണ്‍നരകങ്ങളു
മൊക്കെ മനസ്‌സിന്റെ സൃഷ്ടിയലെ്‌ളാ (സാഹിത്യമഞ്ജരി 1)
നന്മയെപെ്പറും തിന്മ ഹേയകോടിയില്‍പെ്പടാ,
നെന്മണിവളര്‍ച്ചയ്ക്കു വയലില്‍ ചളിവേണം
(വിഷുക്കണി)

ബന്ധൂര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനംതന്നെ പാരില്‍     (സാഹിത്യമഞ്ജരി)

കുമാരനാശാന്‍

അന്തണനെച്ചമച്ചുള്ളൊരു കൈയലേ്‌ളാ
ഹന്ത! നിര്‍മിച്ചു ചെറുമനെയും (ദുരവസ്ഥ).

എത്തീടേണ്ടവയെത്തീടേണ്ട ദിശി ചെ
ന്നെത്തും, തടുത്തിനൊരാള്‍
നിര്‍ത്തീടാന്‍ തുനിയേണ്ടഹോ! നിയതി ത
ന്നുദ്ദേശ്യമുദ്ദാമമാം   (വനമാല)

ദൈവം പരന്റെ നുണ കേള്‍ക്കുകയില്‌ള (ഗ്രാമവൃക്ഷത്തിലെ കുയ്യില്‍)

നിശ്ചയം നിജഭക്തന്‍ കേണിടുംദിക്കിലെത്തും
സ്വച്ഛന്ദം സനേഹപരധീനകള്‍ ദേവതക്കള്‍ (മണിമാല)

വിദായനിയതി , ദുസ്തരൗഘ, യാ
നദിയെയെതിര്‍ത്തൊരു ജന്തു നീന്തുമോ? (ലീല)

ഗുണികളൂഴിയില്‍ നീണ്ടുവാഴാ (വീണപൂവ്)

സത്യമോര്‍ക്കില്‍ മരണമ്മുതല്ക്കു താ
നുത്തമര്‍ക്കു തുടങ്ങുന്നു ജീവിതം.
അത്തലില്‌ളവര്‍ക്കന്നുതൊട്ടൂഴിയി
ലെത്തുകില്‌ള കളങ്കം യശസ്‌സിലും. (വനമാല)

പ്രേമമാര്‍ന്ന ഗുരുവിന്‍ പ്രസാദമാം
കേഷമമൂലമിഹ ശിഷ്യലോകരില്‍(നളിനി)
ശീലചേഷ്ടകള്‍പകര്‍ത്തീടുന്നതിന്നും വിദ്യാ
മൂലതത്വങ്ങള്‍ ചൊല്‌ളും ഗുരുവില്‍നിന്നു ബാലന്‍ (മണിമാല)
പ്രജാഹിതച്ചരടിലേ
പാവയലേ്‌ളാ നരാധിപന്‍ (ബാലരാമായണം)

തുഞ്ചത്തെഴുത്തച്ഛന്‍

കാര്യമില്‌ളാത്തതു ചെയ്യുന്നതാകിലാ
ചാര്യനും ശാസനം ചെയെകെന്നതേ വരൂ
നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം
കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനു’വിച്ചീടുകന്നേ വരൂ
ആപത്തുവന്നടുത്തീടുന്ന നേരത്ത്
ശോഭിക്കയില്‌ളടോ സജ്ജന ഭാഷിതം.
മുമ്പിലേയുള്ളില്‍ വിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാല്‍ വരുംഫലമേവരും
പൗരുഷം കൊണ്ടുനീക്കാമോ വിധിമതം
ആഗ്രഹമൊന്നിങ്കലേറിയാലാപത്തു
പോക്കുവാനാവതല്‌ളാതവണ്ണം വരും
ആര്‍ക്കുമസാധ്യമായിലെ്‌ളാരുകാര്യവുബ
മോര്‍ക്കവിവേകമുണ്ടെന്നു വരുന്നാകില്‍.
പാപികളോടു ചേര്‍ന്നു വസിക്കുന്നവര്‍കള്‍ക്കും
പാപമേയുണ്ടായേവരൂ കേവലമറിഞ്ഞാലും

 

Exit mobile version